വിഎസിനെ വിശ്വസിക്കാന്‍ കൊള്ളില്ല : ആര്യാടന്‍

August 21st, 2011

aryadan-muhammad-epathram

തൃശ്ശൂര്‍: വിവാദ നായകന്‍ കെ. എ റൗഫുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൂടിക്കാഴ്ചനടത്തിയത്‌ നല്ല ഉദ്ദേശം വെച്ചുള്ള തായിരുന്നില്ല എന്നും അതിലൂടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു . തൃശൂരിലെ കൂടിക്കാഴ്ച സംബന്ധിച്ച് റൌഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ആര്യാടന്റെ അഭിപ്രായം. വി എസും റൗഫും രാമനിലയത്തില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നു. എന്നാല്‍ അവിടെ എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നും. സി ഡി വിവാദത്തെ കുറിച്ച് സര്‍ക്കാരിനോട് വി എസ് അന്വേഷണം ആവശ്യപ്പെടണമെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാരൂഖ് ഖാനും മോഹന്‍ലാലും ഒരു വേദിയില്‍

August 21st, 2011

srk-lal-epathram
കൊല്ലം: ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും മലയാള സിനിമയുടെ സ്വന്തം മോഹന്‍ ലാലും ഒരു വേദിയില്‍ വന്നപ്പോള്‍ കൊല്ലം   ആശ്രാമം മൈതാനത്ത്  ആവേശക്കടലിരമ്പം. താരശോഭയില്‍ മുങ്ങിയ ആശ്രാമം മൈതാനത്ത്   ആരാധകാര്‍ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ‘ജയ്’ വിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. ഡോ.ബി.രവിപ്പിള്ളയുടെ ഹോട്ടല്‍ ‘ദ് റാവിസിന്റെ’ ഉദ്ഘാടനത്തിനാണ് രണ്ടു താരങ്ങളും കൊല്ലത്തെത്തിയത്. ഹോട്ടലിന്റെ ഉദ്ഘാടനം തേവള്ളിയിലാണെങ്കിലും ആരാധകരുടെ തിരക്ക് കണക്കിലെടുത്ത്  അഭിവാദ്യം ചെയ്യുന്നതിനാണ് ഷാരൂഖ് ഖാനും മോഹന്‍ ലാലും ആശ്രാമം മൈതാനത്ത് എത്തിയത്. ആശ്രാമം മൈതാനം മറ്റൊരു പൂരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഐസ്ക്രീം കേസാണ് ചര്‍ച്ച ചെയ്തത്. വിഎസും റൗഫും

August 21st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴും ഐസ്ക്രീമിന് ചൂട് തന്നെ. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വേണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു വി.എസും കെ.എ. റൗഫും നടത്തിയ കൂടികാഴ്ച പാര്‍ട്ടിക്കകത്തെ വിമതരെ ഒതുക്കാനാണെന്ന് ഓഡിയോ ടേപ്പ് അടക്കം മലയാള മനോരമ പുറത്ത് വിട്ടതിനു പിന്നാലെ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു താന്‍ സംസാരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരേ താന്‍ സംസാരിച്ചു എന്നത് അടിസ്ഥാനരഹിതമാണ് . ഐസ്ക്രീം കേസിലെ പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു റൗഫ് മറ്റാരോടെങ്കിലും സംസാരിച്ചുവെന്ന പേരില്‍ ചിലകാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്നു തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണു റൗഫ് വന്നുകണ്ടത്. നേരിട്ടുള്ള ഭീഷണികള്‍ നേരിടാന്‍ തയാറാണെന്നും എന്നാല്‍ അപായപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും റൗഫ് തന്നോടു പറഞ്ഞു. ഇതു രേഖാമൂലം എഴുതിത്തന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നു റൗഫിനെ അറിയിച്ചെന്നു വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ മലയാള മനോരയുടെ ചില സ്ഥാപിത താല്പര്യമാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചര്‍ച്ചയെ വഴിതിരിച്ചു വിട്ടാല്‍ തീര്‍ച്ചയായും വിഎസും റൗഫും തിരിച്ചടിക്കും എന്ന ഉറപ്പുള്ളതിനാല്‍ മന്ത്രിസഭയില്‍ ശക്തനായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ വീണ്ടും ഐസ്ക്രീം ചര്‍ച്ച സജ്ജീവമാക്കി നിര്‍ത്തുകയാണ് ഭരണ പക്ഷത്ത് തന്നെയുള്ളവരുടെ ലക്ഷ്യമെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കരുണാകരന്‍ ഇഷ്ടമുള്ളവരെ മാത്രം സഹായിച്ച വ്യക്തി: ജി.കാര്‍ത്തികേയന്‍

