അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി

July 30th, 2012

inter-state-labourers-kerala-epathram

തിരുവനന്തപുരം: കഴക്കൂട്ടത്ത് അരശും മൂട്ടില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ആയുധങ്ങളുമായി നടത്തിയ എറ്റുമുട്ടലില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബംഗാള്‍ സ്വദേശികളായ സുരേന്ദ്ര റായി, ഗിരിപാല്‍, സുനില്‍, ചോട്ടു ലാല്‍ തുടങ്ങിയവര്‍ പരിക്കേറ്റവരില്‍ പെടുന്നു.

ഞായറാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു ബംഗാളില്‍ നിന്നുമുള്ള തൊഴിലാളികള്‍ താമസ സ്ഥലത്ത് ഏറ്റുമുട്ടിയത്. മദ്യപിച്ച് വാക്കു തര്‍ക്കത്തില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരുന്ന അമ്പതിലധികം തൊഴിലാളികള്‍ ഈ ക്യാമ്പില്‍ താമസിക്കുന്നതായിട്ടാണ് അറിയുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ സംബന്ധിച്ച് ഇനിയും പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ല.

അന്യ സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും തമിഴ്‌നാട്, ബംഗാള്‍, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നും ഉള്ളവരാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലും അവരും നാട്ടുകാരും തമ്മിലുമെല്ലാം ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുന്നുണ്ട്. പലയിടങ്ങളിലും ഇത് ഒരു സാമൂഹ്യ പ്രശ്നമായി വളര്‍ന്നു വരുവാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങളിലും മോഷണങ്ങളിലും പങ്കാളികളായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തയിടെ ഒരു പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തടവുകാരുടെ ആക്രമണത്തില്‍ വാര്‍ഡന്മാര്‍ക്ക് പരിക്ക്

July 25th, 2012

വിയ്യൂര്‍: വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലിലെ വാര്‍ഡന്മാരെ ഒരു കൂട്ടം തടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂരില്‍ നിന്നും അടുത്തിടെ വിയ്യൂരിലേക്ക് മാറ്റിയ തടവുകാരാണ് ഉച്ചയോടെ ആക്രമണത്തിനു തുടക്കമിട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ എന്ന ഹെഡ്‌ വാര്‍ഡനും, ഷെഫി, മനോജ്, അജീഷ് തുടങ്ങിയ വാര്‍ഡൻമാര്‍ക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ നടന്ന ആക്രമണത്തെ പറ്റി അന്വേഷണം നടത്തുവാന്‍ ജയില്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സദാചാര ഗുണ്ടായിസം – പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

July 25th, 2012

moral-policing-epathram

കായംകുളം: കായംകുളത്ത് ഒരു സംഘം സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ശബരീഷിന് പരിക്കേറ്റു. കപുതിയിടം ജംഗ്‌ഷനു സമീപമുള്ള എൻ. എസ്. എസ്. കരയോഗത്തിനു സമീപം വച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് ഒരു സംഘം ശബരീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. പിന്നീട് അക്രമികള്‍ ശബരീഷിന്റെ വീട്ടില്‍ പിതാവ് മഹേഷ് കുമാറിനേയും അമ്മയേയും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് സദാചാര പോലീസ് എന്ന് പറഞ്ഞ് ഗുണ്ടകളും മത തീവ്രവാദികളും ആക്രമണങ്ങള്‍ നടത്തുന്നത് വര്‍ദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ പരസ്പരം സംസാരിച്ചു നിന്ന യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ ഒരു സംഘടനയുടെ ഓഫീസില്‍ ബന്ദിയാക്കി വെയ്ക്കുകയും ഉണ്ടായി. പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും എന്ന് ആഭ്യന്തര മന്ത്രി നിയമസഭയില്‍ പ്രസ്ഥാവന നടത്തിയിട്ടും സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 25th, 2012

violence-against-women-epathram

തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അധികവും ലൈംഗിക ആക്രമണങ്ങളാണ് നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നുണ്ട്.

തിരുവനന്തപുരം – ചെന്നൈ മെയിലില്‍ തിങ്കളാഴ്ച രാത്രി ഒരു സ്ത്രീയെ പീഢിപ്പിക്കുവാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും ബി. എസ്. എഫ്. ജവാനുമായ സത്യനെ റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തു.

ജനശതാബ്ദി എക്സ്പ്രസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിയായ ബി. ടെക്. വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാക്രമണത്തിനു ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കുവാന്‍ വിസ്സമ്മതിച്ചെന്നും പിന്നീട് മാധ്യമങ്ങളുടെയും ഡി. വൈ. എഫ്. ഐ. പോലുള്ള യുവജന സംഘടനകളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും സൂചനയുണ്ട്.

സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാരുന്നവര്‍ക്കെതിരെ പരാതി നല്‍കിയാലും വേണ്ടത്ര ജാഗ്രതയോടെ കേസ് കൈകാര്യം ചെയ്യുവാന്‍ റെയില്‍‌വേ അധികൃതര്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കും. ഷൊര്‍ണ്ണൂര്‍ സ്വദേശിനി സൌമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ വള്ളത്തോള്‍ നഗറില്‍ വച്ച് അതിക്രൂരമായി ലൈംഗിക പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍

July 25th, 2012

illicit-epathram

തിരുവനന്തപുരം: കോട്ടയം ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടായിരുന്നതായി സി. ബി. ഐ. വെളിപ്പെടുത്തല്‍. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്ക് എതിരെ സി. ബി. ഐ. നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

ബിഷപ്പ് കുന്നശ്ശേരിക്കും ബി. സി. എം. കോളേജ് ഹിന്ദി അദ്ധ്യാപികയായ സിസ്റ്റര്‍ ലൌസിയും തമ്മിലുള്ള ബന്ധത്തിനു ഒത്താശ ചെയ്തിരുന്നത് ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കയിലുമാണെന്നും, ഇരുവര്‍ക്കും സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടെന്നും സി. ബി. ഐ. പറയുന്നു. കേസിലെ സാക്ഷിയായ ബി. സി. എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമയുടെ മൊഴി ഉദ്ധരിച്ചാണ് സി. ബി. ഐ. വെളിപ്പെടുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്
Next »Next Page » തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine