ആറന്മുള വിമാനത്താവളം: 232 ഏക്കര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കുന്നു

December 3rd, 2012

പത്തനംതിട്ട:വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പ് സ്വന്തമാക്കിയ 232 ഏക്കര്‍ ഭൂമിയുടെ
പോക്കുവരവ് റദ്ദാക്കുവാന്‍ നിയമാനുസൃതമായ നടപടി കൈക്കൊള്ളുവാന്‍ ജില്ലാ കളക്ടറുര്‍ നിര്‍ദ്ദേശം നല്‍കി. വി.എന്‍.ജിതേന്ദ്രനാണ് ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. നിയമാനുസൃതം കൈവശം വെക്കുവാന്‍ അനുവദിച്ചിട്ടുള്ളതിലും കൂടുതല്‍ ഭൂമി കെ.ജി.എസ് ഗ്രൂപ്പ് കൈവശം വെച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ഭൂമിയുടെ പോക്കുവരവ് നടത്തിയത് വില്ലേജ് ഓഫീസര്‍ ആയതിനാല്‍ അതിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെ നടപടിയെടുക്കുവാന്‍ നിയോഗിച്ചിരിക്കുന്നത്. ആറന്മുള വിമാനത്താളവളവുമായി ബന്ധപ്പെട്ട് വരുന്ന വിവാദങ്ങള്‍ക്കിടെ ജില്ലാ കളക്ടറുടെ ഈ നടപടി ഏറേ പ്രാധാന്യമുണ്ട്. നിരവധി സംഘടനകളും വ്യക്തികളും പദ്ധതിയ്ക്കെതിരെ രംഗത്തുണ്ട്. ഇത് നടപ്പായാല്‍ ഏക്കറുകണക്കിനു നെല്പാടങ്ങള്‍ നികത്തപ്പെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: എം.എം മണിക്ക് ജാമ്യം ലഭിച്ചില്ല

December 3rd, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം.എം.മണിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എം.കെ.ദാമോദരന്‍ മണിക്ക് വേണ്ടി ഹാജരായത്. കേസിന്റെ പ്രാഥമിക ഘട്ടം ആണെന്നും ഉന്നതനായ രാഷ്ടീയ നേതാവെന്ന നിലയില്‍ മണിക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. കേസിലെ മറ്റ് നിയമപ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ പരിഗണീക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ റിമാന്റിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നു

December 3rd, 2012

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മൂലങ്കാവിനടുത്ത് നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവയെ ദൌത്യ സംഘം വെടിവെച്ച് കൊന്നു. ഒരു സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ച് രാവിലെ ഒമ്പതരയോടെ ആയിരുന്നു കടുവയെ കൊന്നത്. ആദ്യം മയക്കുവെടി വെച്ചെങ്കിലും കടുവ ആക്രമണകാരിയായതിനെ തുടര്‍ന്നാണ് ദൌത്യ സംഘം വെടിവച്ച് കൊന്നത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. കടുവാഭീതി ഗുരുതരമായതോടെ കടുവയെ കെണിവച്ചോ, മയക്കുവെടി വച്ചോ പിടികൂടുവാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനിക്കുകയായിരുന്നു. കേരള-കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളെ വനപാലകരെയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ദൌത്യ സംഘം രൂപീകരിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം നടത്തിയ കടുവ കൊല്ലപ്പെട്ടതറിഞ്ഞ് എത്തിയ ജനങ്ങളെ നിയന്ത്രിക്കുവാന്‍ ആകാതായതോടെ കടുവയുടെ ജഡം നായ്ക്കട്ടിയിലെ വോളീബോള്‍ ഗൌണ്ടില്‍ പ്രദര്‍ശനത്തിനു വെച്ചു. സി.സി.എഫ് ഒ.പി കലേഷ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ കടുവയ്ക്കായുള്ള തിരച്ചിലില്‍ ഉള്‍പ്പെട്ടിരുന്നു. വൈല്‍ഡ് ലൈഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ജഡം പിന്നീട് പറമ്പിക്കുളത്തെ കടുവാ സങ്കേതത്തില്‍ സൂക്ഷിക്കുവാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന കടുവയെ വെടിവെച്ച് കൊന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വൈജയന്തിക്ക് വികാര നിര്‍ഭരമായ യാത്രാമൊഴി