August 20th, 2011

g-karthikeyan-epathram

കൊച്ചി: തനിക്ക് താല്പര്യമുള്ള വ്യക്തികളെ മാത്രമായിരുന്നു അദ്ദേഹം സഹായിച്ചതെന്നും ഒപ്പം നിന്നവരെയെല്ലാം സഹായിച്ച വ്യക്തിയാണ് ലീഡര്‍ കെ.കരുണാകരനെന്ന പറച്ചിലിന് ഒരു ഭേദഗതിയുണ്ടെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. കൊച്ചിയില്‍ ലീഡര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു ലീഡറെ കുറിച്ചുള്ള പതിവു വിശേഷണത്തെ കാര്‍ത്തികേയന്‍ തിരുത്തിയത്. നക്സലിസത്തെ അടിച്ചമര്‍ത്തിയതിനെ പറ്റി സൂചിപ്പിക്കവെ അടിയന്തരാവസ്ഥയുടെ പേരില്‍ ജയറാം പടിക്കലിനോടും, ലക്ഷ്മണയോടും കേരളം കാണിച്ചത് നന്ദികേടാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കരുണാകനുണ്ടായിരുന്നപ്പോള്‍ രൂപീകരിക്കപ്പെട്ട തിരുത്തല്‍ വാദി ഗ്രൂ‍പ്പിനെ ന്യായീകരിച്ചുകൊണ്ട് താന്‍ അന്നെടുത്ത നിലപാട് ശരിയായിരുന്നു എന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌

August 20th, 2011

gold-price-gains-epathram

കൊച്ചി: സ്വര്‍ണ്ണ വില ചരിത്രത്തിലാദ്യമായി 20,000 ഭേദിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോഡിലെത്തുകയും ഓഹരിവിപണികള്‍ ഇടിയുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്വര്‍ണവില കേരളത്തില്‍ രണ്ടുതവണ കയറി. ഇതോടെ പവന് 20,520 രൂപയായി, ഗ്രാമിന് 2565 രൂപ.

വെള്ളിയാഴ്ച രാവിലെ വില 480 രൂപ വര്‍ധിച്ചതോടെ 20,320 രൂപയിലെത്തിയിരുന്നു.  ഉച്ചയ്ക്ക് 12 മണിയോടെ 200 രൂപകൂടി ഉയര്‍ന്നതോടെ വില 20,520-ലെത്തി. തങ്കവിലയില്‍ ഗ്രാമിന് 80 രൂപയുടെ വര്‍ധനയുണ്ടായതോടെ വില 2815 രൂപയായി. ഇന്ത്യയില്‍ പുതിയ വിവാഹസീസണിന് തുടക്കമായതും സ്വര്‍ണത്തിന് ഉണര്‍വായി.

അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴുമോ എന്ന ആശങ്കയും യൂറോപ്പിലെ കടക്കെണിയും മൂലം നിക്ഷേപകര്‍ ഓഹരിയും ബോണ്ടുകളും വിറ്റഴിക്കല്‍ തുടരുകയാണ്. ഒപ്പം ഉത്പന്നങ്ങളായ ചെമ്പ്, നിക്കല്‍, ക്രൂഡോയില്‍, കാരീയം, സിങ്ക്, അലൂമിനിയം എന്നിവയും വിറ്റഴിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഒരു പരിധിവരെ വെള്ളിയിലും വില്പന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയിലെ ആസ്തിയായ സ്വര്‍ണം ദിവസേനയെന്നോണം പുതിയ റെക്കോഡ് സൃഷ്ടിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
Next »Next Page » കരുണാകരന്‍ ഇഷ്ടമുള്ളവരെ മാത്രം സഹായിച്ച വ്യക്തി: ജി.കാര്‍ത്തികേയന്‍ »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine