അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക്‌ ദോഷം: ജയറാം രമേശ്

June 16th, 2011

athirapally-waterfall-epathram

‌ ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പരിസ്‌ഥിതിക്കും ജൈവ വൈവിധ്യത്തിനും ദോഷം ചെയ്യുമെന്നും, പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തു നല്‍കി. കേരള സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബോധ്യമായെന്നും ജയറാം രമേശ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പദ്ധതി റദ്ദാക്കുന്നതു മൂലം സംസ്‌ഥാനത്തിനു നഷ്‌ടപരിഹാരമെന്ന നിലയില്‍ അധിക വൈദ്യുതിയോ സാമ്പത്തികസഹായമോ നല്‍കാനും മന്ത്രി ശിപാര്‍ശ ചെയ്‌തു. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ പദ്ധതികള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കുന്ന  സംസ്‌ഥാനങ്ങള്‍ക്ക്  ‘ഗ്രീന്‍ ബോണസ്‌’ നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും ജയറാം രമേശ്‌ നിര്‍ദേശിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ:കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി

June 15th, 2011

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡണ്ടും എസ്.എന്‍.ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനും  സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോഴിക്കോട്ടുള്ള മകന്‍ ഡോ.സുനിലിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഡോ. സരോജ രാഹുലനാണ് ഭാര്യ. ഡോ.സുനില്‍, ഡോ.വിജില്‍ എന്നിവര്‍ മക്കളും ഡോ.ദീപ സുനില്‍, ഷെഗ്ന വിജില്‍ എന്നിവര്‍ മരുമക്കളുമാണ്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡണ്ടെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്ന ഡോ.രാഹുലന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. നാട്ടിക മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ നിയമസഭയിലെക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും അന്തരിച്ച മുന്‍ കൃഷിമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന കൃഷ്ണന്‍ കണിയാം‌പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു.
പതിനൊന്നോടെ ഭൗതികശരീരം വസതിയില്‍നിന്ന്‌ അക്കാദമിയില്‍ കൊണ്ടുവന്നു.മുന്‍ മന്ത്രി ഡോ. തോമസ്‌ ഐസക്, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ്‌. തുടങ്ങി നിരവധിപേര്‍ രാവിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ്‌ അന്ത്യാഞ്‌ജലിയര്‍പ്പിക്കാനെത്തിയത്‌.  സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, ഡോ. സുകുമാര്‍ അഴീക്കോട്‌, എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍, പി.സി. ചാക്കോ എം.പി., എം.എല്‍.എമാരായ കെ. രാധാകൃഷ്‌ണന്‍, തേറമ്പില്‍ രാമകൃഷ്‌ണന്‍, കെ.വി. അബ്‌ദുള്‍ഖാദര്‍, ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സെന്റ്‌, ജില്ലാ കലക്‌ടര്‍ പി.ജി. തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ദാസന്‍, മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു,  എഴുത്തുകാരായ വൈശാഖന്‍, ലളിതാ ലെനിന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌, മുല്ലനേഴി നീലകണ്‌ഠന്‍, ബിഷപ്പ്‌ മാര്‍ അപ്രേം, സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്‌തീന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, ഡി.സി.സി. പ്രസിഡന്റ്‌ വി. ബലറാം, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍, സി.എം.പി. ജില്ലാ സെക്രട്ടറി എം.കെ. കണ്ണന്‍, മഹിളാ മോര്‍ച്ച സംസ്‌ഥാന നേതാവ്‌ ശോഭാ സുരേന്ദ്രന്‍, സോഷ്യലിസ്‌റ്റ് ജനതാദള്‍ ജില്ലാ പ്രസിഡന്റ്‌ എം.എ. പൗലോസ്‌, മുന്‍ മേയര്‍മാരായ കെ. രാധാകൃഷ്‌ണന്‍, ജോസ്‌ കാട്ടൂക്കാരന്‍, വ്യാപാരി വ്യവസായി സംസ്‌ഥാന പ്രസിഡന്റ്‌ ബെന്നി ഇമ്മട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, സി.പി.എം. സംസ്‌ഥാന സമിതി അംഗം ബേബി ജോണ്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മകന്‍ ഡോ.സുനില്‍ ചിതക്ക് തീ കൊളുത്തിയത്. നൂറുകണക്കിനാളുകളുടെ ആദരാഞ്‌ജലികള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ തൃശൂര്‍ വടൂക്കര ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്നു സാഹിത്യ അക്കാദമിയില്‍ അനുശോചനയോഗം ചേര്‍ന്നു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി

June 15th, 2011

കാസര്‍ഗോഡ്‌: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്‌ പ്രവേശനം നേടിയത്‌ വന്‍ വിവാദമായ സാഹചര്യത്തില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടുള്ള 40 സെന്റ്‌ ഭൂമിയിലാണ്‌ ചെങ്കൊടി നാട്ടിയത്‌. ഈ ഭൂമി രമേശന്‍ വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ചെങ്കൊടി നാട്ടിയത്‌. രാവിലെ തന്നെ കൊടി ആരോ മാറ്റുകയും ചെയ്‌തു. ഒരു ഡി.വൈ.എഫ്. ഐ നേതാവിന്റെ  മകള്‍ക്ക്‌ 50 ലക്ഷം മുടക്കി  സീറ്റ്‌ നേടി എന്നത് പാര്‍ട്ടി അണികളെ ഏറെ ആശയക്കുഴപ്പത്തി ലാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ന് അതേ സംഘടനയുടെ സംസ്ഥാന നേതാവ് പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്പതു ലക്ഷത്തോളം വിലവരുന്ന മെഡിക്കല്‍ സീറ്റ് എന്‍.ആര്‍.ഐ കോട്ടയുടെ മറവില്‍ കൈക്കലാക്കിയത് ഒരു വിഭാഗം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പാര്‍ട്ടി അണികള്‍ സമരം നടത്തുമ്പോള്‍ നേതാക്കന്മാരുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ രമേശന്‍ മകളുടെ സീറ്റ്‌ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു എങ്കിലും  രമേശന്‍ ലക്ഷങ്ങള്‍ മുടക്കി മകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതിനെതിരേ ഡിവൈഎഫ്‌ഐ നേതൃത്വം  തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രമേഷന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടിയത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ്

June 14th, 2011

ആലപ്പുഴ: വഞ്ചനാ കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു . തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഈ നടപടി.  ചേര്‍ത്തല സ്വദേശി കെ കെ രമണന്‍ നല്‍കിയ വഞ്ചനാ കേസിനെ തുടര്‍ന്നാണ്  വാറന്റ്. മൊത്തം ഒമ്പത് പ്രതികളില്‍ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി നടേശന്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ഗീസ്‌ വധം: നാല്‍പത്‌ വര്‍ഷത്തിനു ശേഷം ഐ. ജി ലക്ഷ്മണക്ക് ജീവപര്യന്തം

June 14th, 2011

കൊച്ചി: ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളികൊണ്ട്  നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്‌മണയുടെ ജീവപര്യന്തം ഹൈക്കോടതി  ശരിവച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച സി ബി ഐ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ  മൂന്നാം പ്രതി ഡി ജി പി പി വിജയനെ വെറുതെവിട്ട നടപടിയും കോടതി ശരിവച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ് സതീഷ്‌ ചന്ദ്ര  എന്നിവര്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 1970 ഫെബ്രുവരി 18-ന് തിരുനെല്ലി കാട്ടില്‍ വെച്ചാണ്  നക്‌സല്‍ വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ വെടിവെച്ച് കൊന്നത്. കേസിലെ ഒന്നാം പ്രതിയായ രാമചന്ദ്രന്‍  നായരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. 40 വര്‍ഷത്തിന് ശേഷമാണ് കോടതിവിധി വന്നത്. എന്നാല്‍  ലക്ഷ്മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന ഹര്‍ജി കോടതി തള്ളി. വര്‍ഗീസിന്റെ സഹോദരന്‍ തോമസ്‌ ആണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാര്‍ സന്ദര്‍ശിച്ചു, കയ്യേറ്റം വ്യാപകം
Next »Next Page » വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ് »



  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine