സ്കൂ​ൾ പുതുക്കിപ്പണിയണം : യൂ​സഫ​ലി​ക്ക്​ ക​ത്തെ​ഴു​തി വി​ദ്യാ​ർ​ത്ഥി​കള്‍

February 27th, 2022

erattappuzha-post-blangad-ePathram ചാവക്കാട് : പഠിക്കുന്ന സ്കൂളിന്‍റെ ദുരവസ്ഥകള്‍ വിശദീകരിച്ചു കൊണ്ടും സ്കൂള്‍ പുതുക്കിപ്പണിയുവാന്‍ സഹായം ആവശ്യപ്പെട്ടു കൊണ്ടും ചാവക്കാട് ഇരട്ടപ്പുഴ ജി. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് കത്തെഴുതി.

97 വർഷം പിന്നിട്ട സ്കൂൾ കാലങ്ങളായി വാടക കെട്ടിട ത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എത്രയും പെട്ടെന്ന് കെട്ടിടം ഒഴിഞ്ഞു കൊടുക്കണം എന്ന് സ്ഥലം ഉടമകൾ ആവശ്യ പ്പെടുന്നു. അറ്റകുറ്റപ്പണി നടത്താത്ത കാരണം സ്കൂൾ നിലം പൊത്താവുന്ന സ്ഥിതിയില്‍ ആയതു കൊണ്ട് ശോച്യാവസ്ഥയിലുള്ള സ്കൂളിന് അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല.

ഇരട്ടപ്പുഴ ഉദയ വായന ശാലയുടെ പരിമിത സൗകര്യ ത്തിലാണ് ക്ലാസ്സ് മുറികൾ ഇപ്പോൾ പ്രവർത്തി ക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂളിന്‍റെ അവസ്ഥ വിവരിച്ചു കൊണ്ട് തെരഞ്ഞെടുത്ത നൂറു വിദ്യാര്‍ത്ഥികള്‍ എം. എ. യൂസഫലിക്ക് എഴുത്തയച്ചത്.

അദ്ദേഹത്തിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാവും എന്ന വിശ്വാസത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉദയ വായന ശാലാ പ്രവര്‍ത്തകരും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൺസോൾ സാന്ത്വന സംഗമം

January 4th, 2022

chavakkad-console-medical-charitable-trust-ePathram
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പന്ത്രണ്ടാം വാർഷികവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താഖലി ഉല്‍ഘാടനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് സി. കെ. ഹക്കിം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൃക്ക രോഗി കൾക്കുള്ള ഡയലൈസറു കളുടെ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ നിർവ്വഹിച്ചു.

പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ, ചാവക്കാട് നഗര സഭാ കൗൺസിലർ കെ. വി. സത്താർ, ചാവക്കാട് മർച്ചന്‍റ് അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, അഭയം പാലിയേറ്റീവ് ചെയർ പേഴ്‌സൺ മൈമൂന ഹംസ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേര സംരക്ഷണം : എളവള്ളി മോഡൽ വരുന്നു

January 3rd, 2022

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram

ഗുരുവായൂര്‍ : കേരകൃഷിയെ സമ്പുഷ്ടമാക്കാൻ കേര കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിക്കുവാന്‍ എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. കേരള ത്തിൽ ആദ്യമായി എളവള്ളി ഗ്രാമ പഞ്ചായത്തി ലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കേര കൃഷിയുടെ ഭാഗമായി തെങ്ങ് കയറുവാനും അനു ബന്ധ ജോലികൾക്കും തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. മാത്രമല്ല സമയാ സമയ ങ്ങളിൽ അവരുടെ സേവനം ലഭിക്കാറില്ല എന്നതും കർഷകരെ കുഴക്കുകയാണ്. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് കേര കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിക്കുവാന്‍ തീരുമാനിച്ചത്.

ഇതു പ്രകാരം എളവള്ളി ഗ്രാമ പഞ്ചായത്തിലെ 16 വാർഡു കളെ നാല് വീതം വാർഡു കളുള്ള നാല് ക്ലസ്റ്ററു കള്‍ ആയി തിരിക്കും. ഓരോ ക്ലസ്റ്ററു കളിലും രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ കൃഷി ഇടങ്ങളില്‍ ഉള്ള തെങ്ങുകൾ ഗ്രാമ പഞ്ചായത്തിന്‍റെ മേൽ നോട്ടത്തിൽ 45 ദിവസം ഇടവിട്ട് കയറും.

ലഭിക്കുന്ന നാളികേരം പെറുക്കി കൂട്ടുന്നതിനും പൊളിക്കുന്നതിനും ഉടച്ച് തൂക്കം നോക്കി കൊണ്ടു പോകുന്ന തിനും ക്ലസ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകും. തൂക്കം രേഖപ്പെടുത്തുന്ന നാളികേരത്തിന് അതതു ദിവസ ത്തെ മാർക്കറ്റ് വില അനുസരിച്ച് തുക നിശ്ചയിക്കും.

കൂലി ഇനത്തിൽ ചെലവായ സംഖ്യ കിഴിച്ച് ബാക്കി ലഭിക്കുന്ന തുക എളവള്ളി – ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കുകളിൽ നിന്നും തൊട്ടടുത്ത ദിവസം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്യുന്നത്.

ഓരോ ക്ലസ്റ്ററിലും തെങ്ങ് കയറുന്നതിന് 5 തൊഴിലാളി കളും നാളികേരം പൊളിക്കുന്ന കേന്ദ്രത്തിൽ എത്തി ക്കുന്നതിന് മൂന്ന് വീതം തൊഴിലാളി കളും നാളികേരം പൊളിച്ചു ഉടക്കുവാന്‍ മൂന്ന് തൊഴിലാളികളും ഉണ്ടാകും. തെങ്ങ് കയറുന്നതിനു മുമ്പേ കർഷകർക്ക് അറിയിപ്പ് നൽകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പബ്ലിക്ക് റിലേഷന്‍സ് പത്രക്കുറിപ്പ് ഇവിടെ വായിക്കാം.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നഗര സഭയിൽ കുടിവെള്ള വിതരണ യന്ത്രം സ്ഥാപിച്ചു

January 3rd, 2022

drinking-water-bottle-price-reduced-in-kerala-ePathram
ചാവക്കാട് : ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗര സഭയിൽ കുടി വെള്ള വിതരണ യന്ത്രങ്ങള്‍ (വാട്ടര്‍ എ. ടി. എം.) സ്ഥാപിച്ചു. നഗരസഭ ഓഫീസ് കെട്ടിടത്തിന് മുൻ വശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമായി രണ്ട് മെഷ്യനുകളാണ് സ്ഥാപിച്ചത്.

ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളക്കുപ്പിയും 5 രൂപക്ക് 5 ലിറ്റര്‍ വെള്ളക്കുപ്പിയും ലഭിക്കുന്ന വിധത്തിൽ 2 കൗണ്ടറുകളാണ് കുടി വെള്ള വിതരണ യന്ത്രങ്ങളില്‍ ഉള്ളത്.

എൻ. കെ. അക്ബർ എം. എൽ. എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗര സഭ വൈസ് ചെയർ മാൻ കെ. കെ. മുബാറക് അദ്ധ്യക്ഷത വഹിച്ചു.

ഷാഹിന സലീം, പി. എസ്. അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, എം. ആർ. രാധാ കൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, മുനിസിപ്പൽ എൻജിനീയർ പി. പി. റിഷ്മ, നഗര സഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, മറ്റ് കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം

December 25th, 2021

drinking-water-bottle-price-reduced-in-kerala-ePathram
ഗുരുവായൂര്‍ : കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സാങ്കേതിക സംവിധാനങ്ങ ളോടെ കൂനംമുച്ചിയില്‍ സജ്ജമാക്കിയ കുടിവെള്ള വിതരണ യന്ത്രം (വാട്ടര്‍ എ. ടി. എം.) പ്രവര്‍ത്തനം തുടങ്ങി. ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടി വെള്ളം ലഭ്യമാകുന്ന യന്ത്രമാണ് ഇത്. അഞ്ച് രൂപ നാണയം നിക്ഷേപിച്ചാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കും.

മുരളി പെരുനെല്ലി എം. എല്‍. എ. കുടിവെള്ള വിതരണ യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ. വി. വല്ലഭന്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. ലേഖ റിപ്പോര്‍ട്ട് അവരിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജി. പ്രമോദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എസ്. ധനന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷെക്കീല ഷെമീര്‍, എന്‍. എ. ബാല ചന്ദ്രന്‍, നിവ്യ റെനീഷ്, പഞ്ചായത്ത് അംഗം എ. എ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. (പി. ആര്‍. ഡി)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 7345»|

« Previous Page« Previous « പി. ടി. തോമസ് അന്തരിച്ചു
Next »Next Page » കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine