പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് പിടികൂടി

February 23rd, 2017

suni

എറണാകുളം : കോടതിയില്‍ കീഴടങ്ങഅനെത്തിയ പള്‍സര്‍ സുനിയെയും സഹായി വിജീഷിനെയും പ്രതിക്കൂട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഉച്ചഭക്ഷണത്തിനു വേണ്ടി പിരിഞ്ഞ സമയത്താണ് പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത്. ജഡ്ജി കോടതിയില്‍ ഇല്ലാത്തതിനാലാണ് പോലീസിന് സുനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ പോലീസിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഇതിനെതിരെ ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കി.

സിനിമാതാരം ഭാവനയെ ഉപദ്രവിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനം വരെ പള്‍സര്‍ ബൈക്കില്‍ വന്ന സുനി പിന്നീട് കോടതി മതില്‍ ചാടിക്കടന്ന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിക്കൂട്ടില്‍ കയറിയ സുനിയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

February 23rd, 2017

police-brutality-epathram
കൊച്ചി : യുവനടി ഭാവനയെ ആക്രമിച്ച കേസിലെ പ്രതി കളായ പള്‍സര്‍ സുനിയും വിജീഷും പൊലീസ് കസ്റ്റഡിയില്. എറണാ കുളം സി. ജെ. എം. കോടതി യില്‍ കീഴട ങ്ങു വാനായി എത്തിയ സുനിയെ യും കൂട്ട് പ്രതി യെയും ഉച്ചക്ക് ഒന്നേ കാലോടെ യാണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷക രോടൊപ്പം കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുമ്പോഴാണ്‍ പോലീസ് ഇവരെ ബലമായി അറസ്റ്റു ചെയ്തത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ഗുണ്ടാവേട്ട

February 20th, 2017

pinarayi-vijayan-epathram

തിരുവനന്തപുരം : കൊച്ചിയില്‍ ചലച്ചിത്രതാരം ഭാവന ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ആവശ്യപ്രകാരം ഇന്റലിജന്‍സ് ആണ് 2010 ഗുണ്ടകളുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപി ക്കാണ് മേല്‍നോട്ട ചുമതല. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാപ്പ ചുമത്താന്‍ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുവെന്ന പോലീസിന്റെ പരാതിയെ തുടര്‍ന്നണിത്.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടിയുടെ തട്ടിക്കൊണ്ടു പോകൽ ; പ്രതികളെ ഉടൻ പിടികൂടും എന്ന് പിണറായി

February 18th, 2017

pinarayi-vijayan-epathram

ന്യൂഡൽഹി : നടി ഭാവനയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോലീസ് ഉടൻ പിടികൂടും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ മുൻ ഡ്രൈവർ സുനിൽ എന്നിവരെ കേന്ദ്രികരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനിലിന് വേണ്ടി പോലീസ് സംസ്ഥാനം ആകമാനം വലവീശിയിട്ടുണ്ട് . സുനിലിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ റൂറൽ പോലീസ് മേധാവിയെ 9497996979 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പോലീസ് അറിയിച്ചു .

സിറ്റി റൂറൽ പോലീസിന്റെ സംയുക്ത ടീമാണ് കേസ് അന്വേഷിക്കുന്നത് എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഞായറാഴ്ച കൊല്ലം ജില്ലയില്‍ ബി. ജെ. പി. ഹര്‍ത്താല്‍

February 18th, 2017

hartal-idukki-epathram
കൊല്ലം : ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താല്‍ ആയി രിക്കും എന്ന് ബി. ജെ. പി. ജില്ലാ പ്രസിഡണ്ട് ജി. ഗോപി നാഥ് അറിയിച്ചു. കടക്കലില്‍ വെച്ച് വെട്ടേറ്റ് ചികില്‍സ യില്‍ കഴിയുക യായി രുന്ന ബി. ജെ. പി. പ്രവര്‍ ത്ത കന്‍ രവീന്ദ്ര നാഥ് (58) മരണ പ്പെട്ട തിനെ ത്തുടര്‍ ന്നാണ് ജില്ല യില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരി ക്കുന്നത്.

കടക്കല്‍ ക്ഷേത്രോ ല്‍സവ വുമായി ബന്ധപ്പെട്ട് സി. പി. എം. പ്രവര്‍ത്തകരു മായി നടന്ന സംഘ ര്‍ഷ ത്തിലാണ് ഫെബ്രുവരി രണ്ടാം തീയതി രാത്രി രവീന്ദ്ര നാഥിന് വെട്ടേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികില്‍സ യിലി രിക്കേ യായിരുന്നു മരണം. ശവ സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കളക്ടര്‍ ബ്രോ പടിയിറങ്ങി : യു. വി. ജോസ് പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍
Next »Next Page » പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine