കാസര്‍ഗോഡ് : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവ് പ്രോഗ്രാമിന്‍റെ ഭാഗമായി സ്‌കൂള്‍, കോളേജ് തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് നിര്‍മ്മിക്കേണ്ടത്. നാല് മിനുട്ട് മുതല്‍ എട്ട് മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ക്യാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കാം. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കേണ്ടത്. അദ്ധ്യാപകരുടെ സഹായം തേടാം.
ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപ യും ലഭിക്കും.
പൂര്‍ണ്ണമായ മേല്‍ വിലാസം, പഠിക്കുന്ന സ്‌കൂള്‍ / കോളേജ്, ക്ലാസ്, ഇ – മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് സ്‌കൂള്‍ / കോളേജ് അധികാരിയുടെ സാക്ഷ്യ പത്രം സഹിതം vimukthiexcise @ gmail. com എന്ന ഇ – മെയില്‍ വിലാസത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ അയക്കണം. അവസാന തിയ്യതി : 2022 ജനുവരി 31.