
തിരുവനന്തപുരം: വനം മന്ത്രിയും, കേരള കോണ്‍ഗ്രസ് (ബി) എംഎല്‍ എയുമായ കെബി ഗണേഷ് കുമാറിനെതിരെ കേരള കോണ്‍ഗ്രസ് (ബി) പ്രമേയം ഇറക്കി. ഇദ്ദേഹത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ല എന്ന് പ്രമേയത്തില്‍ വ്യക്തമാക്കി. ഐകകണ്‌ഠേന പാസായ പ്രമേയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ ആണ് അവതരിപ്പിച്ചത്. ഇതോടെ ഗണേഷ്കുമാറും അച്ഛനുമായുള്ള തര്‍ക്കം അതിന്റെ മൂര്‍ധന്യത്തിലെത്തി കേരള കോണ്‍ഗ്രസ് (ബി) അദ്ധ്യക്ഷനായ ബാലകൃഷ്‌ണ പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഭരണതലത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നതോടെ ഗണേഷ്കുമാര്‍ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സാധ്യത ഉണ്ടെന്നു ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ മകനെ സുരക്ഷിതമായ ഒരിടത്ത് എത്തിക്കാനുള്ള പിള്ളയുടെ തന്ത്രമാണിതെന്നും നിരീക്ഷിക്കുന്നവര്‍ ഉണ്ട്. എന്തായായാലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതൊരു തലവേദനയായി തുടരുന്നു.






തല്‍ക്കാലം നിങ്ങളുടെ കൂടെനിന്ന് ആടുവാന്‍ ചിലരെ കിട്ടിയേക്കുമെന്നും എന്നാല്‍ എപ്പോഴും എല്ലാവരേയും കബളിപ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ പ്രതാപന്‍ താന്‍ ജീവിതത്തില്‍ പിന്നിട്ട ദുരിത കാലത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ജോര്‍ജിന്റെ പ്രസ്താവനയെ തുടര്‍ന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പിന്നീട് പ്രതാപന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.























