വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

September 22nd, 2012

sexual-exploitation-epathram

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനും മത പണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുജാഹിദീന്‍ ഔദ്യോഗിക വിഭാഗത്തിന്റെ പ്രമുഖ നേതാവും പ്രഭാഷകനുമാണ് ഇദ്ദേഹം. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് അദ്ധ്യാപകനായി ജോലി നോക്കുന്ന സമയത്ത് അതേ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍ മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടലുകളിലും മറ്റും കൊണ്ടു പോയാണ് ഷംസുദ്ദീന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഭാര്യയും അഞ്ചു കുട്ടികളും ഉള്ള ഇയാള്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. ഇരുവര്‍ക്കും ആശയ വിനിമയം നടത്തുവാന്‍ പ്രത്യേക ഭാഷയും രൂപപ്പെടുത്തിയായി പറയുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. പി. ജയരാജ് റിമാൻഡ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

മദ്യശാല തുറപ്പിക്കുവാന്‍ കോട്ടയത്ത് ഹര്‍ത്താല്‍

September 22nd, 2012

alcoholism-kerala-epathram

കോട്ടയം: അടച്ചു പൂട്ടിയ ബീവറേജ് മദ്യശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മണിമലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഒരു സംഘം മദ്യപരും, സമീപത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരും വ്യാപാരികളും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തിയത്. മദ്യ വിരുദ്ധ സമിതിക്കാരുടെ സമരത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് അടച്ചു പൂട്ടുവാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മദ്യശാല അടച്ചു പൂട്ടി. ഇതു മൂലം പ്രദേശത്തെ മദ്യപന്മാര്‍ക്ക് മദ്യപിക്കുന്നതിനായി അഞ്ചു കിലോമീറ്റര്‍ ദൂരെ പോകേണ്ട അവസ്ഥയായി. തന്മൂലം മദ്യപിക്കുവാന്‍ അധികം തുക ചിലവിടേണ്ട അവസ്ഥ ഉണ്ടായെന്നും ഒപ്പം പ്രദേശത്ത് വ്യാജ മദ്യ ലോബിയുടെ പ്രവര്‍ത്തനം സജീവമായെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ സമീപത്തെ കടകളില്‍ കച്ചവടം കുറയുകയും ഒപ്പം ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഓട്ടം കുറയുകയും ചെയ്തു. ഇതാണ് ഇവരെ സമരത്തിലേക്ക് നയിച്ചത്.

അടച്ച മദ്യശാല  തുറക്കണമെന്ന് ഒരു വിഭാഗവും തുറക്കരുതെന്ന് മറു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ഒരു തീരുമാനം എടുക്കുവാന്‍ ആകാതെ അധികൃതര്‍ കുഴങ്ങുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

September 20th, 2012

sex-abuse-epathram

പിണറായി: ഭര്‍തൃമതിയായ യുവതിയെ പെണ്‍‌വാണിഭത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പിണറായി വെണ്ടുട്ടായിയില്‍ അനില്‍ കുമാര്‍ (38), തൊഴിൽ കോൺട്രാക്ടർ താഴെ ചൊവ്വ കാപ്പാട് റോഡിലുള്ള നസീര്‍ (49) എന്നിവരെയാണ്  യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. പെണ്‍‌വാണിഭ സംഘത്തിലെ പ്രധാനിയായ എടക്കാട് സ്വദേശിനി സാജിതയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

19 വയസ്സുള്ള നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് നസീര്‍ വശത്താക്കുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. തുടര്‍ന്ന് നസീറുമായി പ്രണയത്തിലായ യുവതി ഈ മാസം ആദ്യം സ്വര്‍ണ്ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും നസീറിനൊപ്പം പോകുകയായിരുന്നു. ഇയാള്‍ യുവതിയെ പെണ്‍‌വാണിഭ സംഘത്തിനു കൈമാറി. പിണറായിയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍ വച്ച് നിരവധി പേര്‍ യുവതിയെ പീഢിപ്പിച്ചതായാണ് സൂചന. സാജിതയുടെ വീട്ടില്‍ വെച്ചും യുവതിയെ പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. സംഘത്തില്‍ വേറേയും യുവതികള്‍ അകപ്പെട്ടതായാണ് കരുതുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചത്ത മാടുകള്‍ കേരളത്തിൽ എത്തുന്നു

September 20th, 2012

cattle-transportation-epathram

കുമളി: അധികൃതരുടെ ഒത്താശയോടെ ചത്തതും, രോഗം ബാധിച്ചതുമായ മാടുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് എത്തുന്നു. ചത്ത മാടുകളെ കേരളത്തിലേക്ക് ലോറിയില്‍ കടത്തിക്കൊണ്ടു വരുന്നത് ശ്രദ്ധയില്‍ പെട്ട പീരുമേട് കോടതിയിലെ അഭിഭാഷകന്‍ വാഹനം തടഞ്ഞ ശേഷം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തി ചത്ത മാടുകളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന കാവാലം സ്വദേശി പുത്തന്‍ വീട്ടില്‍ പ്രേം നവാസ് (44), തമിഴ്‌നാട് സ്വദേശി ലോറി ഉടമ പഴനി രാജ് (49), ഡ്രൈവര്‍ ശിവപെരുമാള്‍ (40) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ലോറിയില്‍ ഉണ്ടായിരുന്ന മാടുകള്‍ക്ക് പരിശോധന നടത്തിയ ശേഷം ചെയ്യുന്ന ചാപ്പ കുത്തിയിരുന്നില്ല.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും രാഷ്ടീയ പ്രവര്‍ത്തകരും കുമളിയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കാലികളെ  കര്‍ശനമായ പരിശോധന നടത്തേണ്ട മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ പണം നല്‍കിക്കൊണ്ടാണ് ഇത്തരത്തില്‍ കാലിക്കടത്ത് നടത്തുന്നതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനെ ശരി വെയ്ക്കുന്നതാണ് കുമളിയിലെ സംഭവം. ആന്ത്രാക്സ് ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ഉള്ള കാലികൾ പണം കൈപ്പറ്റിക്കൊണ്ട് വേണ്ടത്ര പരിശോധന നടത്താതെ ഇപ്രകാരം കടത്തിക്കൊണ്ടു വരുന്നവയില്‍ ഉള്‍പ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുണ്ടൂരില്‍ അച്ചടക്ക നടപടി ഉണ്ടാവില്ല

September 20th, 2012

cpm-logo-epathram

പാലക്കാട്: പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത ഉള്ളവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല എന്ന് വ്യക്തമായി. ജില്ലാ നേതൃത്വത്തിന് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ഗോകുൽ ദാസ് അടക്കം ഉള്ളവർക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. നേരത്തെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ ഗോകുൽ ദാസിനെയും മറ്റുള്ളവരെയും തിരിച്ചെടുക്കും. ഗോകുൽ ദാസ് ഏരിയാ കമ്മിറ്റിയിൽ തുടരും. ഏരിയാ സെക്രട്ടറിയായി സുധാകരൻ തുടരും. മറ്റുള്ളവർക്ക് പഴയ സ്ഥാനങ്ങൾ തിരികെ നൽകും.

പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടത്തിയ ജില്ലാ കമ്മറ്റി യോഗമാണ് തീരുമാനം എടുത്തത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page — « Previous « കണികാ പരീക്ഷണശാല നാടിനാപത്ത്: വി. എസ്. ‌
Next » — Next Page » ചത്ത മാടുകള്‍ കേരളത്തിൽ എത്തുന്നു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine