മുണ്ടൂരില്‍ അച്ചടക്ക നടപടി ഉണ്ടാവില്ല

September 20th, 2012

cpm-logo-epathram

പാലക്കാട്: പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത ഉള്ളവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല എന്ന് വ്യക്തമായി. ജില്ലാ നേതൃത്വത്തിന് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ഗോകുൽ ദാസ് അടക്കം ഉള്ളവർക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. നേരത്തെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ ഗോകുൽ ദാസിനെയും മറ്റുള്ളവരെയും തിരിച്ചെടുക്കും. ഗോകുൽ ദാസ് ഏരിയാ കമ്മിറ്റിയിൽ തുടരും. ഏരിയാ സെക്രട്ടറിയായി സുധാകരൻ തുടരും. മറ്റുള്ളവർക്ക് പഴയ സ്ഥാനങ്ങൾ തിരികെ നൽകും.

പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടത്തിയ ജില്ലാ കമ്മറ്റി യോഗമാണ് തീരുമാനം എടുത്തത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കണികാ പരീക്ഷണശാല നാടിനാപത്ത്: വി. എസ്. ‌

September 19th, 2012

neutrino-experiment-epathram

തിരുവനന്തപുരം: കേരള – തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ അമേരിക്കന്‍ സഹകരണത്തോടെ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ കണികാ പരീക്ഷണശാല നാടിനാപത്താണ് എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിധ്യത്തിന് കൊടും ഭീഷണിയുയർത്തുന്ന ഈ പരീക്ഷണശാല ഗുരുതരമായ ഭൗമ ശാസ്‌ത്ര പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ നിരവധി ആരോഗ്യ – പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. മുല്ലപ്പെരിയാര്‍, ഇടുക്കി, ആനയിറങ്കല്‍ എന്നീ അണക്കെട്ടുകളുടെ സമീപ പ്രദേശത്താണ്‌ ഭൂഗര്‍ഭ പരീക്ഷണ ശാല നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനു കേന്ദ്രം അനുമതി നല്‍കി കഴിഞ്ഞു‌. 12 അണക്കെട്ടുകളാണ് ഇടുക്കിയില്‍ ഉള്ളത്. കൂടാതെ ഈ പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അടക്കം ഭീഷണിയിലാണ്. ഇവിടെ ഇത്തരമൊരു പരീക്ഷണ ശാല ആരംഭിക്കുന്നത്‌ ഭൗമ ശാസ്‌ത്രപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ജനവാസമുള്ള പ്രദേശമാണ് ഇത്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ‌ അതീവ രഹസ്യമായാണ് ഈ പരീക്ഷണ ശാല ആരംഭിക്കാന്‍ പോകുന്നത്. ഇവിടെ ആരംഭിക്കുന്ന പരീക്ഷണ ശാലയ്ക്ക് പാരിസ്‌ഥിതിക പഠനം നടത്തിയിട്ടില്ല. ഇത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതിക്ക്‌ തമിഴ്‌നാടിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല. ഇതു ദൂരൂഹമാണെന്നും വി. എസ്‌. പറഞ്ഞു. പരീക്ഷണ കേന്ദ്രത്തിലേക്കുള്ള തുരങ്കത്തിന്റെ തുടക്കം പൊട്ടിപ്പുറത്തും തുരങ്കത്തിന്റെ അവസാനം ഇടുക്കിയില്‍ മുല്ലപ്പെരിയാറിന് സമീപത്തുമാണ്. ഇത് കേരളത്തിന് വലിയ ദോഷമുണ്ടാക്കുമെന്നു വി. എസ്. കൂട്ടിച്ചേര്‍ത്തു. പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ വി. ടി. പത്മനാഭന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കണികാ പരീക്ഷണ ശാലയ്‌ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇന്ത്യാ ബേസ്ഡ് ന്യുട്രിനോ ഒബ്‌സര്‍വറ്ററി എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ശാലയ്ക്ക് ഏതാണ്ട് പതിനായിരം കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രശസ്ത അഭിനേത്രി ജി.ഓമന അന്തരിച്ചു

September 18th, 2012
കോട്ടയം: പ്രശസ്ത നാടക നടിയും നാടകാചാര്യന്‍  എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളുമായ ജി.ഓമന(80) അന്തരിച്ചു. ചൊവ്വാ‍ഴ്ച രാവിലെ ഒളശ്ശയിലെ വീട്ടില്‍  വച്ചായിരുന്നു അന്ത്യം.  സംസ്കാരം വൈകീട്ട്  സ്വന്തം വീട്ടു വളപ്പില്‍ വച്ച് നടക്കും. 1932 മെയ് 18 നു അയ്യരു കുളങ്ങര തെത്തത്തില്‍ വേലായുധന്‍ പിള്ളയുടേയും ഗൌരിയുടേയും മകള്‍ ആയാണ് ജനനം.
1954-ല്‍ ആണ് അസ്സലാമു അലൈക്കും എന്ന നാടകത്തിലൂടെ യാദൃശ്ചികമായിട്ടായിരുന്നു  ഓമന  അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് എന്‍.എന്‍. പിള്ളയുടെ നാടകങ്ങളില്‍ സജീവ സാന്നിധ്യമായി.  കാപാലിക എന്ന നാടകം സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ താന്‍ കൈകാര്യം ചെയ്തിരുന്ന വേഷം ഓമന തന്നെയാണ് അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1989-ല്‍ നാടകവേദിയോട് വിടപറഞ്ഞു. 1977-ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ  അവാര്‍ഡും ലഭിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനനായകന്റെ കൂടംകുളം സന്ദര്‍ശനം പോലീസ് തടഞ്ഞു

September 18th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ കളിയിക്കാവിളയില്‍ പോലീസ് തടഞ്ഞു. പാര്‍ട്ടിയുടേയും പോലീസിന്റേയും വിലക്ക് വക വെയ്ക്കാതെ ആയിരുന്നു ജനകീയ സമര വേദിയിലേക്ക് ജനനായകന്‍  പുറപ്പെട്ടത്. എന്നാല്‍ രാവിലെ പത്തരയോടെ കളിയിക്കാവിളയിലെത്തിയ വി. എസിനോട് ക്രമസമാധന പ്രശ്നം മുന്‍ നിര്‍ത്തി യാത്രയില്‍ നിന്നും പിന്മാറുവാന്‍ തമിഴ്‌നാട് പോലീസ് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ വി. എസ്. താന്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 400 ദിവസം പൂര്‍ത്തിയാക്കിയ കൂടംകുളം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനാണ് പോകുന്നതെന്നും വ്യക്തമാക്കി.

ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആണെന്നും, തമിഴനെന്നോ മലയാളിയെന്നോ വിവേചനമില്ലാതെ ലോക ജനതയുടെ സമാധാനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദയകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന സമരത്തിനു നേരിട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാധിക്കാത്തതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും വി. എസ്. പറഞ്ഞു. സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം മടങ്ങി.

കൂടംകുളം വിഷയത്തില്‍ ആണവ നിലയത്തിനു അനുകൂലമായ സി. പി. എമ്മിന്റെ നിലപാടില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് വി. എസ്. ജനകീയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും സമര പന്തല്‍ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങിയതും. വി. എസിന്റെ യാത്ര പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കമ്മറ്റിയോഗങ്ങളില്‍ ആണവ നിലത്തിനെതിരെ ഉള്ള വി. എസിന്റെ  നിലപാട് ചര്‍ച്ചയായേക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാട്ടിലിറങ്ങിയ കാട്ടാന തിരികെ പോകാനാകാതെ കുടുങ്ങി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

September 17th, 2012
നിലമ്പൂര്‍: വഴിതെറ്റി ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് പോകാനാകാതെ കുടുങ്ങി. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ നായാടുംപൊയിലാണ്  കഴിഞ്ഞ് ദിവസം രാത്രി ഒരു മോഴയാന വന്നു പെട്ടത്. ഗ്രാമീണരും വനപാലകരും പോലീസും അടങ്ങുന്ന സംഘം ആനയെ കാട്ടിലേക്ക് തിരിച്ചയക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പന്തീരായിരം ഏക്കര്‍ വനത്തില്‍ നിന്നാണ് മോഴയാന എത്തിയതെന്ന് കരുതുന്നു. കോഴിപ്പാറ വെള്ളച്ചാട്ടത്തിലൂടെ ശരിയാഴ്ച രാതിയാണ് ആന കണ്ടിലപ്പാറ ആദിവാസികോളനിയുടെ പരിസരത്തെത്തിയത്. നേരം പുലര്‍ന്നതോടെ ആളുകള്‍ ആനയെ വിരട്ടിയോടിക്കുവാന്‍ ശ്രമിച്ചു. ആന നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
കൊട്ടും ബഹളവുമായി ആളുകള്‍ പുറകേ കൂടിയതോടെ പരിഭ്രാന്തനായ ആന എങ്ങോട്ട് പൊകണമെന്ന നിശ്ചയമില്ലാതെ തലങ്ങും വിലങ്ങും ഓടി. തിരികെ പോകുവാനുള്ള ശ്രമത്തിനിടെ ആരോ ആനയെ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് സമീപത്തുള്ള പത്തേക്കര്‍ റവന്യൂ  ഭൂമിയിലെ പൊന്തക്കാട്ടില്‍ കയറി. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് ആന പരിക്ഷീണിതനാണ്.
പടക്കം പൊട്ടിച്ച് ആനയെ വിരട്ടിയോടിക്കുവാനുള്ള ശ്രമത്തിനിടെ കുമരേല്ലൂര്‍ തുത്തുക്കുടി ഹുസൈനു പരിക്കു പറ്റി. പടക്കം കയ്യിലിരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « അഡ്വ.ടി.പി.കേളു നമ്പ്യാര്‍ അന്തരിച്ചു
Next »Next Page » ജനനായകന്റെ കൂടംകുളം സന്ദര്‍ശനം പോലീസ് തടഞ്ഞു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine