തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയും ഹോട്ടലുകളിലെ പഴകിയ ഭക്ഷണത്തിന്‍റെ ഉപയോഗവും വ്യാപകമായ സാഹചര്യത്തില്‍ പുതിയ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ഹോട്ടലു കളില്‍ നിന്നും ഭക്ഷണം പാര്‍സല്‍ ചെയ്യുമ്പോള്‍ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഉള്ള സ്റ്റിക്കര്‍ പതിപ്പിക്കണം. സ്റ്റിക്കറുകള്‍ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നത് നിരോധിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി. ഭക്ഷണം പാകം ചെയ്ത തീയ്യതിയും സമയവും ഭക്ഷണം എത്ര സമയത്തിന് ഉള്ളില്‍ കഴിക്കണം എന്നിവ സ്റ്റിക്കറില്‍ രേഖപ്പെടുത്തണം.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തി ലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം.
ഇത്തരം ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്ര യിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം.
ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണി ക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികര വും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യത യുണ്ട്. അതിനാല്‍ ചില നിയന്ത്രണ ങ്ങള്‍ അത്യാവശ്യം എന്നു കണ്ടെത്തിയ സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.