തിരുവനന്തപുരം : പാചക വാതക സബ്സിഡിക്കായി ആധാറും ബാങ്ക് അക്കൌണ്ടും ബന്ധിപ്പിക്കുന്നതിനു കേരള ത്തില്‍ രണ്ടു മാസം കൂടി സാവകാശം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ തായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ആധാറും അക്കൌണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. കേരള ത്തില്‍ 90 ശതമാനത്തോളം പേര്‍ ആധാര്‍ എടുത്തിട്ടുണ്ട് എങ്കിലും 57 ശതമാനമേ ആധാറും അക്കൌണ്ടു മായി ബന്ധിപ്പിച്ചിട്ടുള്ളൂ.
ഈ സാഹചര്യ ത്തില്‍ കേരള ത്തില്‍ ആറു മാസം കൂടി സമയം നീട്ടി നല്‍കണം എന്നു കേന്ദ്ര മന്ത്രി എം. വീരപ്പ മൊയ്ലിയോട് ആവശ്യ പ്പെട്ടു. ആധാറും അക്കൌണ്ടും ബന്ധി പ്പിക്കാനുള്ള തീരുമാനം എടുത്തതു കേന്ദ്ര മന്ത്രി സഭ യാണ്. കേരള ത്തിനു രണ്ടു മാസം കൂടി സാവകാശം നല്‍കാനുള്ള തീരുമാനത്തിന് അടുത്ത കേന്ദ്ര മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം നേടുമെന്നും മൊയ്ലി അറിയിച്ചു.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് ഒരുരൂപ പോലും വില കൂട്ടിയിട്ടില്ല എന്നു മുഖ്യമന്ത്രി അറിയിച്ചു. സബ്സിഡിയുള്ള ഒന്‍പതു സിലിണ്ടറും നിലവിലുള്ള വിലയ്ക്കു തന്നെ തുടര്‍ന്നും ലഭിക്കും. എന്നാല്‍ പത്താമത്തെ സിലിണ്ടറിനു നിലവിലെ സബ്സിഡി ഇല്ലാത്ത നിരക്കിനു മേല്‍ വര്‍ധിപ്പിച്ച 230 രൂപ കൂടി നല്‍കണം.