ഏറനാട്ടെ തോല്‍വിയില്‍ നടപടി; പി.പി. സുനീര്‍ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി

June 16th, 2011

മലപ്പുറം: ഏറനാട് മണ്ഡലത്തിലെ ദയനീയ പരാജയത്തിന്റെ വെളിച്ചത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു. പരാജയത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണനെ നീക്കി. അസി. സെക്രട്ടറിയായ പി.പി. സുനീറിനെ ജില്ലാ സെക്രട്ടറിയാക്കി. അഡ്വ. കെ. മോഹന്‍ദാസ്, തുളസീദാസ് പി. മേനോന്‍ എന്നിവരാണ് അസി. സെക്രട്ടറിമാര്‍. വി. ഉണ്ണികൃഷ്ണനെ 13 അംഗ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി.

ടി.കെ.സുന്ദരന്‍ മാസ്റ്റര്‍, പ്രഫ. ഇ.പി. മുഹമ്മദാലി, പി. മൈമൂന, പ്രഫ. പി. ഗൗരി, എം. അബൂബക്കര്‍, എ.പി. സുകുമാരന്‍, പി. സുബ്രഹ്മണ്യന്‍, പി.കെ. കൃഷ്ണദാസ്, പി.എം. വാസുദേവന്‍ എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍. പാര്‍ട്ടി എക്‌സിക്യൂട്ടീവ് തീരുമാനം ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കാത്തതിനാലാണ് നടപടിയെന്ന് സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് എന്ന നിലയില്‍ ഏറനാട്ടില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാലാണ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.

ഈ വിഷയം സി.പി.എം നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ അത് പരിശോധിക്കുമെന്നാണ് കരുതുന്നത്. സ്വതന്ത്രന്‍ പി.വി. അന്‍വര്‍ തങ്ങള്‍ക്ക് സ്വീകാര്യനായിരുന്നില്ല. സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനപ്രകാരമാണ് അഷ്‌റഫലി കാളിയത്ത് സ്ഥാനാര്‍ഥിയായത്.  തീരുമാനം ഏറനാട്ടില്‍ ജില്ലാ കമ്മിറ്റി നടപ്പാക്കിയില്ല. ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു.  തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

പാര്‍ട്ടി വിട്ട് ലീഗില്‍ചേര്‍ന്ന അഡ്വ. എം. റഹ്മത്തുല്ല വലിയ നന്ദികേടാണ് കാട്ടിയത്. മുന്നണി ധാരണപ്രകാരം ഏറനാട് സീറ്റ് സി.പി.ഐക്കാണ്. അതിനാല്‍ അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അവകാശം പാര്‍ട്ടിക്കാണ്. ഏറനാട്ടില്‍മാത്രമാണ് എല്‍.ഡി.എഫ് വേണ്ടവിധം പ്രവര്‍ത്തിക്കാതിരുന്നത്. സി.പി.ഐ സ്ഥാനാര്‍ഥി ദുര്‍ബലനായിരുന്നുവെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചന്ദ്രപ്പന്‍ പ്രതികരിച്ചു. ജില്ലയുടെ ചുമതല പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന് നല്‍കിയതായും അദേഹം പറഞ്ഞു.

ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍  കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവരും സംബന്ധിച്ചു. ഭൂരിപക്ഷ തീരുമാനപ്രകാരം പി.പി. സുനീറിനെ സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അദ്ദേഹം. ഉച്ചക്ക്‌ശേഷം ചേര്‍ന്ന ജില്ലാ കൗണ്‍സിലില്‍ സംസ്ഥാന നേതാക്കള്‍ തീരുമാനം അറിയിച്ചു. പാര്‍ട്ടി ഏറനാട് മണ്ഡലം കമ്മറ്റിയും പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയെ മാറ്റും. ഇതിനായി ജൂണ്‍ 20ന് ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക്‌ ദോഷം: ജയറാം രമേശ്

June 16th, 2011

athirapally-waterfall-epathram

‌ ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പരിസ്‌ഥിതിക്കും ജൈവ വൈവിധ്യത്തിനും ദോഷം ചെയ്യുമെന്നും, പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തു നല്‍കി. കേരള സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബോധ്യമായെന്നും ജയറാം രമേശ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പദ്ധതി റദ്ദാക്കുന്നതു മൂലം സംസ്‌ഥാനത്തിനു നഷ്‌ടപരിഹാരമെന്ന നിലയില്‍ അധിക വൈദ്യുതിയോ സാമ്പത്തികസഹായമോ നല്‍കാനും മന്ത്രി ശിപാര്‍ശ ചെയ്‌തു. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ പദ്ധതികള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കുന്ന  സംസ്‌ഥാനങ്ങള്‍ക്ക്  ‘ഗ്രീന്‍ ബോണസ്‌’ നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും ജയറാം രമേശ്‌ നിര്‍ദേശിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ:കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി

June 15th, 2011

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡണ്ടും എസ്.എന്‍.ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനും  സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോഴിക്കോട്ടുള്ള മകന്‍ ഡോ.സുനിലിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഡോ. സരോജ രാഹുലനാണ് ഭാര്യ. ഡോ.സുനില്‍, ഡോ.വിജില്‍ എന്നിവര്‍ മക്കളും ഡോ.ദീപ സുനില്‍, ഷെഗ്ന വിജില്‍ എന്നിവര്‍ മരുമക്കളുമാണ്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡണ്ടെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്ന ഡോ.രാഹുലന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. നാട്ടിക മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ നിയമസഭയിലെക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും അന്തരിച്ച മുന്‍ കൃഷിമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന കൃഷ്ണന്‍ കണിയാം‌പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു.
പതിനൊന്നോടെ ഭൗതികശരീരം വസതിയില്‍നിന്ന്‌ അക്കാദമിയില്‍ കൊണ്ടുവന്നു.മുന്‍ മന്ത്രി ഡോ. തോമസ്‌ ഐസക്, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ്‌. തുടങ്ങി നിരവധിപേര്‍ രാവിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ്‌ അന്ത്യാഞ്‌ജലിയര്‍പ്പിക്കാനെത്തിയത്‌.  സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, ഡോ. സുകുമാര്‍ അഴീക്കോട്‌, എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍, പി.സി. ചാക്കോ എം.പി., എം.എല്‍.എമാരായ കെ. രാധാകൃഷ്‌ണന്‍, തേറമ്പില്‍ രാമകൃഷ്‌ണന്‍, കെ.വി. അബ്‌ദുള്‍ഖാദര്‍, ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സെന്റ്‌, ജില്ലാ കലക്‌ടര്‍ പി.ജി. തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ദാസന്‍, മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു,  എഴുത്തുകാരായ വൈശാഖന്‍, ലളിതാ ലെനിന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌, മുല്ലനേഴി നീലകണ്‌ഠന്‍, ബിഷപ്പ്‌ മാര്‍ അപ്രേം, സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്‌തീന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, ഡി.സി.സി. പ്രസിഡന്റ്‌ വി. ബലറാം, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍, സി.എം.പി. ജില്ലാ സെക്രട്ടറി എം.കെ. കണ്ണന്‍, മഹിളാ മോര്‍ച്ച സംസ്‌ഥാന നേതാവ്‌ ശോഭാ സുരേന്ദ്രന്‍, സോഷ്യലിസ്‌റ്റ് ജനതാദള്‍ ജില്ലാ പ്രസിഡന്റ്‌ എം.എ. പൗലോസ്‌, മുന്‍ മേയര്‍മാരായ കെ. രാധാകൃഷ്‌ണന്‍, ജോസ്‌ കാട്ടൂക്കാരന്‍, വ്യാപാരി വ്യവസായി സംസ്‌ഥാന പ്രസിഡന്റ്‌ ബെന്നി ഇമ്മട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, സി.പി.എം. സംസ്‌ഥാന സമിതി അംഗം ബേബി ജോണ്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മകന്‍ ഡോ.സുനില്‍ ചിതക്ക് തീ കൊളുത്തിയത്. നൂറുകണക്കിനാളുകളുടെ ആദരാഞ്‌ജലികള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ തൃശൂര്‍ വടൂക്കര ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്നു സാഹിത്യ അക്കാദമിയില്‍ അനുശോചനയോഗം ചേര്‍ന്നു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി

June 15th, 2011

കാസര്‍ഗോഡ്‌: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്‌ പ്രവേശനം നേടിയത്‌ വന്‍ വിവാദമായ സാഹചര്യത്തില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടുള്ള 40 സെന്റ്‌ ഭൂമിയിലാണ്‌ ചെങ്കൊടി നാട്ടിയത്‌. ഈ ഭൂമി രമേശന്‍ വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ചെങ്കൊടി നാട്ടിയത്‌. രാവിലെ തന്നെ കൊടി ആരോ മാറ്റുകയും ചെയ്‌തു. ഒരു ഡി.വൈ.എഫ്. ഐ നേതാവിന്റെ  മകള്‍ക്ക്‌ 50 ലക്ഷം മുടക്കി  സീറ്റ്‌ നേടി എന്നത് പാര്‍ട്ടി അണികളെ ഏറെ ആശയക്കുഴപ്പത്തി ലാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ന് അതേ സംഘടനയുടെ സംസ്ഥാന നേതാവ് പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്പതു ലക്ഷത്തോളം വിലവരുന്ന മെഡിക്കല്‍ സീറ്റ് എന്‍.ആര്‍.ഐ കോട്ടയുടെ മറവില്‍ കൈക്കലാക്കിയത് ഒരു വിഭാഗം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പാര്‍ട്ടി അണികള്‍ സമരം നടത്തുമ്പോള്‍ നേതാക്കന്മാരുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ രമേശന്‍ മകളുടെ സീറ്റ്‌ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു എങ്കിലും  രമേശന്‍ ലക്ഷങ്ങള്‍ മുടക്കി മകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതിനെതിരേ ഡിവൈഎഫ്‌ഐ നേതൃത്വം  തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രമേഷന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടിയത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ്

June 14th, 2011

ആലപ്പുഴ: വഞ്ചനാ കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു . തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഈ നടപടി.  ചേര്‍ത്തല സ്വദേശി കെ കെ രമണന്‍ നല്‍കിയ വഞ്ചനാ കേസിനെ തുടര്‍ന്നാണ്  വാറന്റ്. മൊത്തം ഒമ്പത് പ്രതികളില്‍ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി നടേശന്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വര്‍ഗീസ്‌ വധം: നാല്‍പത്‌ വര്‍ഷത്തിനു ശേഷം ഐ. ജി ലക്ഷ്മണക്ക് ജീവപര്യന്തം
Next »Next Page » സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine