ന്യൂഡൽഹി : സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിൽ നവംബർ 11 ന് ഹാജരാകുമെന്ന് മുൻ ചീഫ് ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിക്കാത്ത നടപടിയെ അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കട്ജുവിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
ആദ്യം വിരമിച്ച ജഡ്ജിമാർ ഇന്ത്യിലെ ഒരു കോടതിയിലും വാദിക്കാനോ ഹാജരാകാനോ പാടില്ലെന്ന് ഭരണഘടന വ്യവസ്ഥയുള്ളതിനാൽ സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് മാറ്റുകയായിരുന്നു