- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, ദുരന്തം
ന്യൂഡല്‍ഹി: ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ രണ്ടു മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലുള്‍പ്പെട്ട എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിന് ഉപാധികളോടെ ഇന്ത്യന്‍ തീരം വിടാമെന്ന് സുപ്രീം കോടതി അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് കപ്പലിലെ ജീവനക്കാരേയും നാവികസേനാ ഉദ്യോഗസ്ഥരേയും ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ സമന്‍സ് ലഭിച്ച് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ കപ്പലിലെ ജീവനക്കാര്‍ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കപ്പല്‍ വിട്ടുകിട്ടാന്‍ ബാങ്ക് ഗ്യാരണ്ടിയായി മൂന്ന് കോടി രൂപ കെട്ടിവയ്ക്കണമെന്ന ആവശ്യം കപ്പല്‍ ഉടമകളും അംഗീകരിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, തൊഴിലാളി, ദുരന്തം, മനുഷ്യാവകാശം
കൊച്ചി: ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളമടക്കം വിവിധ ഇടങ്ങളില്‍ ഭൂചലനം ഉണ്ടായെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട അവസ്ഥ ഇപ്പോഴില്ലെന്നും, എന്ത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതിനാല്‍ തീരദേശത്തുള്ളവരും മത്സ്യതൊഴിലാളികളും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളതീരത്ത് സുനാമി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
കൊല്ലം :മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കുന്നതിനായി ഒരു സംഘം വൈദികര്‍ കേരളത്തില്‍ എത്തി. കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായാണ് വൈദികര്‍ എത്തിയതെന്ന് സൂചനയുണ്ട്. കൊല്ലം രൂപതയിലെ ചില വൈദികരുമായി സംഘം സ്ഥിതിഗതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വീടുകള്‍ ഇവര്‍ സന്ദര്‍ശിച്ചു. ഇവര്‍ പ്രാര്‍ഥന മാത്രമാണ് നടത്തിയതെന്നാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയത്.
- എസ്. കുമാര്‍
ആലപ്പുഴ: മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി. ചവറ കോവില്‍ ത്തോട്ടം സ്വദേശി ക്ലീറ്റസ് (34), പള്ളിത്തോട്ടം തോപില്‍ ഡോണ്‍ ബോസ്കോ നഗറില്‍ ബെര്‍ണാഡ് (ബേബിച്ചന്‍-32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്ലീസ്റ്റസിന്റെ മൃതദേഹം തകര്‍ന്ന ബോട്ടില്‍ നിന്നും നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ കണ്ടെടുക്കുകയായിരുന്നു. ബെര്‍ണാഡിന്റേത് മത്സ്യത്തൊഴിലാളികളാണ് കണ്ടെടുത്തത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
- എസ്. കുമാര്‍
വായിക്കുക: അപകടം, തൊഴിലാളി, ദുരന്തം, മനുഷ്യാവകാശം