വി.എസ് വഞ്ചകന്‍:പി ജയരാജന്‍, ആക്ഷേപം നേതൃത്വം വിലക്കി

August 14th, 2011

pinarayi-vijayan-epathram

തിരുവനന്തപുരം:വിഭാഗിയത മുറുകിയ സിപിഎം സംസ്ഥാനസമിതിയിലെ ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ വഞ്ചകനെന്ന് ആക്ഷേപമുന്നയിച്ചത് നേതൃത്വം ഇടപെട്ട് വിലക്കി. വിഎസ് പക്ഷത്തെ അംഗങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. വഞ്ചകനെന്ന പദപ്രയോഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് നടത്തിയത്. ഇതിനെതിരെ വിഎസ്. പക്ഷക്കാരായ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ സെക്രട്ടറി പിണറായി വിജയന്‍, വി.എസിനെതിരെ ഉയര്‍ന്ന ‘വഞ്ചകന്‍’ എന്ന രീതിയിലുള്ള ആക്ഷേപം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നടത്തുന്ന പദപ്രയോഗങ്ങള്‍ സൂക്ഷിച്ചുവേണമെന്നും പിണറായി വ്യക്തമാക്കി. എം.എം. ലോറന്‍സ്, എന്‍. മാധവന്‍കുട്ടി എന്നിവരുടെ പരസ്യവിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ഇത് പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും പിണറായി പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്ത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കും: പിണറായി വിജയന്‍

August 13th, 2011

കണ്ണൂര്‍ : വി എസ് അച്യുതാനന്ദനെതിരായി സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും എന്നാല്‍ പാര്‍ട്ടിക്കകത്ത് മാത്രം ചര്‍ച്ചയാകുന്ന വിഷയങ്ങള്‍ പുറത്തേക്ക്‌ ആരോ ചോര്‍ത്തി നല്‍കുന്നുണ്ട് എന്നും ഇത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ലെന്നും, അത് കിട്ടുന്നത് മാധ്യമങ്ങളുടെ മാത്രം മിടുക്കുകൊണ്ടല്ലെന്നും, എന്നാല്‍ പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്നും പിണറായി പറഞ്ഞു. വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നത് ആരെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പിണറായി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസ്‌. അച്യുതാനന്ദനെതിരേ പരാതി ലഭിച്ചിട്ടില്ല: പ്രകാശ്‌ കാരാട്ട്‌

August 13th, 2011

prakash-karat-epathram

കോഴിക്കോട്‌: വി.എസ്‌. അച്യുതാനന്ദനെതിരേ സിപിഎം സംസ്ഥാന കമ്മറ്റി ഇതുവരെ കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കിയിട്ടില്ലെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് അറിയിച്ചു‌. കോഴിക്കോട്‌ ഗസ്റ്റ്‌ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം‌. ഇന്നലെ സംസ്ഥാന കമ്മറ്റി കൂടിയിരുന്നു എന്നാല്‍ എന്താണ്‌ തീരുമാനിച്ചതെന്ന്‌ തനിക്കറിയില്ലെന്ന് കാരാട്ട്‌ പറഞ്ഞു. സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന്‌ പറഞ്ഞ കാരാട്ട്‌ കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസിനെതിരെ സംസ്ഥാനസമിതിയുടെ കുറ്റപ്പെടുത്തല്‍

August 13th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: സി. പി. എം ഔദ്യോഗിക പക്ഷം വീണ്ടും വി. എസിനെതിരെ പടയൊരുക്കം നടത്തുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യതിചലിക്കുന്ന പ്രവര്‍ത്തനരീതി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തിരുത്തണമെന്ന് സി.പി.എം. സംസ്ഥാനസമിതി തുറന്നു പറഞ്ഞു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി.എസ്. സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച വിഷയത്തിലും അച്യുതാനന്ദന്‍ സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട് കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താനും സംസ്ഥാനസമിതി തീരുമാനിച്ചു.
എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് വി. എസ് ബര്‍ലിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത്‌ വന്നത്. ബര്‍ലിനെ തള്ളിപ്പറഞ്ഞുവെങ്കിലും അതിനൊപ്പം പൊളിറ്റ്ബ്യൂറോ അംഗവും ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ കോടിയേരി ബാലകൃഷ്ണനെതിരെ പരസ്യവിമര്‍ശനവും നടത്തി പുതിയ വിവാദങ്ങള്‍ക്ക് വി.എസ്. തുടക്കമിട്ടു. ഇത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചു. ബര്‍ലിന്റെ വീട്ടില്‍ വി.എസ്. നടത്തിയ സന്ദര്‍ശനം ആയുധമാക്കി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിയെ വിമര്‍ശിച്ചപ്പോള്‍ വേണ്ടസമയത്ത് വി.എസ്. പ്രതികരിക്കാതെ മൗനം പാലിച്ചതാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം ആയുധമാക്കുന്നത്. ഈ മൌനം ബര്‍ലിന്റെ നിലപാടുകള്‍ക്ക് വി.എസിന്റെ പിന്തുണയുണ്ടെന്ന ധാരണ പരക്കാനാണ് വഴിയൊരുക്കിയതെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച രേഖയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വി.എസിനെതിരെ പാര്‍ട്ടി നേതൃത്വം കേന്ദ്രനേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതികള്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം സംസ്ഥാനനേതൃത്വം നടത്തുന്നത്. വി.എസിനെതിരായ വിമര്‍ശനങ്ങള്‍ അടങ്ങുന്ന രേഖയിലെ പരാമര്‍ശങ്ങളോട് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും യോജിച്ചു. എന്നാല്‍ വി.എസിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കുന്നതിനോട് ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനൊടുവിലാണ് വി.എസിനെതിരായ സംസ്ഥാന സമിതിയുടെ വിമര്‍ശനം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാനസമിതി തീരുമാനിച്ചത്. എം.എം. ലോറന്‍സ്, പാര്‍ട്ടി മുഖപത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി എന്നിവര്‍ വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടി വേദികള്‍ക്ക് പുറത്തു നടത്തിയ ആക്രമണവും വിമര്‍ശിക്കപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വീടുകളില്‍ നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്തു വിട്ടു

August 12th, 2011

Mammootty-Mohanlal-epathram

തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്ത് വിട്ടു. ഇരുവരുടേയും വീടുകളില്‍ നിന്നും കണക്കില്‍ പെടാത്ത മുപ്പത് കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. 2.8 കോടിയുടെ പണവും ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരു താരങ്ങള്‍ക്കും ഇന്ത്യക്കകത്തും വിദേശത്തും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ട്. മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പുരാവസ്തുക്കളുടെ മൂല്യം നിര്‍ണ്ണയിക്കപ്പെടാനുണ്ട്. ഒപ്പം ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആനക്കൊമ്പിന്റെ പഴക്കം വിദഗ്ദ സംഘം പരിശോധിക്കും. മോഹന്‍ ലാലിന്റേയും മമ്മൂട്ടിയുടെ അവരുടെ സഹായികളുടേയും വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മകനെ നായ്‌ക്കൊപ്പം പൂട്ടിയിട്ട അച്ഛനും അമ്മയ്ക്കും മുത്തച്ഛനും തടവ്‌
Next »Next Page » കോടിയേരിയുടെ പ്രസ്‌താവന അനുചിതം: സി. കെ. ചന്ദ്രപ്പന്‍ »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine