സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

July 6th, 2019

medical-entrance-kerala-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ പ്രവേശന ത്തി നുള്ള ഈ വർഷ ത്തെ ഫീസ് നിശ്ചയിച്ചു. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപ വരെ യാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു ചെയര്‍മാന്‍ ആയുള്ള പ്രവേ ശന മേൽ നോട്ട സമിതി യാണ് 19 സ്വാശ്രയ മെഡിക്കല്‍ കോളേജു കളി ലേക്കുള്ള ഫീസ് നിര്‍ണ്ണയിച്ചത്.

മെഡിക്കൽ കോഴ്സു കളിലേ ക്കുള്ള ആദ്യ അലോട്ട് മെന്റ് ഏഴാം തിയ്യതി യാണ്. 12 നു മുൻപ് ഫീസ് അടക്കു കയും വേണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി

July 1st, 2019

abdullakkutty-epathram
കണ്ണൂര്‍ : തന്റെ മുജ്ജന്മ സുകൃതം കൊണ്ട് മാത്ര മാണ് ബി. ജെ. പി. യില്‍ എത്തിയത് എന്ന് എ. പി. അബ്ദുള്ള ക്കുട്ടി. സ്വന്തം രാജ്യത്തെ പ്രധാന മന്ത്രി യെ പ്രശംസിച്ചു എന്നതി നാല്‍ നടപടി നേരിടേണ്ടി വന്ന ലോകത്തെ ആദ്യത്തെ ആള്‍ ആണ് താന്‍ എന്നും അബ്ദുള്ള ക്കുട്ടി പറഞ്ഞു.

നരേന്ദ്ര മോഡിയെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. കഴിഞ്ഞ ബുധനാഴ്ച യാണ് അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ അംഗത്വം എടുത്തത്.

ബി. ജെ. പി. യില്‍ ചേര്‍ന്ന തോടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അദ്ദേഹം പ്രതികരി ച്ചു. പൊതു രംഗത്ത് തുടരണം എന്നും ബി. ജെ. പി. നേതാ ക്കള്‍ സ്‌നേഹ പൂര്‍വ്വം ഉപദേശിച്ചു. അതു കൊണ്ട് രാഷ്ട്രീയ പ്രവർ ത്തനവു മായി മുന്നോട്ടു പോകും എന്നും എ. പി. അബ്ദുള്ള ക്കുട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിരിച്ചുവിട്ട ഡ്രൈവര്‍ മാരെ കരാര്‍ ജീവന ക്കാരായി തിരിച്ചെടുക്കും

July 1st, 2019

ksrtc-bus-epathram
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും പിരിച്ചുവിട്ട എം പാനല്‍ ഡ്രൈ വര്‍ മാരെ കരാര്‍ ജീവന ക്കാരായി തിരി ച്ചെടു ക്കു വാന്‍ തീരു മാന മായി. എം പാനല്‍ ജീവന ക്കാരെ പിരിച്ചു വിട്ട തിനെ തുടര്‍ന്ന് നിര വധി സര്‍വ്വീ സുകള്‍ കഴിഞ്ഞ ദിവസ ങ്ങളില്‍ മുടങ്ങി യിരുന്നു.

എം – പാനല്‍ ഡ്രൈവര്‍ മാരെ കോടതി ഉത്തരവ് പ്രകാരം പിരിച്ചു വിട്ടതിനെ ത്തുടര്‍ ന്നുണ്ടായ പ്രതി സന്ധി ക്ക് ഇതോടെ പരിഹാരം ആവും എന്നു കരു തുന്നു. കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും പിരിച്ചു വിട്ട 2107 പേരും കരാര്‍ ജീവന ക്കാരായി ചൊവ്വാഴ്ച മുതല്‍ ജോലി യില്‍ പ്രവേശിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

June 25th, 2019

malappuram-district-map-ePathram
തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല വേണം എന്ന് കെ. എന്‍. എ. ഖാദര്‍ നിയമ സഭ യില്‍. എന്നാല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണി ക്കൽ പ്രമേയം സർക്കാർ തള്ളി.

പുതിയ ജില്ല കൾ രൂപീ കരി ക്കുന്നത് ശാസ്ത്രീയ മായ സമീപനം അല്ലാ എന്ന് മന്ത്രി ഇ. പി. ജയ രാജൻ വ്യക്ത മാക്കി. ജില്ല യുടെ സമഗ്ര വികസന ത്തിന് ആവശ്യ മായ നട പടി കളാണ് സർക്കാർ സ്വീക രിക്കു ന്നത്. ജില്ലാ വിഭ ജനം ലളിത മല്ല എന്നും രാഷ്ട്രീയ പ്രശ്ന ങ്ങള്‍ അടക്കം നിരവധി വിഷയ ങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട് എന്നും മന്ത്രി ഇ. പി. ജയ രാജൻ നിയമ സഭ യിൽ ചൂണ്ടി ക്കാട്ടി.

ജന സംഖ്യാ അടിസ്ഥാന ത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല രൂപീ കരി ക്കണം എന്ന തായി രുന്നു മുസ്ലിം ലീഗ് എം. എൽ. എ. യും നേതാവു മായ കെ. എന്‍. എ. ഖാദറി ന്റെ ആവശ്യം. ഇതേ ആവശ്യവുമായി കഴിഞ്ഞ യാഴ്ച അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കി യിരുന്നു സബ്മി ഷന് മുസ്ലീം ലീഗും യു. ഡി. എഫും അനു മതി നല്‍കാതി രുന്നതു കൊണ്ട് അവസാന നിമിഷം പിന്മാറിയിരുന്നു.

മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാതെ ഇൗ വിഷയം നിയമ സഭയിൽ കൊണ്ടു വരുന്ന തിനോട് യു. ഡി. എഫ്. നേതൃത്വം അതൃപ്തി അറി യിച്ച തിനെ തുടർ ന്നാണ് കെ. എൻ. എ. ഖാദർ സബ് മിഷനില്‍ നിന്നും പിന്മാറിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

June 18th, 2019

sslc-plus-two-students-ePathram
കൊച്ചി : ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോ ർട്ട് നടപ്പാ ക്കു ന്നതിന് സർക്കാർ ഉത്തര വിന്മേ ലുള്ള തുടർ നട പടി കള്‍ ക്ക് ഹൈക്കോടതി സ്റ്റേ.  ഖാദർ കമ്മിറ്റി  റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേ ഴ്സ് അസോസ്സി യേഷന്‍, എന്‍. എസ്. എസ്. തുട ങ്ങിയ സംഘ ടന കള്‍ നൽകിയ ഹരജി കളി ലാണ് ഇട ക്കാല ഉത്തരവ്.

ദേശീയ വിദ്യാ ഭ്യാസ നയം ഉൾപ്പടെ യുള്ളവ പ്രാബല്യ ത്തി ല്‍ വരുന്നതി നാൽ അതിന്ന് അനു സരി ച്ചുള്ള നയ പ്രകാര മാണോ ഈ മാറ്റം എന്ന കോടതി യുടെ ചോദ്യ ത്തിന് കൃത്യ മായ മറു പടി നൽ കാൻ സർക്കാർ അഭി ഭാഷ കന് സാധി ക്കാതെ വന്ന തോടെ യാണ് സ്റ്റേ അനു വദി ച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുപ്പി വെള്ളം അവശ്യ സാധനം : റേഷൻ കട വഴിയും ലഭ്യമാക്കും
Next »Next Page » സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine