ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങി, വിജിലന്‍സ് വകുപ്പ്‌ ഒഴിയും

August 8th, 2011

oommen-chandy-epathram

തിരുവനന്തപുരം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍‌ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍‌ചാണ്ടി രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെയും, പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിയില്‍ നിന്നും പിന്തിരിയുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഉമ്മന്‍ ചാണ്ടി ഒഴിയുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍‌ചാണ്ടി തീരുമാനമെടുത്തുകഴിഞ്ഞതായാണ് സൂചന. പ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി ഉമ്മന്‍‌ചാണ്ടി സംസാരിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് ആന്‍റണി നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നേരിടുമ്പോള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ തുടരുന്നത് അഭംഗിയാ‍ണെന്ന് തിരിച്ചറിഞ്ഞാണ് വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നാണ് ഉമ്മന്‍‌ചാണ്ടി ഹൈക്കമാന്‍ഡിനെയും കെ പി സി സി – യു ഡി എഫ് നേതാക്കളെയും നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് വികാരപരമായ ഒരു തീരുമാനം കൈക്കൊള്ളരുതെന്നാണ് ഏവരും അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഇപ്പോള്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അറിയിച്ചു.
ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം രംഗത്ത്‌ എത്തിക്കഴിഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്യ്ണന്‍, തോമസ് ഐസക് തുടങ്ങിയവര്‍ ഉമ്മന്‍‌ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരിയെ തിരിച്ചെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

July 20th, 2011

ന്യൂഡല്‍ഹി: സസ്പെന്‍ഷനിലിരിക്കുന്ന മുന്‍. ഐ. ജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഐ.എന്‍.എയുടെ കൂടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ ആലോചിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തച്ചങ്കരിക്കെതിരെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാനുള്ള സംസ്ഥാന ഗവര്‍മെന്റിന്റെ നീക്കതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തച്ചങ്കരിക്കെതിരായി നടന്നുവരുന്ന ഐ.എന്‍.എ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

July 7th, 2011

tomin-thachankary-epathram

തിരുവനന്തപുരം: ഈ മാസം പത്തിനു സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതോടെ സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ്‌ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി. ജി. പി. എന്നിവര്‍ ഉള്‍പ്പെട്ട റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു തീരുമാനമെന്നു മഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട്‌ പറഞ്ഞു. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാണു റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സര്‍വീസില്‍ പ്രവേശിക്കുന്നതു അന്വേഷണത്തെ ബാധിക്കില്ലേ എന്നു ചോദ്യത്തിന് അദ്ദേഹത്തിന്റെ നിയമനത്തെ ക്കുറിച്ചു ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ തച്ചങ്കരിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളും നിയമ നടപടികളും തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരള കോണ്ഗ്രസ് നേതാവ് പി. സി. ജോര്‍ജ്ജ് എം. എല്‍. എ. യും സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയെ എതിര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ബന്ധമുള്ളവരെ പോലീസില്‍ നിന്നും ഒഴിവാക്കും എന്ന പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മന്ത്രിസഭയുടെ തീരുമാനം വരുന്നത്.

എന്‍. ഐ. എ. യുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിപ്രായം കൂടി കണക്കിലെടുത്താണ് തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നു റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്‌. ഐ. പി. എസ്‌. ഉദ്യോഗസ്‌ഥനായ ടോമിന്‍ തച്ചങ്കരി ഔദ്യോഗികാനുമതി ഇല്ലാതെ നടത്തിയ ഖത്തര്‍ യാത്രയെക്കുറിച്ചുളള അന്വേഷണം തുടരുകയാണ്. കൂടാതെ വിദേശത്ത്‌ വെച്ച് തീവ്രവാദ ബന്ധമുളളവരുമായി തച്ചങ്കരി കൂടിക്കാഴ്‌ച നടത്തി എന്ന ആരോപണത്തെ പറ്റിയും എന്‍. ഐ. എ. അന്വേഷിച്ചു വരികയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി

June 29th, 2011

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ കോട്ടയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് മകള്‍ക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയ വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി. സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കൂടിയായ രമേശന്‍ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് വാങ്ങിയത് സ്വാശ്രയ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിന് ദോഷമുണ്ടാക്കും എന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. സ്വാശ്രയ പ്രശ്നത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രമേശന്‍ വിഷയം തിരിച്ചടിയാകും എന്നതാണ് പെട്ടെന്നുള്ള പുറത്താക്കലിന്റെ കാരണമെന്ന് സൂചനയുണ്ട്. പ്രായപരിധി കടന്ന രമേശനെ ഡി.വൈ.എഫ്.ഐ നേതൃ സ്ഥാനത്തുനിന്നും മാറ്റണമെന്ന് നേരത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിവാദത്തെ തുടര്‍ന്ന് നേരത്തെ സി.പി.എം കാസര്‍കോട് ജില്ലാക്കമ്മറ്റിയിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

-

വായിക്കുക: , , ,

1 അഭിപ്രായം »

വി. വി. രമേശനെതിരെ നടപടി വേണമെന്ന് സി. പി. എം. ജില്ലാ നേതൃത്വം

June 26th, 2011

medical-entrance-kerala-epathram

കാസര്‍കോട് : പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വോട്ടയില്‍ സീറ്റു വാങ്ങിയ ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി. പി. എം. ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നു. രമേശന്റെ നടപടി പാര്‍ട്ടിയെ പ്രതിരോധ ത്തിലാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു. അമ്പത് ലക്ഷം മതിപ്പ് വിലയുള്ള സീറ്റില്‍ പ്രവേശനം നേടിയെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

രമേശന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് ആരോപിച്ച് കാസര്‍കോട്ടെ ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്ത് രംഗത്തു വന്നിട്ടുണ്ട്. മകള്‍ക്ക് സീറ്റ് വാങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ കാസര്‍കോട്ട് രമേശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തകഴി ജന്മ ശതാബ്ദി ആഘോഷം
Next »Next Page » കായലില്‍ ചാടിയ ആനയെ കരയ്ക്കു കയറ്റി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine