അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

July 25th, 2012

batman-massacre-epathram

തിരുവനന്തപുരം : സിനിമ കണ്ടു കൊണ്ടിരുന്നവർക്ക് നേരെ നടന്ന വെടി വെപ്പിൽ അനേകം പേർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് ഇന്ത്യാക്കാർ യാത്ര ചെയ്യരുത് എന്ന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകണം എന്ന് അമേരിക്കൻ വിരുദ്ധ മുന്നണി തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം നടക്കുമ്പോഴേക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്ന് സ്വന്തം പൌരന്മാരെ ഉപദേശിക്കുന്ന അമേരിക്കയ്ക്ക് തക്ക മറുപടി ആയിരിക്കും ഇത് എന്നും മുന്നണി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറം പെരിന്തല്‍ മണ്ണയില്‍ വന്‍ ബ്രൌണ്‍ഷുഗര്‍ വേട്ട

July 24th, 2012

പെരിന്തല്‍ മണ്ണ: പെരിന്തല്‍ മണ്ണയില്‍ കോടികള്‍ വില വരുന്ന ബ്രൌണ്‍ഷുഗര്‍ പോലീസ് പിടിച്ചെടുത്തു. ബ്രൌണ്‍ഷുഗര്‍ കടത്തുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, ഷംസുദ്ദീൻ, കുഞ്ഞി മരയ്ക്കാര്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കും. മലബാറില്‍ മയക്കു മരുന്നിന്റെ വ്യാപാരം നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവര്‍ എന്ന് കരുതുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍‌മണ്ണ ബൈപാസില്‍ ഡി. വൈ. എസ്. പി. യുടെ നേതൃത്വത്തില്‍ കാത്തു നിന്ന പോലീസ് സംഘമാണ് ഉമ്മര്‍ ഉള്‍പ്പെടുന്ന സംഘത്തെ പിടികൂടിയത്. മധ്യ പ്രദേശില്‍ നിന്നുമാണ് ബ്രൌണ്‍ ഷുഗര്‍ കൊണ്ടു വന്നതെന്ന് കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്നും 100 കിലോ ചന്ദനം പിടികൂടി

July 23rd, 2012
Sandalwood-epathram
മറയൂര്‍::  ഇടുക്കിയിലെ മറയൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനോട് ചേര്‍ന്നുള്ള പലചരക്ക് കടയില്‍ നിന്നും 100 കിലോ ചന്ദനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായ പൊന്നു സ്വാമി(45) ഭാര്യ രാമാത്തി എന്നിവര്‍ പിടിയിലായി.ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഡി.എഫ്.ഒ യുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ നടത്തിയ റെയ്ഡിലാണ് കഷ്ണങ്ങളായി മുറിച്ച ചന്ദനം പിടികൂടിയത്

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്നും 100 കിലോ ചന്ദനം പിടികൂടി

ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

July 20th, 2012
Oxygen-Shortage-epathram
കൊച്ചി: വേണ്ട സമയത്ത് ഓക്സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മൂന്നു രോഗികള്‍ മരണമടഞ്ഞു. കടവന്ത്ര കൊഴുപ്പിള്ളി ദീപാലയത്തില്‍ ജയചന്ദ്രന്‍ (67)ഞായറാഴ്ച്ച പുലര്‍ച്ചയും തൃപ്പൂണിത്തുറ തിരുവാണിയൂര്‍ തോട്ടത്തില്‍ പാപ്പു (78 ) നെടുമ്പാശ്ശേരി മേക്കാട് ആലുക്ക വര്‍ഗീസ് (62) എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെയുമാണ് മരിച്ചത്.
രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റില്‍ ഘടിപ്പിച്ചിരുന്ന സിലിണ്ടര്‍ കാലിയായിട്ടും മാറ്റാതിരുന്നതാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയത്. ആശുപത്രി അധികൃതര്‍ സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും നേഴ്സുമാരുടെ സംഘടന ഇടപെട്ടതിനെത്തുടര്‍ന്നാണ് ഞെട്ടിക്കുന്നു ഈ സംഭവം വെളിച്ചത്തു വന്നത്.
ചെസ്റ്റ്‌ ആന്‍ഡ്‌ ടിബി വിഭാഗത്തില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ജയച്ചന്ദ്രന്റെയും പാപ്പുവിന്റെയും നില വഷളായതിനെ തുടര്‍ന്ന് പ്ലാന്റില്‍ ഓക്സിജന്‍ ഇല്ലാത്ത വിവരം ആശുപത്രി സൂപ്രണ്ടിനെയും മറ്റും ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നു നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതെത്തുടര്‍ന്ന് സഹകരണ അക്കാദമി എക്സിക്യൂട്ടീവ് യോഗത്തിലായിരുന്ന മെഡിക്കല്‍ ഡയറക്റ്ററേ വിവരമറിയിച്ചു പുതിയ സിലിണ്ടര്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും രോഗികളുടെ മരണം സംഭവിച്ചിരുന്നു.
ഓക്സിജന്‍ തീരാറാവുമ്പോള്‍ മുന്നറിയിപ്പ്‌ സിഗ്നല്‍ നല്‍കുന്ന സംവിധാനം ഐ. സി. യുവില്‍ ഉണ്ട്‌. ഇതനുസരിച്ച് സ്റ്റാഫ്‌ നേഴ്സ്‌ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഓക്സിജന്‍ മുടങ്ങിയ സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് നേഴ്സുമാരുടെ പരാതിയില്‍ പറയുന്നു. രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്നതിനു സാക്ഷ്യം വഹിച്ച നേഴ്സുമാരും മറ്റും ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം

July 20th, 2012

തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കണ്ണൂര്‍ പയ്യന്നൂര്‍ പിലാത്തറ സ്വദേശിനി യായ യുവതിക്ക് നേരെ യാണ് പീഡനശ്രമം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുക യായിരുന്ന ട്രെയിനില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ യായിരുന്നു സംഭവം. ബര്‍ത്തില്‍ ഉറങ്ങുക യായിരുന്നയുവതിയെ കയറി പ്പിടിച്ച് മാനഭംഗ പ്പെടുത്താന്‍ ശ്രമിക്കുക യുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ടി. ടി. ഇ. യോട് പരാതി പ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല എന്ന് യുവതി പറഞ്ഞു. യുവതി തിരുവനന്തപുരം ചിറയന്‍ കീഴ് പൊലീസില്‍ പരാതി നല്‍കി.

തീവണ്ടി യാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ നിത്യസംഭവം ആയിട്ടും ആവശ്യമായ നടപടി എടുക്കാന്‍ റെയില്‍വേ വിമുഖത കാണിക്കുന്നതായി നേരത്തേ ആക്ഷേപം ഉയര്‍ന്നതാണ്. അതിനിടെയാണ് പുതിയ സംഭവം.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാര്‍ത്ഥിനിയെ മാനഭംഗ പ്പെടുത്തിയ യുവാവ് അറസ്റ്റില്‍
Next »Next Page » ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine