വൈജയന്തിക്ക് വികാര നിര്‍ഭരമായ യാത്രാമൊഴി

December 1st, 2012

വാഴൂര്‍: എരണ്ടക്കെട്ട് മൂലം ചരിഞ്ഞ വൈജയന്തി എന്ന പിടിയാനക്ക് നാടിന്റെ വികാര നിര്‍ഭരമായ യാത്രാമൊഴി. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു ആനയുടെ അന്ത്യം. അസുഖ ബാധിതയായിരുന്ന വൈജയന്തിയെ ചികിത്സിക്കുന്നതായി കല്ലുതക്കേല്‍ ചെള്ളാട്ട് പുരയിടത്തിലാണ് തളച്ചിരുന്നത്. പത്തു ദിവസത്തോളമായി ആന തീറ്റയെടുക്കാത്തതിനെ തുടര്‍ന്ന് അവശ നിലയില്‍ ആയിരുന്നു. വൈജയന്തി ചരിഞ്ഞതറിഞ്ഞ് രാത്രിതന്നെ നൂറുകണക്കിനു ആളുകള്‍ എത്തുവാന്‍ തുടങ്ങി. വെള്ളിയാഴ്ച അവിടെ നിന്നും പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പരിസരത്തേക്ക് ആനയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടു വന്നു. നൂറുകണക്കിനു നാട്ടുകാര്‍ വിലാപയാത്രയില്‍ പങ്കെടുത്തു. എന്‍.ജയരാജ് എം.എല്‍.എ, തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍, എന്‍.എസ്.എസ് താലൂക്ക് യൂണീയന്‍ പ്രസിഡണ്ട് അഡ്വ.എം.എസ്.മോഹനന്‍, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് കെ.ചെറിയാന്‍, ആന പ്രേമികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയില്‍ ഉള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എലിഫന്റ് സ്ക്വാഡിലെ വെറ്റിനറി ഡോ.സാബു സി.ഐസക്, ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ക്ഷേത്രക്കുളത്തിനു സമീപത്ത് സ്ഥിരമായി ആനയെ തളക്കാറുള്ള സ്ഥലത്തു തന്നെ ഭൌതിക ശരീരം അടക്കി. തുടര്‍ന്ന് അനുസ്മരണവും നടന്നു. ആനയോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ കൊടുങ്ങൂരിലെ കടകള്‍ അടച്ചിട്ടു. ഓട്ടോ-ടാക്സി തൊഴിലാളികളും വാഹനങ്ങള്‍ ഓടിച്ചില്ല.

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡാണ് ആനയെ ക്ഷേത്രത്തിനു നല്‍കിയത്. 1961-ല്‍ നാലുവയസ്സുള്ളപ്പോള്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെത്തിയ കാലം മുതലേ വൈജയന്തി നാട്ടുകാരുടെ പ്രിയ തോഴിയായിരുന്നു. പിടിയാനയായതിനാല്‍ മദപ്പാടോ അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളോ ഇല്ലായിരുന്നു. പൊതുവെ ആരോഗ്യവതിയായിരുന്ന ആനയെ പത്തു വര്‍ഷമായി സാബു എന്ന പാപ്പാനാണ് പരിചരിച്ചു വരുന്നത്. ആനയെ അധികൃതര്‍ വെണ്ട വിധം ചികിത്സിക്കാത്തതാ‍ണ് മരണകാരണമെന്ന് ആരോപീച്ച് നാട്ടുകാര്‍ ഫ്ലക്സും മറ്റും വെച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ണാടി ഷജി വധം: നാലു പേര്‍ക്ക് ജീവപര്യന്തം കഠിന തടവ്

December 1st, 2012

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കണ്ണാടി ഷാജിയെ വധിച്ച കേസില്‍ കുറ്റക്കാരായ നാലു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. അമ്പലമുക്ക് കൃഷ്ണകുമാര്‍, ജയലാല്‍, ശ്യാം, സാനീഷ് എന്നിവരെയാണ് തിരുവനന്തപുരം പ്രിസിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇരുപത് വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും നാലു പ്രതികളും 25,000 രൂപ വീതം പിഴ ഒടുക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം രണ്ടു വര്‍ഷം കൂടെ ഇവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴത്തുക കൊല്ലപ്പെട്ട ഗുണ്ട ഷാജിയുടെ അമ്മയ്ക്ക് നല്‍കണം. കേസില്‍ഉള്‍പ്പെട്ട എട്ടു പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. 2011 നവമ്പര്‍ രണ്ടിന് രാവിലെ ഷാജിയുടെ വീടിനു സമീപം കാത്തു നില്‍ക്കുകയായിരുന്ന പ്രതികള്‍. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെ തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുവാന്‍ ശ്രമിച്ച ഷാജിയെ തലങ്ങും വിലങ്ങും വെട്ടി. മരണം ഉറപ്പാക്കും വരെ വെട്ടുകയായിരുന്നു. അമ്പതില്‍ പരം വെട്ടുകള്‍ ഉണ്ടായിരുന്നു ഷാജിയുടെ ശരീരത്തില്‍. ഷാജി വധക്കേസില്‍ അഞ്ചാം പ്രതിയായ പ്രേമചന്ദ്രന്റെ സഹോദ്രന്‍ കൊക്കോട് ശ്യാമിനെയും സുഹൃത്ത് പ്രവീണിനേയും മറ്റൊരു സംഘം കൊലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത് ഗുണ്ടയായ ഷാജിയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഷാജിയെ പ്രതികള്‍ അസൂത്രിതമായി കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്ക് കാരണം.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

അശ്ലീല ചിത്രം കണ്ടതായി ആരോപണം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു

November 29th, 2012

jnu-mms-clip-epathram

കൊച്ചി: കൊച്ചി മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. ആര്‍. ഗീരീശന്‍ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വെച്ചു. കോളേജ് യൂണിയന്‍ പ്രതിനിധികളും ചില ജീവനക്കാരുമാണ് പ്രിസിപ്പലിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായി ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതു സംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥയുമായി വന്നു. രംഗം വഷളാകുവാന്‍ തുടങ്ങിയപ്പോള്‍ പ്രിസിപ്പല്‍ രാജി വെയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കമ്പ്യൂട്ടര്‍ പരിശോധനകള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി.പി.എമ്മില്‍ തമ്മിലടി: മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

November 27th, 2012

election-epathram

മലയിന്‍ കീഴ്: സി. പി. എമ്മിലെ തമ്മിലടി മൂലം മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. സി. പി. എം. ലോക്കല്‍ കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവാകുകയും മറ്റൊരു സി. പി. എം അംഗം കെ. രാജേന്ദ്രന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തതോടെ പ്രസിഡണ്ട് സ്ഥാനം നഷ്ടമായി. സി. പി. എമ്മിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ചേര്‍ന്ന് ജെ. എസ്. എസ്. സ്വതന്ത്രന്‍ എ. എന്‍ സനല്‍ കുമാറിനെ വിജയിപ്പിച്ചു. പത്തു വോട്ടാണ് സനല്‍ കുമാറിന് ലഭിച്ചത്. വൈസ് പ്രസിഡണ്ടായി സി. പി. എമ്മിലെ ബിന്ദു ശ്രീകുമാര്‍ വിജയിച്ചു.

21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് 11 അംഗങ്ങളാണ് ഉള്ളത്. മുന്നണി ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് സി. പി. എമ്മിലെ എരത്താവൂര്‍ ചന്ദ്രനും വൈസ് പ്രസിഡണ്ട് സി. പി. ഐ. യിലെ സുലോചനയും രാജി വെച്ച് അടുത്ത മൂന്നു വര്‍ഷത്തേക്ക് പ്രസിഡണ്ട് സ്ഥാനം സി. പി. ഐ. ക്കും വൈസ് പ്രസിഡണ്ട് സ്ഥാനം സി. പി. എമ്മിനും നൽകുവാനായിരുന്നു തീരുമാനം. ഇതു പ്രകാരമാണ് ഇരുവരും രാജി വെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി സി. പി. എം. അംഗങ്ങള്‍ പ്രവര്‍ത്തിച്ചതോടെ ഫലത്തില്‍ സി. പി. ഐ. ക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചതുമില്ല വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് കാരണക്കാരായ രണ്ട് അംഗങ്ങളെയും സി. പി. എം. പുറത്താക്കി. ഇതില്‍ രാജേന്ദ്രന്റെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചേരി ബേബി വധം: കൈനകരി കുട്ടനും ഒ.ജി.മദനനും അറസ്റ്റില്‍

November 27th, 2012

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം നേതാവ് എം.എം.മണിക്ക് പുറകെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓ.ജി.മദനന്‍ ഉടുമ്പന്‍ ചോല പനക്കുളം കൈനകരിയില്‍ കൂട്ടന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ദേവികുളം സി.ഐ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഇരുവരേയും അവരവരുടെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ കുട്ടന്‍ ഒന്നാം പ്രതിയും മദനന്‍ മൂന്നാം പ്രതിയുമാണ്. അഞ്ചേരി ബേബി വധക്കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി റിമാന്റിലാണ്. നവമ്പര്‍ 21 നാണ് മണിയെ പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം.എം. മണിയുടെ ജാമ്യാപേക്ഷ 30 ലേക്ക് മാറ്റി വച്ചു
Next »Next Page » സി.പി.എമ്മില്‍ തമ്മിലടി: മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine