അപകീര്‍ത്തിക്കേസില്‍ വി.എസിനു ജാമ്യം

May 7th, 2015

മട്ടന്നൂര്‍: ‘ദേശാഭിമാനി’ പത്രത്തിനെതിരെ മട്ടന്നൂര്‍ സ്വദേശി നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുന്‍ ചീഫ് എഡിറ്റര്‍ ആയിരുന്ന പ്രതിപക്ഷ നേതാവ്
വി.എസ്.അച്ച്യുതാനന്ദന്‍ ജാമ്യമെടുത്തു. കേസുമായി ബന്ധപ്പെട്ട് വി.എസ്. ഇന്നലെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
അഡ്വ.എന്‍.സുരേന്ദ്രന്‍, അഡ്വ.ഒ.ജി.പ്രേമരാജന്‍ എന്നിവര്‍ മുഖാന്തിരമാണ് അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്. മട്ടാന്നൂര്‍ മരുതായിലെ കുന്നുമ്മല്‍ പവിത്രനാണ്
അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നത്. ഇതേ കേസില്‍ ദേശാഭിമാനി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.കരുണാകരന്‍ എം.പി നേരത്തെ ജാമ്യമെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പമേലക്ക് പൂര പ്രേമികളുടെ വക കമന്റ് പൂരം

April 29th, 2015

pamela-anderson-epathram

തൃശ്ശൂര്‍: ജീവശ്വാസം പോലെയാണ് തൃശ്ശൂരുകാര്‍ക്ക് പൂരം. പൂരം മുതല്‍ പൂരം വരെ വര്‍ഷത്തെ കണക്കാക്കുന്ന അവരുടെ വികാരത്തെ വ്രണപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ വെറുതെ വിടാറില്ല. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വെടിക്കെട്ട് നിര്‍ത്തിക്കുവാനായി കോടതിയില്‍ പോയ വക്കീലിനെതിരെ പ്രകടനം നടത്തിയവരാണ് തൃശ്ശൂരുകാര്‍. ആന എഴുന്നെ ള്ളിപ്പിനെതിരെ കേസു കൊടുത്തും പരാതിയയച്ചും ‘തലവേദന‘ സൃഷ്ടിക്കുന്ന വെങ്കിടാചലത്തെ വഴിയില്‍ കണ്ടാല്‍ ചീത്ത വിളിക്കുവാന്‍ മുതിരുന്നതും അവരുടെ രക്തത്തില്‍ അലിഞ്ഞ പൂരം എന്ന വികാരം കൊണ്ടു തന്നെ.

അപ്പോള്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു ജീവനുള്ള ആനകളെ പങ്കെടുക്കുന്നത് തടയണമെന്നും പകരം കൃത്രിമ ആനകളെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യാമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇ-മെയില്‍ അയച്ച ഹോളിവുഡ് താരം പമേല ആന്റേഴ്സന്റെ പേജില്‍ പൂര പ്രേമികളുടെ വക കമന്റ് പൂരം നടത്താതിരിക്കുമോ? ഇംഗ്ലീഷിലും, മംഗ്ലീഷിലും, മലയാളത്തിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പൂര പ്രേമികളും ആന പ്രാന്തന്മാരുമായ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നു.

ഇത് അമേരിക്കന്‍ കെട്ടു കാഴ്ചയല്ലെന്നും, തൃശ്ശൂര്‍ ഗഡികളുടേ പൂരമാണെന്നും നടിയെ ഓര്‍മ്മിപ്പിക്കുന്നു ചിലര്‍. രോഷം പ്രകടിപ്പിക്കുവാന്‍ നടിയെ തെറി വിളിക്കുന്നവരും ഉണ്ട്.

ആനകളെ തടവില്‍ വെയ്ക്കുന്നതിനെതിരെ ലോകമെമ്പാടുമുള്ള ജന വികാരം ഉയരുകയാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ, കേരളം ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാണ്. ആനകളെ ചങ്ങലയില്‍ പൂട്ടിയിടുന്നത് വിനോദ സഞ്ചാരികള്‍ക്ക് വേദനയാകും. 15 വര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 500 പേരാണ്. ഈ സാഹചര്യത്തില്‍ ഒരു മാറ്റം വരണമെന്ന് താങ്കള്‍ക്കും ആഗ്രഹം ഉണ്ടാകും. പൂരത്തിനു മുപ്പത് കൃത്രിമ ആനകളെ ഉപയോഗിച്ചാല്‍ അതിനു വേണ്ടി വരുന്ന മുഴുവന്‍ ചിലവും താന്‍ വഹിച്ചു കൊള്ളാമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടെയായ പമേല പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷെറപ്പോവ, മമ്മൂട്ടിയേക്കാള്‍ മിടുക്കന്‍ ദുല്‍ഖര്‍ ആണെന്ന് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മ എന്നിവരുടെ പേജുകളില്‍ കമന്റിട്ട് പ്രതിഷേധിച്ചതിനു ശേഷം ഇപ്പോള്‍ പമേലയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്റുകളുടെ പൂരപ്പറമ്പായി മാറി.

ഇത്തവണയും പതിവു പോലെ പൂരത്തോട നുബന്ധിച്ച് തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. പെറ്റ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. കോടതിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സും വച്ചു തൃശ്ശൂരിലെ ആന പ്രേമികള്‍.

ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനെതിരെ പല പ്രശസ്തരും പ്രതികരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ പമേല ആന്‍ഡേഴ്സന്‍ മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി വ്യത്യസ്തമായ മാർഗ്ഗങ്ങൾ അവലംബിച്ച് മുൻപും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി

March 24th, 2015

കൊച്ചി: അഞ്ചു ഹെക്ടറില്‍ താഴെ വിസ്ത്രീര്‍ണ്ണമുള്ളതും 2012 മെയ് 18 നു മുമ്പ് തുടങ്ങിയതും ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനവും പരിസ്ഥിതി അനുമതിയും ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ പുതിയ ക്വാറികള്‍ തുടങ്ങുന്നതിന് പരിസ്തിതി അനുമതി നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ചട്ടമനുസരിച്ച് ലൈസന്‍സ് പുതുക്കുവാനും അനുമതി വേണം. തര്‍ക്കങ്ങള്‍ ഉള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം അതാതു ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ആലുവയിലെ ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ഉള്‍പ്പെടെഉള്ളവര്‍ സമര്‍പ്പിച്ച 31 ഹര്‍ജികളും ഒരു അപ്പീലുമാണ് ഹൈകോടതി പരിഗണിച്ച് തീര്‍പ്പാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് കണ്ണൂര്‍ ജയിലില്‍ അതീവ സുരക്ഷ

March 24th, 2015

കണ്ണൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ നിസാമിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. കാപ്പ ചുമത്തപ്പെട്ട നിസാമിന് 12 മണിക്കൂര്‍ സെല്ലില്‍ കഴിയേണ്ടിവരും. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം നമ്പര്‍ സെല്ലിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമിനേയും പാര്‍പ്പിച്ചിരിക്കുന്നത്. സൌമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമി, കണിച്ചു കുളങ്ങര കേസിലെ പ്രതി ഉണ്ണി, ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായ നാലു പേര്‍, ജയില്‍ ചാട്ടത്തിനു പിടിയിലായര്‍ അടക്കം 13 പേരാണ് ഈ ബ്ലോക്കില്‍ ഉള്ളത്.

ആഢംബര ജീവിതം നയിച്ചു വരികയായിരുന്ന ഈ സമ്പന്ന വ്യവസായിക്ക് ഇപ്പോള്‍ കൊതുകടിയേറ്റ് ചട്ടപ്രകാരം നല്‍കുന്ന പായയും ഷീറ്റും വിരിച്ച് തലയിണയില്ലാതെ സിമന്റ് തറയില്‍ കിടക്കേണ്ടിവരും. അധികൃതര്‍ അനുവദിച്ചാല്‍ കൊതുകു തിരി ലഭിക്കും. ആഴ്ചയില്‍ ഒരിക്കലേ സന്ദര്‍ശകരെ അനുവദിക്കൂ. ശിക്ഷിക്കപ്പെട്ട കുറ്റവാളി അല്ലാത്തതിനാല്‍ ജയില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടതില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു

March 24th, 2015

കൊച്ചി: സേവന നികുതി ഇനത്തില്‍ വരുത്തിയ കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ സെന്‍‌ട്രല്‍ എക്സൈസ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. രാവിലെ കളമശ്ശേരിയിലെ ചാനല്‍ ആസ്ഥാനത്തെത്തിയാണ് നികേഷ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യത്തില്‍ ഇറങ്ങിയ നികേഷ് റിപ്പോര്‍ട്ടര്‍ ചാനലില്‍ രാത്രി എഡിറ്റേഴ്സ് അവര്‍ അവതരിപ്പിച്ചു.

2013 മാര്‍ച്ച് മുതല്‍ -2014 മാര്‍ച്ച് വരെ ഉള്ള കാലഘട്ടത്തില്‍ 2.20 കോടി രൂപയുടെ സേവന നികുതി നല്‍കുന്നതിലാണ്` ചാനല്‍ വീഴ്ച വരുത്തിയിട്ടുള്ളത്. ഇതില്‍ 1.71 കോടി രൂപ എറണാകുളം അഡീഷ്ണല്‍ ചീപ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) എ.എം ബഷീര്‍ മുമ്പാകെ അടച്ച് ബാക്കി തുകയില്‍ 19 ലക്ഷം ഈ മാസം തന്നെ അടച്ച് തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടയ്ക്കുമെന്നും നികേഷ് കുമാര്‍ കോടതിയില്‍ സമ്മതിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

വിവിധ പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യ ദാതാക്കളില്‍ നിന്നും കൈപറ്റിയ സേവന നികുതിയില്‍ 2.20 കോടിരൂപ അടച്ചിരുന്നില്ല. ഈ കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ പലതവണ സെന്‍‌ട്രല്‍ എകൈസ് വിഭാഗം നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് ചാനല്‍ മേധാവിയായ എം.വി.നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

നികുതി കുടിശ്ശിക വരുത്തിയതിനു നികേഷ് കുമാറിനെ അറസ്റ്റു ചെയ്തതിനെ വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലെ സെന്‍‌ട്രല്‍ എക്സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്രത്തിനു നേരെ ഉള്ള കടന്നു കയറ്റവും ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി. എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി
Next »Next Page » എതിര്‍പ്പുകള്‍ ഫലം കണ്ടു; കൊച്ചി മെട്രോക്കായി ശ്രീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine