Reply
|
Forward
|
Reply
|
Forward
|
- എസ്. കുമാര്‍
കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പേമാരിയും ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും 9 പേര്‍ മരിച്ചു നാല് പേരെ കാണാതായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത പുല്ലൂരാംപാറയിലെ കൊടക്കാട്ടുപാറ, കോടഞ്ചേരിക്കടുത്ത പൊട്ടന്‍കോടു മല, കണ്ണൂര്‍ ഇരിട്ടിയിലെ വാണിയപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മരിച്ചവര്‍ നാലുപേരും കോഴിക്കോട് ജില്ലയിലുള്ളവരാണ്. ഉരുള്പോട്ടലിനെ തുടര്‍ന്ന് കാണാതായ ആനക്കാംപൊയ്‌ലിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ കോഴിക്കോട്ട് ആനക്കാംപൊയില്‍ തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടൂസ് (3) എന്ന കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. ആനക്കാംപൊയില്‍ പുത്തന്‍ പുരയ്ക്കല്‍ വര്‍ക്കി (75) മരിച്ചു ദുരന്തത്തില്‍ പെട്ട ഇയാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ചെറുശ്ശേരി മേഖല ഏകദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. മുക്കം പുഴ കര കവിഞ്ഞൊഴുകിയാതിനാല്‍ പുഴയോരപ്ര പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ മഴ പെയ്തു. ഉരുള്‍പൊട്ടലിലും ചുഴലിക്കാറ്റിലും 24ഓളം വീടുകള്‍ നശിച്ചു. ഇരിട്ടി നഗരവും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പഴശ്ശി അണക്കെട്ട് നിറഞ്ഞു കവിഞ്ഞതിനാല്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
- ന്യൂസ് ഡെസ്ക്
- ലിജി അരുണ്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, ദുരന്തം, വൈദ്യശാസ്ത്രം
കൊച്ചി : ഭക്ഷ്യ വിഷബാധയേറ്റ് തലസ്ഥാനത്ത് ഒരാള്‍ മരിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലു കളില്‍ റെയ്ഡ്. സംസ്ഥാനത്ത് ഭക്ഷ്യ യോഗ്യ മല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ പൊതുജന ങ്ങള്‍ക്ക് പരാതി നല്‍കാം. സംസ്ഥാന തലത്തില്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാവുന്നതാണ്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ബില്‍ ചോദിച്ച് വാങ്ങി സൂക്ഷിക്ക ണമെന്ന് ഫുഡ് സേഫ്റ്റി കമീഷണര്‍ അറിയിച്ചു. ബില്‍ നല്‍കാത്ത സ്ഥാപന ങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്നും കമീഷണര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയ 12 ഹോട്ടലുകള്‍ അടച്ചു പൂട്ടി. രണ്ട് ദിവസമായി സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടാനും 111 ഹോട്ടലു കള്‍ നവീകരിക്കാനും നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച 211 ഉം ബുധനാഴ്ച 60 ഉം ഹോട്ടലു കളിലാണ് പരിശോധന നടത്തിയത്. അടുക്കള യില്‍ കക്കൂസ് മാലിന്യം കണ്ടെത്തി യതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനരികിലെ നളന്ദ ഹോട്ടല്‍ അടപ്പിച്ചു.
കായംകുളത്തെ കെ എസ് ആര്‍ ടി സി കാന്റീന്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം. കൊല്ലത്ത് 12 കടകളില്‍ നിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു. ചങ്ങനാശേരി യില്‍ ആരോഗ്യ വകുപ്പിന്റെ പിരശോധന യില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടി.
- pma
തിരുവനന്തപുരം: അറബ് നാടുകളില്‍ ഏറെ പ്രചാരമുള്ള ഭക്ഷണമാണ് ഷവര്‍മ. കുബ്ബൂസിനകത്ത് ഗ്രില്‍ ചെയ്ത ഇറച്ചിയുടെ കഷ്ണങ്ങളും സോസും വെജിറ്റബിള്‍ മിക്സും ചേര്‍ത്ത് മടക്കിയെടുക്കുന്ന ഈ വിഭവം ഏറെ സ്വാദുള്ളതുമാണ്. പ്രവാസികള്‍ ധാരാളമുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഷവര്‍മ വളരെ പെട്ടെന്നു തന്നെ നാട്ടിലും പ്രിയ വിഭവമായി മാറി. നഗരങ്ങളിലും നഗര പ്രാന്തങ്ങളിലും ഉള്ള ഹോട്ടലുകളില്‍ വൈകുന്നേരങ്ങളില്‍ ഷവര്‍മയുടെ രുചി തേടി നാട്ടിന്‍ പുറങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങി.
എന്നാല്‍ ഇന്നിപ്പോള്‍ ഷവര്‍മ ഒരു വില്ലനായി മാറിയിരിക്കുന്നു. പലയിടങ്ങളിലും ഫുഡ് ഇന്‍ഫെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഒരാളുടെ മരണം സംഭവിക്കുന്നതു വരെ അത് അത്ര ഗൌരമായി കണക്കാക്കപ്പെട്ടില്ല. അസുഖം വന്നു ചത്തതും ചീഞ്ഞതുമായ കോഴികളെ വരെ ഷവര്‍മയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം വഴുതക്കാട്ടെ സൽവാ കഫെയില്‍ നിന്നും ഷവര്‍മ കഴിച്ച് ബാംഗ്ലൂരിലേക്ക് പോയ സച്ചിന്‍ മാത്യു എന്ന യുവാവ് അവിടെ വെച്ച് വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഇതേ സ്ഥാപനത്തില്‍ നിന്നും ഷവര്‍മ കഴിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഡബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനും കുടുംബവും അടക്കം പത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സല്‍വാ കഫേ ഉടമ അബ്ദുള്‍ ഖാദറിനെതിരെ ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിനുള്‍പ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്.
കര്‍ശനമായ ഫുഡ് സേഫ്റ്റി നിയമങ്ങളും അത് കൃത്യമായി നടപ്പാക്കപ്പെടുകയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അവസ്ഥയാണ് കേരളത്തില്‍. സംസ്ഥാനത്ത് ശമ്പളം പറ്റുന്ന ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഹോട്ടലുകളിലും മറ്റും പരിശോധന നടത്തുന്നതു തന്നെ അപൂര്‍വ്വം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ധാരാളമുണ്ട് സംസ്ഥാനത്ത്. ഇവയില്‍ മിക്ക ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വഴിപാടു പോലെ നടത്തുന്ന പരിശോധനകളില്‍ ചിലപ്പോള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ശിക്ഷിക്കപ്പെടുക അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം മാത്രമാണ്. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുകയും അതേ തുടര്‍ന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്യുമ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസം പേരിനു റെയ്ഡും പരിശോധനയും നടക്കും. അതല്ലാതെ കാലങ്ങളായി ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷകാന്തി കാണിക്കാറില്ല. സച്ചിന്‍ മാത്യുവിന്റെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ ചില റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും മാധ്യമ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നതോടെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാകും.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ആരോഗ്യം, തട്ടിപ്പ്, ദുരന്തം