ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.
ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.
വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.
കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.
എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.
സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.