December 1st, 2012

വാഴൂര്‍: എരണ്ടക്കെട്ട് മൂലം ചരിഞ്ഞ വൈജയന്തി എന്ന പിടിയാനക്ക് നാടിന്റെ വികാര നിര്‍ഭരമായ യാത്രാമൊഴി. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു ആനയുടെ അന്ത്യം. അസുഖ ബാധിതയായിരുന്ന വൈജയന്തിയെ ചികിത്സിക്കുന്നതായി കല്ലുതക്കേല്‍ ചെള്ളാട്ട് പുരയിടത്തിലാണ് തളച്ചിരുന്നത്. പത്തു ദിവസത്തോളമായി ആന തീറ്റയെടുക്കാത്തതിനെ തുടര്‍ന്ന് അവശ നിലയില്‍ ആയിരുന്നു. വൈജയന്തി ചരിഞ്ഞതറിഞ്ഞ് രാത്രിതന്നെ നൂറുകണക്കിനു ആളുകള്‍ എത്തുവാന്‍ തുടങ്ങി. വെള്ളിയാഴ്ച അവിടെ നിന്നും പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പരിസരത്തേക്ക് ആനയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടു വന്നു. നൂറുകണക്കിനു നാട്ടുകാര്‍ വിലാപയാത്രയില്‍ പങ്കെടുത്തു. എന്‍.ജയരാജ് എം.എല്‍.എ, തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍, എന്‍.എസ്.എസ് താലൂക്ക് യൂണീയന്‍ പ്രസിഡണ്ട് അഡ്വ.എം.എസ്.മോഹനന്‍, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് കെ.ചെറിയാന്‍, ആന പ്രേമികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയില്‍ ഉള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എലിഫന്റ് സ്ക്വാഡിലെ വെറ്റിനറി ഡോ.സാബു സി.ഐസക്, ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ക്ഷേത്രക്കുളത്തിനു സമീപത്ത് സ്ഥിരമായി ആനയെ തളക്കാറുള്ള സ്ഥലത്തു തന്നെ ഭൌതിക ശരീരം അടക്കി. തുടര്‍ന്ന് അനുസ്മരണവും നടന്നു. ആനയോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ കൊടുങ്ങൂരിലെ കടകള്‍ അടച്ചിട്ടു. ഓട്ടോ-ടാക്സി തൊഴിലാളികളും വാഹനങ്ങള്‍ ഓടിച്ചില്ല.

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡാണ് ആനയെ ക്ഷേത്രത്തിനു നല്‍കിയത്. 1961-ല്‍ നാലുവയസ്സുള്ളപ്പോള്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെത്തിയ കാലം മുതലേ വൈജയന്തി നാട്ടുകാരുടെ പ്രിയ തോഴിയായിരുന്നു. പിടിയാനയായതിനാല്‍ മദപ്പാടോ അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളോ ഇല്ലായിരുന്നു. പൊതുവെ ആരോഗ്യവതിയായിരുന്ന ആനയെ പത്തു വര്‍ഷമായി സാബു എന്ന പാപ്പാനാണ് പരിചരിച്ചു വരുന്നത്. ആനയെ അധികൃതര്‍ വെണ്ട വിധം ചികിത്സിക്കാത്തതാ‍ണ് മരണകാരണമെന്ന് ആരോപീച്ച് നാട്ടുകാര്‍ ഫ്ലക്സും മറ്റും വെച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ണാടി ഷജി വധം: നാലു പേര്‍ക്ക് ജീവപര്യന്തം കഠിന തടവ്

December 1st, 2012

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കണ്ണാടി ഷാജിയെ വധിച്ച കേസില്‍ കുറ്റക്കാരായ നാലു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. അമ്പലമുക്ക് കൃഷ്ണകുമാര്‍, ജയലാല്‍, ശ്യാം, സാനീഷ് എന്നിവരെയാണ് തിരുവനന്തപുരം പ്രിസിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇരുപത് വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും നാലു പ്രതികളും 25,000 രൂപ വീതം പിഴ ഒടുക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം രണ്ടു വര്‍ഷം കൂടെ ഇവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴത്തുക കൊല്ലപ്പെട്ട ഗുണ്ട ഷാജിയുടെ അമ്മയ്ക്ക് നല്‍കണം. കേസില്‍ഉള്‍പ്പെട്ട എട്ടു പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. 2011 നവമ്പര്‍ രണ്ടിന് രാവിലെ ഷാജിയുടെ വീടിനു സമീപം കാത്തു നില്‍ക്കുകയായിരുന്ന പ്രതികള്‍. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെ തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുവാന്‍ ശ്രമിച്ച ഷാജിയെ തലങ്ങും വിലങ്ങും വെട്ടി. മരണം ഉറപ്പാക്കും വരെ വെട്ടുകയായിരുന്നു. അമ്പതില്‍ പരം വെട്ടുകള്‍ ഉണ്ടായിരുന്നു ഷാജിയുടെ ശരീരത്തില്‍. ഷാജി വധക്കേസില്‍ അഞ്ചാം പ്രതിയായ പ്രേമചന്ദ്രന്റെ സഹോദ്രന്‍ കൊക്കോട് ശ്യാമിനെയും സുഹൃത്ത് പ്രവീണിനേയും മറ്റൊരു സംഘം കൊലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത് ഗുണ്ടയായ ഷാജിയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഷാജിയെ പ്രതികള്‍ അസൂത്രിതമായി കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്ക് കാരണം.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »


« Previous Page« Previous « അശ്ലീല ചിത്രം കണ്ടതായി ആരോപണം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു
Next »Next Page » വൈജയന്തിക്ക് വികാര നിര്‍ഭരമായ യാത്രാമൊഴി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine