ജീവനെടുക്കും നാടന്‍ ഷവര്‍മ

July 19th, 2012

shawarma-epathram

തിരുവനന്തപുരം: അറബ് നാടുകളില്‍ ഏറെ പ്രചാരമുള്ള ഭക്ഷണമാണ് ഷവര്‍മ. കുബ്ബൂസിനകത്ത് ഗ്രില്‍ ചെയ്ത ഇറച്ചിയുടെ കഷ്ണങ്ങളും സോസും വെജിറ്റബിള്‍ മിക്സും ചേര്‍ത്ത് മടക്കിയെടുക്കുന്ന ഈ വിഭവം ഏറെ സ്വാദുള്ളതുമാണ്. പ്രവാസികള്‍ ധാരാളമുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഷവര്‍മ വളരെ പെട്ടെന്നു തന്നെ നാട്ടിലും പ്രിയ വിഭവമായി മാറി. നഗരങ്ങളിലും നഗര പ്രാന്തങ്ങളിലും ഉള്ള ഹോട്ടലുകളില്‍ വൈകുന്നേരങ്ങളില്‍ ഷവര്‍മയുടെ രുചി തേടി നാട്ടിന്‍ പുറങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങി.

എന്നാല്‍ ഇന്നിപ്പോള്‍ ഷവര്‍മ ഒരു വില്ലനായി മാറിയിരിക്കുന്നു. പലയിടങ്ങളിലും ഫുഡ് ഇന്‍ഫെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഒരാളുടെ മരണം സംഭവിക്കുന്നതു വരെ അത് അത്ര ഗൌരമായി കണക്കാക്കപ്പെട്ടില്ല. അസുഖം വന്നു ചത്തതും ചീഞ്ഞതുമായ കോഴികളെ വരെ ഷവര്‍മയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം വഴുതക്കാട്ടെ സൽവാ കഫെയില്‍ നിന്നും ഷവര്‍മ കഴിച്ച് ബാംഗ്ലൂരിലേക്ക് പോയ സച്ചിന്‍ മാത്യു എന്ന യുവാവ് അവിടെ വെച്ച് വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഇതേ സ്ഥാപനത്തില്‍ നിന്നും ഷവര്‍മ കഴിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഡബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനും കുടുംബവും അടക്കം പത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സല്‍‌വാ കഫേ ഉടമ അബ്ദുള്‍ ഖാദറിനെതിരെ ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിനുള്‍പ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്.

കര്‍ശനമായ ഫുഡ് സേഫ്റ്റി നിയമങ്ങളും അത് കൃത്യമായി നടപ്പാക്കപ്പെടുകയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അവസ്ഥയാണ് കേരളത്തില്‍. സംസ്ഥാനത്ത് ശമ്പളം പറ്റുന്ന ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഹോട്ടലുകളിലും മറ്റും പരിശോധന നടത്തുന്നതു തന്നെ അപൂര്‍വ്വം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ധാരാളമുണ്ട് സംസ്ഥാനത്ത്. ഇവയില്‍ മിക്ക ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വഴിപാടു പോലെ നടത്തുന്ന പരിശോധനകളില്‍ ചിലപ്പോള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ശിക്ഷിക്കപ്പെടുക അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം മാത്രമാണ്. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുകയും അതേ തുടര്‍ന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്യുമ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസം പേരിനു റെയ്ഡും പരിശോധനയും നടക്കും. അതല്ലാതെ കാലങ്ങളായി ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷകാന്തി കാണിക്കാറില്ല. സച്ചിന്‍ മാത്യുവിന്റെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ ചില റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും മാധ്യമ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നതോടെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാകും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെന്മാറയില്‍ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചു മൂടി

July 18th, 2012

ashgourd-epathram

പാലക്കാട്: സംസ്ഥാനത്തെ ഉപഭോക്താക്കള്‍ പച്ചക്കറിക്ക് തീ വില നല്‍കുമ്പോള്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി വില ലഭിക്കാത്തതിനെയും സംഭരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെയും തുടര്‍ന്ന് കര്‍ഷകര്‍ കുഴിച്ചു മൂടി. വിളവെടുത്ത പാവല്‍, വെള്ളരി, പടവലം തുടങ്ങിയവ ടണ്‍ കണക്കിനാണ് കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ അലംഭാവം കാരണം നശിപ്പിച്ചു കളയേണ്ടി വന്നത്. കണ്ണീരോടെ ആണ് കര്‍ഷകര്‍ തങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുത്ത പച്ചക്കറി ചീഞ്ഞഴുകുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കുഴികളിലും തെങ്ങിന്‍ ചുവട്ടിലുമെല്ലാം കുഴിച്ചു മൂടിയത്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പറയുന്നതല്ലാതെ കര്‍ഷകരില്‍ നിന്നും സമയത്തിനു പച്ചക്കറി സംഭരിക്കുവാനോ വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

നെന്മാറയില്‍ 1300 ഏക്കറോളം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ലക്ഷക്കണക്കിനു രൂപ കടമെടുത്ത് ഭൂമി പാട്ടത്തിനെടുത്താണ് നെന്മാറയിലെ പല കര്‍ഷകരും പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയില്‍ 18 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പടവലത്തിനു ഇടത്തട്ടുകാര്‍ രണ്ടു രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഹോര്‍ട്ടി കോര്‍പ്പ് തമിഴ്‌നാട്ടില്‍ നിന്നും ടണ്‍ കണക്കിനു പച്ചക്കറിയാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. അമിതമായ കീടനാശിനി പ്രയോഗിക്കുന്നതായി ആരോപണമുള്ള തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുകയും കേരളത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന ഹോര്‍ട്ടി കോര്‍പ്പ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നെന്മാറയിലെ കര്‍ഷകരുടെ അനുഭവം മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് പച്ചക്കറി സംഭരിക്കുവാന്‍ വേണ്ട നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓഞ്ചിയം സി. പി. ഐ. എം ഏരിയാ സെക്രട്ടറി അറസ്റ്റില്‍

May 24th, 2012

Handcuffs-epathram

കോഴിക്കോട്: ടി. പി. ചന്ദ്രശേഖരന്‍ വധവുമായി  ബന്ധപ്പെട്ട് സി. പി. ഐ. എം. ഓഞ്ചിയം ഏരിയാ സെക്രട്ടറി സി. എച്ച്. അശോകനെയും ഏരിയാ കമ്മിറ്റി അംഗം കെ. കെ. കൃഷ്ണനെയും അന്വേഷണ സംഘം  അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ പഴയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റെന്നാണ് പ്രാഥമിക വിവരം. ഇതില്‍ സി. എച്ച്.  അശോകന്‍ എന്‍. ജി. ഓ  യൂനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട്  പങ്കാളിയായ ന്യൂ മാഹി പന്തക്കല്‍ സ്വദേശി അണ്ണന്‍ എന്ന  സുജിത്ത് കഴിഞ്ഞ ദിവസം  അറസ്റ്റിലായതോടെ നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ ലഭിച്ചു എന്ന് പോലിസ് വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കും രക്ഷപ്പെടാനും വേണ്ട സഹായം നല്‍കിയത് സി. പി. എം. നേതാക്കളാണെന്ന് സിജിത് മൊഴിനല്‍കിയിരുന്നു. രണ്ടു പേരെയും വടകര ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കും.
പ്രമുഖ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് മുതിര്‍ന്ന സി. പി. എം നേതാക്കളായ എളമരം കരീം, പ്രദീപ്കുമാര്‍ എം. എല്‍. എ. എന്നിവര്‍ വടകരയിലേക്ക് തിരിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ ഒരു കൂട്ട ആത്മഹത്യ കൂടി

May 21st, 2012

suicide-kerala-epathram
വൈപ്പിന്‍: കൊച്ചി മുനമ്പത്ത്‌ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. മത്സ്യക്കച്ചവടക്കാരനായ മുനമ്പം പള്ളിപ്പറമ്പില്‍ ഡാനിയേല്‍ മകന്‍ ആന്റണി (45), ഭാര്യ സദയത്ത്‌ (40), മക്കളായ ആന്‍സി (16), പ്രിന്‍സ്‌ (14) എന്നിവരെയാണ്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌. അമ്മയും മകനും ഒരുമുറിയിലും പിതാവും മകളും മറ്റൊരു മുറിയിലുമാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കാരണം വ്യക്തമാല്ല പോലീസ്‌ സ്‌ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചുവരുന്നു. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക പ്രതിസന്ധിയോ അല്ല കാരണം എന്നാണു ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി

May 12th, 2012

mahasweta-devi-epathram
ആലപ്പുഴ: ഇനിയും സി. പി. എമ്മില്‍ നില്‍ക്കുന്നത് ആത്മഹത്യക്ക് തുല്യമാണെന്നും അതിനാല്‍  ടി. പി. ചന്ദ്രശേഖരന്‍ വധത്തില് പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദനു  ദുഃഖമുണ്ടെങ്കില്‍ പാര്‍ട്ടിക്കു പുറത്തുവരണമെന്നും ബംഗാളി എഴുത്തുകാരിയും ജ്‌ഞാനപീഠ പുരസ്‌കാര ജേത്രിയുമായ മഹാശ്വേതാ ദേവി പറഞ്ഞു. ഈ ദാരുണമായ സംഭവത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം ദൗര്‍ഭാഗ്യകരമാണ്. ഈ രീതി പാടില്ലാത്തതാണ്.  എതിരാളികളെ കൊല്ലുന്ന രാഷ്‌ട്രീയ  അക്രമങ്ങള്‍ തുടര്‍ന്നാല്‍ ജനമനസില്‍നിന്നു പാര്‍ട്ടി തുടച്ചുമാറ്റപ്പെടും. കേരള സാഹിത്യ അക്കാദമി ആലപ്പുഴയില്‍ സംഘടിപ്പിച്ച തകഴി ജന്മശതാബ്‌ദിയാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ മഹാശ്വേതാദേവി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മഹാശ്വേതാ ദേവി ഇന്ന്‌ ഒഞ്ചിയം സന്ദര്‍ശിക്കും

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി

12 of 2311121320»|

« Previous Page« Previous « സംസ്ഥാനത്ത് ഒരു കൂട്ട ആത്മഹഹ്യ കൂടി
Next »Next Page » ഫസല്‍ വധം, സി. പി. എം. നേതാക്കളെ അറസ്റ്റ് ചെയ്യാം: ഹൈകോടതി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine