ഷുക്കൂര്‍ വധക്കേസ്‌ : പി. ജയരാജനെ ജയിലില്‍ അടച്ചു

August 1st, 2012

Jayarajan.P-epathram
കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍്റു ചെയ്തു. തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന, അറിഞ്ഞിട്ടും മറച്ചു വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ ജയരാജന്‌ നേരിട്ട് ബന്ധമുണ്ടെന്നാണ്‌ അന്വേഷണ സംഘ ത്തിന്‍റെ വിലയിരുത്തല്‍. ടി. വി. രാജേഷ് എം എല്‍ എ യും ജയരാജും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി.എം. സുധീരന്‍ തൊണ്ണന്‍ മാക്രി : വെള്ളാപ്പള്ളി നടേശന്‍

July 31st, 2012

vellappally-natesan-epathram

ആലപ്പുഴ : കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരന്‍ തൊണ്ണന്‍ മാക്രിയെ പോലെ ആണെന്ന് എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കന്മാരോടും സുധീരനു അസൂയയാണ്. ആരെക്കാളും വലുത് താനാണെന്ന് പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും, ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നടേശന്‍ പറഞ്ഞു. പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കുവാനാണ് സുധീരന്റെ ശ്രമം. സഹ മന്ത്രിമാരെ വിമര്‍ശിക്കുന്നത് വലിയ കാര്യമായി കരുതുന്ന സുധീരന്റെ ആരെയും അംഗീകരിക്കില്ലെന്ന സ്വഭാവം അദ്ദേഹത്തെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

എന്നാല്‍ വി. എം. സുധീരനെ തൊണ്ണന്‍ മാക്രിയോട് ഉപമിച്ച വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സമുദായ നേതാക്കള്‍ ഇടപെടേണ്ടെന്നും വെള്ളാപ്പള്ളി തന്റെ പദവിക്ക് യോജിക്കുന്ന രീതിയില്‍ സംസാരിക്കണമെന്നും വി. ടി. ബല്‍‌റാം എം. എല്‍. എ. പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുത്തൂറ്റ് വധക്കേസിലെ പ്രതിയെ ആന കുത്തി

July 31st, 2012

elephant-stories-epathram

കോട്ടയം : കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധക്കേസിലെ പ്രതിയും ആന പാപ്പാനുമായ നാലുകോടി കപ്പറമ്പില്‍ സത്താറിനെ ഇടഞ്ഞ ആന കുത്തി. കൊല്ലം സ്വദേശിയായ ഷൈനിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി (മണികണ്ഠന്‍ ) എന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. തടി പിടിക്കുവാനായി കൊണ്ടു വന്ന ആനയെ അഴിക്കുവാന്‍ ചെന്നപ്പോളാണ് സത്താറിനെ കൊമ്പുകള്‍ക്കിടയിലാക്കി കുടഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളുടെ വാരിയെല്ലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കേസിലെ മാപ്പു സാക്ഷിയും ആനയുടെ രണ്ടാം പാപ്പാനുമായ ബിനുവിനും പരിക്കുണ്ട്. അഷ്ടപ്രഹരി എന്ന വിശേഷണത്തെ ശരി വെയ്ക്കും വിധം ആനയുടെ വാലു കൊണ്ടുള്ള അടിയേറ്റാണ് ബിനുവിനു പരിക്കേറ്റത്. സത്താറിനെ ആക്രമിക്കുന്നത് കണ്ട ബിനു ആനയുടെ മസ്തകത്തില്‍ കല്ലെറിഞ്ഞു ശ്രദ്ധ തിരിക്കുകയായിരുന്നു. ഇതിനിടയില്‍ സത്താര്‍ കൊമ്പിനിടയില്‍ നിന്നും ഊര്‍ന്ന് ഉരുണ്ടു മാറി. ഇടഞ്ഞ ആനയെ പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി വടവും ചങ്ങലയും ഇട്ട് ബന്ദവസ്സാക്കി. ആന ഇടഞ്ഞതറിഞ്ഞു തടിച്ചു കൂടിയ ആളുകള്‍ ബഹളം വെച്ചതും ഉപദ്രവിക്കുവാന്‍ ശ്രമിച്ചതും ആനയെ അസ്വസ്ഥനാക്കിയിരുന്നു. പോലീസെത്തി ആളുകളെ നിയന്ത്രിച്ചതോടെയാണ് പാപ്പാന്മാര്‍ക്ക് ആനയെ മെരുക്കുവാന്‍ സാധിച്ചത്. തളയ്ക്കുവാനുള്ള ശ്രമത്തിനിടയിൽ ആനയുടെ കണ്ണിനു സമീപത്തായി തോട്ടി കൊണ്ട് ഉടക്കിപ്പിടിച്ച് ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദിവസങ്ങളായി ആനയ്ക്ക് വേണ്ടത്ര പട്ടയോ വെള്ളമോ നല്‍കാതെ പാപ്പാന്മാര്‍ പീഢിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു ദിവസം മുമ്പ് ഇതേ ആന സമീപത്തുള്ള വീടിന്റെ മതില്‍ തകര്‍ത്തിരുന്നതായും പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എം. സുധീരന്റെ വിമര്‍ശനം; കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമാകുന്നു

July 31st, 2012

vm-sudheeran-epathram

തിരുവനന്തപുരം: സര്‍ക്കാരിനും യു. ഡി. എഫിനും എതിരെ വി. എം. സുധീരന്‍ തുടര്‍ച്ചയായി നടത്തുന്ന വിമര്‍ശനം കോണ്‍ഗ്രസ്സില്‍ പുതിയ ചേരി തിരിവിനു വഴി വെയ്ക്കുന്നു. യു. ഡി. എഫിലെ മന്ത്രിമാരില്‍ ചിലര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും, അവരോടുള്ള ആദരവ് കുറഞ്ഞതു കൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും പറഞ്ഞ സുധീരന്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്നു പോലും അറിയാത്ത മന്ത്രിമാര്‍ ഉണ്ടെന്നും പലരും പേഴ്സണല്‍ സ്റ്റാഫിന്റെ പിടിയിലാണെന്നും തുറന്നടിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും, മന്ത്രിമാര്‍ എല്ലാം മിടുക്കന്മാരാണെന്നും പറഞ്ഞ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉടനെ തന്നെ സുധീരനു മറുപടിയുമായി രംഗത്തെത്തിയിരുന്നു. യു. ഡി. എഫ്. സർക്കാരിൽ മന്ത്രി കസേര ലഭിക്കാത്ത മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ഒപ്പം കോണ്‍ഗ്രസ്സിനുള്ളിലെ അസംതൃപ്തരായ ചിലരും സുധീരന്റെ വാക്കുകളെ രഹസ്യമായെങ്കിലും അനുകൂലിക്കുന്നുണ്ട്. തോട്ട നിയമ ഭേദഗതിയും നിലം നികത്തല്‍ വിഷയവുമെല്ലാം സുധീരന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരെ തന്റെ നിലപാട് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

സുധീരന്റെ അഭിപ്രായ പ്രകടനം അനവസരത്തിലായി എന്നാണ് മറു വിഭാഗത്തിന്റെ വാദം. പി. സി. വിഷ്ണുനാഥ് ഉള്‍പ്പെടെ ഉള്ള യുവ നേതാക്കന്മാര്‍ സുധീരനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ പുനഃസ്സംഘടന വരാനിരിക്കെ അസ്വസ്ഥരും അസംതൃപ്തരുമായ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പുതിയ ചേരി രൂപീകരിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഗ്രൂപ്പു നോക്കിയും അടുപ്പക്കാരെ നോക്കിയും മാത്രം പദവികള്‍ വീതം വെയ്ക്കുന്ന പതിവിനു നേരിയ മാറ്റമെങ്കിലും ഉണ്ടാകണമെന്ന ആവശ്യം സുധീരന്‍ ഉന്നയിച്ചിരുന്നു. ജനങ്ങള്‍ അറിയുന്നവരും നേതൃഗുണമുള്ളവരും ആയിരിക്കണം സ്ഥാനങ്ങളില്‍ എത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, തുടര്‍ന്നുണ്ടായ തോല്‍വിയും സുധീരന്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

യു. ഡി. എഫ്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സിലും ഘടക കക്ഷികള്‍ക്കിടയിലും ചില സമുദായങ്ങള്‍ക്കിടയിലും അഭിപ്രായം ശക്തമായി ക്കൊണ്ടിര്‍ക്കുകയാണ്. ഭരണത്തിലെ ന്യൂനപക്ഷ സമഗ്രാധിപത്യത്തിനെ ചോദ്യം ചെയ്തു കൊണ്ട് അടുത്തയിടെ എൻ. എസ്. എസ്സും, എസ്. എൻ‍. ഡി. പി. യും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഹിന്ദു വര്‍ഗ്ഗീയത ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ. പി. സി. സി. പ്രസിഡണ്ടിനും ആയിരിക്കും എന്ന് എൻ. എസ്. എസ്. പ്രസിഡണ്ട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധം : ടി. വി. രാജേഷ് എം. എല്‍. എ. യെ ചോദ്യം ചെയ്തു

July 30th, 2012

kerala-police-epathram

കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവും എം. എല്‍. എ. യുമായ ടി. വി. രാജേഷിനെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള സംഘം രാവിലെ 11 മണിയോടെ കണ്ണൂര്‍ ടൌണ്‍ സി. ഐ. ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആ‍വശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകുവാന്‍ ആകില്ലെന്ന് എം. എല്‍. എ. പോലീസിനെ അറിയിച്ചിരുന്നു.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. പട്ടുവത്ത് വച്ച് ടി. വി. രാജേഷ് എം. എല്‍. എ. യും പി. ജയരാജനും സംഘവും സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു അബ്ദുള്‍ ഷുക്കൂര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഷുക്കൂറിനെ ഒരു സംഘം ആളുകള്‍ വിചാരണ ചെയ്തു കൊലപ്പെടുത്തുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി
Next »Next Page » വി.എം. സുധീരന്റെ വിമര്‍ശനം; കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമാകുന്നു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine