സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചേക്കും

March 11th, 2011

sebastian-paul-epathram

എറണാകുളം : എറണാകുളം നിയമ സഭാ മണ്ഡലത്തില്‍ നിന്നും സി. പി. എം. സ്വതന്ത്രനായി പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ അഡ്വ. സെബാ‌സ്റ്റ്യന്‍ പോള്‍ മത്സരിക്കുവാന്‍ സാധ്യത. സി. പി. എം. ജില്ലാ കമ്മറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സെംബാസ്റ്റ്യന്‍ പോളിന്റെ പേരും ഉണ്ട്. എം. പി. എന്ന നിലയില്‍ പാര്‍ളിമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സെബാസ്റ്റ്യന്‍ പോള്‍ വിവിധ പാര്‍ളിമെന്റ് കമ്മറ്റികളിലും അംഗമായിരുന്നു. ഇടതു സഹ യാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹം ഇടക്കാലത്ത് സി. പി. എമ്മുമായി വഴി പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് സീറ്റ് നല്‍കിയിരുന്നില്ല. അതിനിടയില്‍ സെബാസ്റ്റ്യന്‍ പോളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇരുവരും പരസ്പരം ചില വിമര്‍ശനങ്ങള്‍ മാധ്യമ ങ്ങളിലൂടെയും പ്രസംഗ ങ്ങളിലൂടെയും ഉന്നയിക്കുകയും ചെയ്തിരുന്നു.

മന്ത്രി എസ്. ശര്‍മ, എം. സി. ജോസഫൈന്‍, ഗോപി കോട്ടമുറിക്കല്‍, സാജു പോള്‍, എം. ജെ. ജേക്കബ്, എ. എം. യൂസഫ് തുടങ്ങിയവരാണ് എറണാകുളം ജില്ലയില്‍ നിന്നും സി. പി. എം. ലിസ്റ്റിലുള്ള മറ്റുള്ളവര്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴീക്കോട് എം.വി. രാഘവന്‍ അങ്കത്തിനിറങ്ങുന്നു

March 11th, 2011

election-epathramകണ്ണൂര്‍:  അങ്കത്തിനിറങ്ങുന്നത്  എം. വി. ആര്‍. എന്ന പഴയ പടക്കുതിര യാകുമ്പോള്‍ ഇത്തവണ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിലെ മത്സരം കടുക്കും. സി. പി. എമ്മില്‍ നിന്നും പുറത്താക്കിയ ശേഷം ആ‍ദ്യമായി എം. വി. രാഘവന്‍ 1987-ല്‍ മത്സരിച്ചതും ഈ മണ്ഡലത്തില്‍ ആയിരുന്നു. അന്ന് എം. വി. ആറിനോട് പൊരുതുവാന്‍ പാര്‍ട്ടി കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ ശിഷ്യരില്‍ കേമനായിരുന്ന ഇ. പി. ജയരാജനെ തന്നെ ആയിരുന്നു. രാഷ്ടീയത്തിന്റെ അടവും തടയും പഠിപ്പിച്ച ഗുരുവിനു മുമ്പില്‍ ശക്തമായ പോരാട്ടം തന്നെ ജയരാജന്‍ കാഴ്ച വെച്ചു. എങ്കിലും എം. വി. രാഘവന്‍ എന്ന കരുത്തനു മുമ്പില്‍ ശിഷ്യന് അടി പതറിയപ്പോള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയും കൂടെയായി.

അഴീക്കോട് മണ്ഡലത്തില്‍ നിന്നും അന്ന് ജയിച്ചു എങ്കിലും പിന്നീട് രാഘവനെ പല തരത്തിലും ഏറ്റുമുട്ടി യെങ്കിലും ഒട്ടും വാശി കുറയാതെ ഒറ്റയാന്‍ പോരാളിയായി രാഘവന്‍ തലയുയര്‍ത്തി പ്പിടിച്ച് രാഷ്ടീയ ഭൂമികയിലൂടെ നടന്നു കയറി. രാഷ്ടീയ രണാങ്കണങ്ങളില്‍ ഇടയ്ക്ക് ചില തിരിച്ചടികള്‍ നേരിട്ടു എങ്കിലും ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ടെന്നുള്ള പ്രഖ്യാപനമാണ് എം. വി. ആര്‍. പഴയ തട്ടകമായ അഴീക്കോട് തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ന് കരുതുന്നു. അഴീക്കോട്ടേക്ക് രാഘവന്‍ വരുമ്പോള്‍ ഇടതു ചേരിയും അല്പം കരുതലോടെ തന്നെ ആകും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി.ജെ.പി. നാല്പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 10th, 2011

election-epathramതിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായുള്ള നാല്പതു സ്ഥാനാര്‍ഥികളുടെ പേര്‍ ബി.ജെ.പി. പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ ഒ. രാജഗോപാല്‍, മഞ്ചേശ്വരത്ത് യുവമോര്‍ച്ച നേതാവ് കെ. സുരേന്ദ്രന്‍, കുന്ദമംഗലത്ത് സി. കെ. പത്മനാഭന്‍, കയ്പമംഗലത്ത് എ. എന്‍. രാധാകൃഷ്ണന്‍, പാലക്കാട് സി. ഉദയ ഭാസ്കര്‍, കാട്ടാക്കടയില്‍ പി. കെ. കൃഷ്ണദാസ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. പാര്‍ട്ടിയുടെ സംസഥാന പ്രസിഡണ്ട് വി. മുരളീധരന്‍ മത്സരിക്കുന്നില്ല. പുതുമുഖങ്ങള്‍ക്ക് ഇത്തവണ പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെ പേര്‍ പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഉത്സവം

March 10th, 2011

temple-festival-epathramഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ പൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 11 ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷം ഉച്ചക്ക്  മൂന്നു മണിയോടെ  ഏങ്ങണ്ടിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ഉത്സവ ക്കമ്മറ്റികളില്‍ നിന്നുമായി ആന എഴുന്നള്ളിപ്പിനൊപ്പം കാവടി, ശിങ്കാരി മേളം, തെയ്യം എന്നിവയുടെ അകമ്പടിയോടെ തിരുമംഗലം ശിവ ക്ഷേത്രത്തില്‍ എത്തും. ശ്രീദുര്‍ഗ്ഗാ ഉത്സവ കമ്മറ്റിയുടെ നേതൃത്വത്തില്‍ തെയ്യങ്ങള്‍ക്കൊപ്പം തിരുമംഗലം ശിവ ക്ഷേത്രം വലം വച്ച് പൊക്കുളങ്ങര ക്ഷേത്രത്തില്‍ എത്തും. വൈകീട്ട് നാലു മണിയോടെ പൊക്കുളങ്ങര ക്ഷേത്ര നടയില്‍ കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിക്കും.  ഇരുപത്തി ഒന്ന് ആനകള്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റും. മംഗ‌ലാംകുന്ന് കര്‍ണ്ണന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍, കൊല്ലം പുത്തന്‍‌കുളം അനന്ത പത്മനാഭന്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ തുടങ്ങിയ ഗജ വീരന്മാര്‍ പങ്കെടുക്കും.  സന്ധ്യക്ക്  നീലിമ സൌണ്ട് ഒരുക്കുന്ന ദീപാലങ്കാരവും  ഗംഭീര വെടിക്കെട്ടും ദീപാരാധനയും ഉണ്ടാകും.  രാത്രി ഏഴു മണി മുതല്‍ പതിനൊന്നു മണി വരെ കനലാട്ടം, കരകാട്ടം തുടങ്ങിയ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശശിധരന്‍ നടുവില്‍

March 10th, 2011

shashidharan-naduvil-epathram

കേരളത്തിലെ ക്യാമ്പസ്‌ തിയ്യേറ്റര്‍ പ്രസ്ഥാനത്തിന് എന്നും ഊര്‍ജ്ജമായിരുന്ന ശശിധരന്‍ നടുവില്‍ കഴിഞ്ഞ 35 വര്‍ഷമായി നാടക രംഗത്ത്‌ സജീവമാണ്. പന്ത്രണ്ടോളം നാടകങ്ങളില്‍ അഭിനയിക്കുകയും 27 നാടകങ്ങളുടെ രചന നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 340ഓളം നാടകങ്ങളുടെ അവതരണം കേരളത്തിലെ വിവിധ നാടക സംഘങ്ങള്‍ക്ക്‌ വേണ്ടി സംവിധാനം ചെയ്തു. 300ല്‍ പരം വേദികളില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

ദല്‍ഹിയില്‍ നടന്ന നാട്യ സമാരോഹ് 1987 ല്‍ പങ്കെടുത്തു. 11 തവണ കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക്‌ വേണ്ടി സൗത്ത്‌ സോണ്‍ – നാഷണല്‍ ഉത്സവങ്ങളില്‍ സംവിധാനം ചെയ്തു. കെ. പി. എ. സി. ക്ക് വേണ്ടി തമസ്സ്‌ (ഭീഷ്മ സാഹ്നി), ചൊമന ദുഡി (ശിവരാം കാരന്ത്), മൂക നര്‍ത്തകന്‍ (ആസിഫ്‌ കരിം ഭായ്‌) എന്നീ നാടകങ്ങള്‍ പ്രൊഫഷണല്‍ വേദിയില്‍ സംവിധാനം ചെയ്തു.

2008ല്‍ നടന്ന പ്രഥമ അന്തര്‍ദ്ദേശീയ നാടകോത്സവത്തില്‍ (ഇറ്റ്‌ഫോക്‌) മുദ്രാ രാക്ഷസത്തിന്റെ പുനരവതരണ സംവിധാനം നിര്‍വഹിച്ചു.

കേരള സംഗീത നാടക അക്കാദമി നാടക സംവിധാനത്തിലെ സമഗ്ര സംഭാവനയെ മാനിച്ച് “ഗുരുപൂജ” പുരസ്കാരം നല്‍കി ആദരിച്ചു. ജോസ്‌ ചിറമ്മലിന്റെ ശിഷ്യനാണ് ശശിധരന്‍ നടുവില്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോട്ടറിക്കടയുടമ 20 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു
Next »Next Page » ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഉത്സവം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine