ആത്മഹത്യ ചെയ്ത കര്‍ഷകന് ജപ്തി നോട്ടീസ്‌

November 17th, 2011

jayarajan-epathram

കല്‍പ്പറ്റ : കട ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഭാര്യയ്ക്ക് വായ്പ നല്‍കിയ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ്‌ ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കര്‍ഷക സംഘടനകള്‍ തടസ്സപ്പെടുത്തി. നവംബര്‍ 8ന് ജീവന്‍ ഒടുക്കിയ വര്‍ഗ്ഗീസ്‌ എന്ന കര്‍ഷകന്റെ ഭാര്യ ജെസ്സിക്കാണ് നവംബര്‍ 12ന് നോട്ടീസ്‌ ലഭിച്ചത്. നവംബര്‍ 10 എന്ന തീയതിയാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് കേരള കര്‍ഷക കോണ്ഗ്രസ്, കേരള കര്‍ഷക സംഘം, ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.

വായ്പ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്ക്‌ എതിരെയുള്ള എല്ലാ നടപടികളും നിര്‍ത്തി വെയ്ക്കാന്‍ നവംബര്‍ 9ന് മന്ത്രിസഭാ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ കുറിച്ചുള്ള ഒരു സര്‍ക്കാര്‍ ഉത്തരവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയരാജന് സുപ്രീം കോടതി ജാമ്യം നല്‍കി

November 16th, 2011

mv-jayarajan-epathram

തിരുവനന്തപുരം : കോടതി അലക്ഷ്യ കേസില്‍ തടവ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സി. പി. എം. നേതാവ് എം. വി. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയരാജന് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് ഹൈക്കോടതി ചെയ്തത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയരാജന് എതിരെയുള്ള വിധി ഹൈക്കോടതിക്ക്‌ മരവിപ്പിക്കാമായിരുന്നു. ജാമ്യം നിഷേധിച്ച നടപടിയും അപ്പീലിന് സമയം നിഷേധിച്ച നടപടിയും അമ്പരപ്പിക്കുന്നതാണ്. ജഡ്ജിമാരുടെ വ്യക്തി താല്പര്യങ്ങള്‍ വിധികളെ ബാധിക്കരുത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിമാരെ തടഞ്ഞു വെച്ച് സി. പി. എം. നടത്തിയ സമരത്തെയും കോടതി അപലപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വീണ്ടുമൊരു കര്‍ഷക ആത്മഹത്യ

November 16th, 2011

farmer-suicide-kerala-epathram

കണ്ണൂര്‍ : വാടക വീട്ടിന് തൊട്ടടുത്തുള്ള മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍ കൊട്ടിയൂരില്‍ ഒരു കര്‍ഷകന്‍ ഇന്ന് രാവിലെ കാണപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 56 കാരനായ പി. ജോസ്‌ ആണ് ആത്മഹത്യ ചെയ്തത്. വാഴ കര്‍ഷകനായിരുന്നു. വിളവ് നഷ്ടപ്പെട്ടത്‌ കാരണം വന്‍ കട ബാദ്ധ്യതയില്‍ ആയിരുന്നു പരേതന്‍. കാട്ടാനകള്‍ കൃഷിയിടത്തില്‍ കയറി ഇദ്ദേഹത്തിന്റെ വാഴ കൃഷി നശിപ്പിച്ചത്‌ മൂലം ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ആകാത്ത വിഷമത്തിലായിരുന്നു ഈ കര്‍ഷകന്‍ എന്ന് പോലീസ്‌ അറിയിച്ചു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക അസമത്വം കര്‍ഷക ആത്മഹത്യക്ക്‌ കാരണമാവുന്നു

November 16th, 2011

kerala-farmer-epathram

തിരുവനന്തപുരം : വര്‍ദ്ധിച്ച കട ബാദ്ധ്യത മാത്രമല്ല കേരളത്തില്‍ കണ്ടു വരുന്ന കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രസ്താവിച്ചു. ഒട്ടേറെ സാമൂഹികമായ കാരണങ്ങള്‍ കൂടി ഈ ആത്മഹത്യകള്‍ക്ക്‌ പുറകിലുണ്ട് എന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകരുടെ കട ബാദ്ധ്യത കര്‍ണ്ണാടകത്തിലെയോ തമിഴ്‌നാട്ടിലെയോ കര്‍ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ തങ്ങളുടെ സാമ്പത്തിക പരാധീനത പുറത്തു പറയാന്‍ നാണക്കേടും അപമാനവുമാണ്. മാദ്ധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചാരം നേടുന്ന വിവേചന രഹിതമായ ഉപഭോഗ ശീലങ്ങളും, സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കാത്ത മോഹങ്ങളും ഉല്‍ക്കര്‍ഷേച്ഛയും അഭിലാഷങ്ങളും മോഹഭംഗങ്ങളിലേക്ക് നയിക്കുന്നതാണ് പലപ്പോഴും ആത്മഹത്യകള്‍ക്ക്‌ കാരണമാവുന്നത്.

കര്‍ഷക ആത്മഹത്യകള്‍ നേരിടാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ പഠനങ്ങളുടെ വെളിച്ചത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഹാര മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി. ഇത്തരം പഠനങ്ങള്‍ ഉചിതമായി ഉപയോഗത്തില്‍ വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പ്രൊഫ. ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഗുരുവായൂരില്‍ നവനീത് കൃഷ്ണന്‍ തുടച്ചയായി ഇടയുന്നു.

November 15th, 2011
elephant-stories-epathram
ഗുരുവായൂര്‍:  ഗുരുവായൂര്‍ ആനത്താവളത്തിലെ കൊമ്പന്‍ നവനീത് കൃഷ്ണന്‍ തുടര്‍ച്ചയായി ഇടയുന്നു. തിങ്കളാഴ്ച  വൈകീട്ട് വെള്ളം കൊടുത്തു  തിരികെ തളക്കുവാന്‍ കൊണ്ടു പോകുമ്പോളായിരുന്നു ആന ഇടഞ്ഞത്.  ഇടഞ്ഞ കൊമ്പന്‍ ആനത്താവളത്തിന്റെ തെക്കുഭാഗത്തേക്ക് നീങ്ങി. അവിടെ ഉള്ള ചെറിയ കോണ്‍ക്രീറ്റ് പാലത്തിനു മുകളില്‍ നിലയുറപ്പിച്ച കൊമ്പനെ അനുനയിപ്പിച്ച് തളക്കുകയായിരുന്നു. രാവിലേയും ആന ഇടഞ്ഞിരുന്നു. രണ്ടാം പാപ്പാന്‍ സദാശിവനെ ആക്രമിക്കുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നവനീത് കൃഷ്ണന്‍  മദപ്പാട്കഴിഞ്ഞ് ഇറങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. മദപ്പാട് സമയത്ത് ഇവന്റെ കാലില്‍ ചങ്ങലപൂണ്ട് പഴുപ്പുണ്ടായത് ഏറെ വിവാദമായിരുന്നു. ഇടക്കിടെ പാപ്പാന്മാരെ മാറ്റുന്നതും ആനയെ പരിചരിക്കുന്നതില്‍ ഉള്ള വീഴ്ചയുമാണ് പലപ്പോഴും ആനകള്‍ ഇടയുന്നതിനു കാരണമാകുന്നതെന്ന് കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ആന എഴുന്നള്ളിപ്പിനു ഏകീകൃത ചട്ടങ്ങള്‍ കൊണ്ടു വരും; മന്ത്രി ഗണേശ്കുമാര്‍
Next »Next Page » സാമ്പത്തിക അസമത്വം കര്‍ഷക ആത്മഹത്യക്ക്‌ കാരണമാവുന്നു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine