കൊച്ചി: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതിനു തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഭൂമിദാനക്കേസില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷ നേതവ് വി.എസ് അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്നും ഹൈക്കോടതി ഒഴിവാക്കി. തനിക്കെതിരായുള്ള കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി. കേസിന്റെ എഫ്.ഐ.ആറും കോടതി റദ്ദാക്കി. എച്ച്.എസ്. സതീശനാണ് വി.എസിനെ ഒഴിവാക്കിക്കൊണ്ട് ഉത്തവിട്ടത്. വി.എസിനെതിരായുള്ള കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അഴിമതി രഹിതനായ ഒരാളെ കുരിശിലേറ്റുവാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോടതി വ്യക്തമാക്കി.
ഭൂമിദാനക്കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ഇതോടെ ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ത്ത് രാഷ്ടീയമായ മുതലെടുപ്പിനു ശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിനു വലിയ തിരിച്ചടിയായി. തനിക്കെതിരെ കേസെടുക്കുന്നതിനു പിന്നില്‍ നീക്കം നടത്തുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും എതിരെ തന്റെ പോരാട്ടങ്ങള്‍ തുടരുമെന്ന് വി.എസ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2010-ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് കാസര്‍കോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതാണ് കേസിനാധാരം.