തെക്കന്‍ ജില്ലകളില്‍ അതി ശക്തമായ മഴക്കു സാദ്ധ്യത

November 29th, 2020

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ചൊവ്വ, ബുധന്‍ ദിവസ ങ്ങളില്‍ തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്കു സാദ്ധ്യത എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച യും തിരു വനന്തപുരം, കൊല്ലം ജില്ല കളില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ചയും ഒറ്റപ്പെട്ട അതിശക്ത മഴ പെയ്യാന്‍ സാദ്ധ്യത ഉണ്ട്. ഇവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിച്ചേക്കും എന്നും അറിയിച്ചു. തിരുവനന്ത പുരം, കൊല്ലം, കോട്ടയം ജില്ല കളില്‍ ചൊവ്വാ ഴ്ചയും പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ല കളില്‍ ബുധനാഴ്ച യും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയോട് കൂടെ ശക്തമായ ഇടി മിന്നലിനും സാദ്ധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണം.

ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, താഴ്ന്ന പ്രദേശ ങ്ങള്‍ എന്നിവിട ങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മറഡോണക്ക് കേരള ത്തിന്റെ പ്രണാമം: മുഖ്യമന്ത്രി

November 26th, 2020

diego-maradona-art-udayan-edappal-ePathram
തിരുവനന്തപുരം : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍. മറഡോണ യുടെ രാഷ്ട്രീയ കാഴ്ചപ്പാടും കൂടെ ചേര്‍ത്ത് അവതരിപ്പിച്ച മുഖ്യ മന്ത്രി യുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിക്കഴിഞ്ഞു.

‘അർജന്റീനക്കു പുറത്ത് മറഡോണക്ക് ഇത്രയധികം ആരാധകര്‍ ഉള്ളത് കേരള ത്തില്‍ ആയിരിക്കും. ലോക ത്തില്‍ എവിടെ ലോക കപ്പു നടന്നാലും മറഡോണ യുടെ ചിത്ര ങ്ങൾ ഏറ്റവും അധികം ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്’

അർജന്റീന ലോക ഫുട് ബോളിലെ പ്രബലർ എങ്കിലും ആ രാജ്യത്തെ ഫുട് ബോളി ന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്.

ക്യൂബയുടെയും ഫിദൽ കാസ്ട്രോ യുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹ ത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നില പാടിന്റെ തെളിവു തന്നെയാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നില കൊണ്ടു എന്നും മുഖ്യമന്ത്രി കുറിച്ചിട്ടു.

അർജന്റീനയുടെ തോൽവി : ആരാധകന്‍ ആറ്റില്‍ ചാടി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നവംബര്‍ 25 ന് എല്‍. ഡി. എഫ്. ജനകീയ പ്രതിഷേധം 

November 22nd, 2020

ldf-election-banner-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും കേരള വികസനം അട്ടിമറി ക്കുവാനുള്ള നീക്കം നടത്തുന്നു എന്ന് ആരോപിച്ച് ‘കേരള ത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യാണ് ജനകീയ പ്രതിഷേധം സംഘടിപ്പി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലാരിവട്ടം പാലം അഴിമതിക്കേസ് : വി. കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

November 18th, 2020

ibrahim-kunju-epathram
കൊച്ചി : മുസ്ലീംലീഗ് നേതാവും പൊതു മരാമത്ത് വകുപ്പു മുന്‍ മന്ത്രിയുമായ വി. കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി ക്കേസില്‍ അഞ്ചാം പ്രതിയാണ്. ഇദ്ദേഹം ചികിത്സ യില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

November 18th, 2020

logo-kitts-kerala-institute-of-tourism-travel-studies-ePathramതിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള KITTS (കിറ്റ്‌സ് – കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായക്കാരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവസാന തിയ്യതി ഡിസംബർ രണ്ട്.

therapist-in-ayurveda-application-kitts-ePathram

ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് സൗജന്യ പരിശീലനം നല്‍കും എന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കിറ്റ്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടു വാനുള്ള ഫോണ്‍ നമ്പറും മേല്‍ വിലാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫോൺ : 0471-23 29 539, 0471-23 29 468

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ
Next »Next Page » പാലാരിവട്ടം പാലം അഴിമതിക്കേസ് : വി. കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine