മിസ് കേരള 2012 : ദീപ്തി സതി

October 21st, 2012

miss-kerala-2012-deepthi-sathi-ePathram
കൊല്ലം : മിസ് കേരള 2012 സൗന്ദര്യറാണിയായി ദീപ്തി സതി തെരഞ്ഞെടുക്ക പ്പെട്ടു. ഫസ്റ്റ് റണ്ണര്‍ അപ്പ് സാനിക നമ്പ്യാരും തേര്‍ഡ്‌ റണ്ണര്‍ അപ്പ് രശ്മി നായരും ആയി. സാരി, കാഷ്വല്‍, ഗൗണ്‍ എന്നീ മൂന്നു വിഭാഗ ങ്ങളില്‍ ആയാണ് മത്സരം നടന്നത്. മിസ് ഫോട്ടോ ജനിക് പുരസ്‌കാരവും ദീപ്തി സതി കരസ്ഥമാക്കി.

മറ്റ് വിഭാഗ ങ്ങളും അവയിലെ ജേതാക്കളും :
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ : ധന്യ ഉണ്ണിക്കൃഷ്ണന്‍, മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് : റോഷ്‌നി ഈപ്പന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ : മേയ്‌സ് ജോണ്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് : സാനിയ സ്റ്റാന്‍ലി, മിസ് ബ്യൂട്ടി സെ്‌മെല്‍ : ഷാരു പി.വര്‍ഗീസ്, മിസ് ടാലന്റഡ് : ഐശ്വര്യ ജോണി, മിസ് കണ്‍ജീനിയാലിറ്റി : രശ്മി നായര്‍, മിസ് പെര്‍ഫക്ട്ജന്‍ : സാനിക നമ്പ്യാര്‍, മിസ് സെന്‍ഷ്വാലിറ്റി : മിഥില മോഹന്‍, മിസ് വൈവേഷ്യം : ശ്രുതി റാം.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ വി. കെ. പ്രകാശ്, മോഡല്‍ അനുപമ ദയാല്‍, നടന്‍ രാജീവ് പിള്ള, നര്‍ത്തകിയും സീരിയല്‍ നടിയുമായ ആശാ ശരത്, വി. എസ്. പ്രദീപ്, രാഹൂല്‍ ഈശ്വര്‍, മോഡലും ഫെമിന മിസ് എര്‍ത്തുമായ ഹസ്‌ലിന്‍ കൗര്‍ എന്നിവരടങ്ങിയ ജൂറിയാണ് മത്സരം വിലയിരുത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

217 ഭക്ഷണ ശാലകൾക്ക് നോട്ടീസ് നൽകി

October 20th, 2012

raid-in-hotels epathram

തിരുവനന്തപുരം : വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന 217 ഭക്ഷണ ശാലകൾക്ക് അധികൃതർ നോട്ടീസ് നൽകി. ഇന്നലെ 394 ഭക്ഷണ ശാലകളിലാണ് അധികൃതർ പരിശോധന നടത്തിയത്. നോട്ടീസ് നൽകിയ ഭക്ഷണ ശാലകളിൽ ചിലതിന് ലൈസൻസും ഇല്ലായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ 34 സ്ക്വാഡുകളെയാണ് സംസ്ഥാനം ഒട്ടാകെ പരിശോധന നടത്താനായി നിയോഗിച്ചത്. ചെമ്മീൻ കറിയിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന തിരുവനന്തപുരം വഴുതക്കാട്ടുള്ള സിന്ദൂർ റെസ്റ്റോറന്റ് വീണ്ടും തുറന്നു പ്രവർത്തിക്കാനും കമ്മീഷണർ അനുവാദം നൽകി. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി മാത്രമാണ് ഈ പ്രവർത്തനാനുമതി നൽകിയത് എന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ 5 ദിവസത്തിനകം സംസ്ഥാനം ഉടനീളം 1085 ഭക്ഷണ ശാലകൾക്കാണ് നോട്ടീസ് നൽകിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമാന റാഞ്ചൽ ആരോപിച്ച് യാത്രക്കാർക്ക് എതിരെ കേസെടുത്തു

October 19th, 2012

air-india-maharaja-epathram

തിരുവനന്തപുരം : അബുദാബി – കൊച്ചി വിമാനത്തിലെ 6 യാത്രക്കാർക്ക് എതിരെ തിരുവനന്തപുരം വലിയതുറ പോലീസ് കേസെടുത്തു. വിമാനത്തിന്റെ പൈലറ്റിന്റെ പരാതിയെ തുടർന്നാണ് കേസ്. യാത്രക്കാർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി വിമാനം റാഞ്ചാൻ ശ്രമിച്ചു എന്ന് പൈലറ്റ് പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. കണ്ടാൽ അറിയാവുന്ന 6 പേർക്ക് എതിരെയാണ് കേസ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമാനം കൊച്ചിയിലേക്ക് : യാത്രക്കാർക്ക് എതിരെ നടപടിയില്ല

October 19th, 2012

air-india-epathram

തിരുവനന്തപുരം : നാടകീയമായ സംഭവങ്ങൾക്ക് ഒടുവിൽ എയർ ഇന്ത്യാ വിമാനം കൊച്ചിയിലേക്ക് പറക്കും എന്ന് തീരുമാനമായി. നേരത്തെ പറഞ്ഞതിന് വിപരീതമായി യാത്രക്കാർക്ക് എതിരെ നിയമ നടപടി ഉണ്ടാവില്ല എന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനം റാഞ്ചുകയാണ് എന്ന പൈലറ്റിന്റെ അടിയന്തര സന്ദേശം തെറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത്തരം തെറ്റായ സന്ദേശം നൽകിയ പൈലറ്റിന് എതിരെ നടപടി ഉണ്ടാവും എന്നാണ് സൂചന. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം കൊച്ചിയിലേക്ക് കൊണ്ടുപോവാൻ വേറെ പൈലറ്റിനെ തയ്യാറാക്കിയിട്ടുണ്ട്.

വിമാനം റാഞ്ചൽ സന്ദേശം മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി എത്തിയതിനാൽ ഇത് ഒരു വ്യാജ സന്ദേശമാണ് എന്ന് എല്ലാ വിമാനത്താവളങ്ങളേയും അറിയിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമേ വിമാനത്തിന് പറക്കാനാവൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രക്കാർക്കെതിരെ ഗൂഢാലോചന : റാഞ്ചൽ ശ്രമം ആരോപിച്ച് അറസ്റ്റിന് നീക്കം

October 19th, 2012

air-india-maharaja-epathram

തിരുവനന്തപുരം : അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം കൊച്ചിയിൽ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിന് എതിരെ പ്രതിഷേധിച്ച യാത്രക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം. വിമാനത്തിന്റെ പൈലറ്റ് യാത്രക്കാരിൽ ചിലർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി വിമാനം റാഞ്ചാൻ ശ്രമിച്ചു എന്ന് പരാതി നൽകിയതിനെ തുടർന്നാണ് വിമാനം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാർക്ക് എതിരെ നിയമ നടപടികൾക്ക് ഒരുങ്ങിയത്. എന്നാൽ നേരത്തെ വിമാനം കൊച്ചിയിലേക്ക് കൊണ്ടു പോവാം എന്നായിരുന്നു യാത്രക്കാരെ അറിയിച്ചിരുന്നത്. 10:45ന് കൊച്ചിയിലേക്ക് തിരിക്കും എന്ന് വിമാനത്തിൽ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് അധികൃതർ വിമാനത്തിന് ഇന്ധനം നൽകുന്നില്ല എന്നും തങ്ങൾ കൊച്ചിയിലേക്ക് പറക്കാൻ തയ്യാറാണ് എന്നും പൈലറ്റ് തന്നെ അറിയിച്ചു എന്ന് യാത്രക്കാർ പറഞ്ഞു.

എന്നാൽ ഡി.ജി.പി. യുടെ നേതൃത്വത്തിൽ വിമാനത്തിനടുത്ത് എത്തിയ പോലീസ് സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയ്ക്കിടയിലാണ് സംഭവങ്ങൾ നാടകീയമായി ഗതി മാറിയത്. യാത്രക്കാർ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറി എന്നും വിമാനം റാഞ്ചാൻ ശ്രമം നടന്നു എന്ന് പൈലറ്റ് അടിയന്തിര സന്ദേശം നൽകി എന്നും അതിനാൽ യാത്രക്കാർക്ക് എതിരെ കേസെടുക്കേണ്ടി വരും എന്ന് പോലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ മുന ഒടിക്കാനുള്ള ഗൂഢാലോചനയുടെ ഫലമായാണ് ഈ തന്ത്രം എന്നാണ് യാത്രക്കാരുടെ ആരോപണം.

തങ്ങൾ ആരും കോക്ക്പിറ്റിൽ കയറിയിട്ടില്ല എന്ന് യാത്രക്കാർ വ്യക്തമാക്കി. എന്നാൽ ഈ പരാതിയുടെ പേരിൽ തങ്ങളിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ തങ്ങൾ എല്ലാവരും കോക്ക്പിറ്റിൽ കയറി എന്ന് ഒറ്റക്കെട്ടായി പറയും എന്നും യാത്രക്കാർ അറിയിച്ചു.

പ്രവാസികളെ അമിത നിരക്കുകൾ ഈടാക്കിയും വിമാനങ്ങൾ റദ്ദ് ചെയ്തു ബുദ്ധിമുട്ടിൽ ആക്കിയും പീഢിപ്പിക്കുന്ന എയർ ഇന്ത്യയുടെ ജനദ്രോഹ നടപടികളുടെ പട്ടികയിൽ മറ്റൊരു നിന്ദനീയമായ സംഭവം കൂടി രേഖപ്പെടുത്തപ്പെടുമ്പോൾ എയർ ഇന്ത്യയെ ഇത്തരം ആരോപണങ്ങളുടെ പേരിൽ ക്രൂശിച്ച് സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനുള്ള സംഘടിത ലോബികളുടെ ഗൂഢ ഉദ്ദേശമാണ് സഫലമാകുന്നത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page — « Previous « അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍
Next » — Next Page » വിമാനം കൊച്ചിയിലേക്ക് : യാത്രക്കാർക്ക് എതിരെ നടപടിയില്ല »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine