തിരുവനന്തപുരം: വി എസിന്റെ വിവാദമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തിനു ശേഷം ആദ്യമായി വി. എസ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വിമര്‍ശിച്ചു കൊണ്ട് പ്രസ്താവനയിറക്കി. ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നും തന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ പങ്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ‘മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ ’ എന്ന് വിശേഷിപ്പിച്ച ബെര്‍ലിന്റെ പരാമര്‍ശം തീര്‍ത്തും തെറ്റായിപോയെന്നും വിഎസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാദമായ പരാമര്‍ശങ്ങള്‍ക്ക് ശേഷം താന്‍ ബര്‍ലിനെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. തന്റെ പേരുകൂടി വലിച്ചിഴച്ചത് എന്തിനെന്ന് ചോദിച്ചപ്പോള്‍ തന്റെ മാത്രം അഭിപ്രായമാണെന്നും വി എസിന് പങ്കില്ലെന്നും അഭിമുഖങ്ങളില്‍ പറഞ്ഞതായിട്ടായിരുന്നു മറുപടിയെന്നും വി. എസ് വെളിപ്പെടുത്തി. ബര്‍ലിനെ പുറത്താക്കിയ പാര്‍ട്ടി നടപടി പുനപ്പരിശോധിപ്പിക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഗുണകരമാകില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. വി. എസിന്റെ അറിവോടെയാണോ ബര്‍ലിന്റെ അഭിപ്രായങ്ങളെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി. എസ്, ബര്‍ലിനുമായി ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടില്ല. ബര്‍ലിന്റെ വീട്ടില്‍പോകാന്‍ പാര്‍ട്ടിയുടെ വിലക്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിഎസ് വ്യക്തമാക്കി. ബര്‍ലിനെ തള്ളപ്പറയണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വി. എസ്. പറഞ്ഞു . വിഎസിന്റെ സന്ദര്‍ശനത്തിനെതിരേ സിപിഎം ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സന്ദര്‍ശനം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതായും ബര്‍ലിനെ തള്ളപ്പറയാന്‍ വിഎസിനോട് നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബര്‍ലിന്റെ വീട്ടിലേക്കുള്ള തന്റെ സന്ദര്‍ശനത്തെ ന്യായീകരിയ്ക്കുന്ന നിലപാട് തന്നെ വിഎസ് ഇപ്പോഴും സ്വീകരിയ്ക്കുന്നത്. പാര്‍ട്ടിയുടെ നടപടിക്ക് വിധേയനായി കഴിയുന്ന ഒരാള്‍ അസുഖമായി കിടന്നാല്‍ അന്വേഷിക്കാന്‍ പോകുന്നത് സാധാരണമാണ്. അതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും വിഎസ് ആവര്‍ത്തിച്ചു