തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കണ്ണൂര്‍ പയ്യന്നൂര്‍ പിലാത്തറ സ്വദേശിനി യായ യുവതിക്ക് നേരെ യാണ് പീഡനശ്രമം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുക യായിരുന്ന ട്രെയിനില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ യായിരുന്നു സംഭവം. ബര്‍ത്തില്‍ ഉറങ്ങുക യായിരുന്നയുവതിയെ കയറി പ്പിടിച്ച് മാനഭംഗ പ്പെടുത്താന്‍ ശ്രമിക്കുക യുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ടി. ടി. ഇ. യോട് പരാതി പ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല എന്ന് യുവതി പറഞ്ഞു. യുവതി തിരുവനന്തപുരം ചിറയന്‍ കീഴ് പൊലീസില്‍ പരാതി നല്‍കി.
തീവണ്ടി യാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ നിത്യസംഭവം ആയിട്ടും ആവശ്യമായ നടപടി എടുക്കാന്‍ റെയില്‍വേ വിമുഖത കാണിക്കുന്നതായി നേരത്തേ ആക്ഷേപം ഉയര്‍ന്നതാണ്. അതിനിടെയാണ് പുതിയ സംഭവം.
-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി





തൃശൂര്‍ : ബസ് യാത്രക്കാരിയെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം പാണ്ടിക്കാട് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് സി. ഐ. ദേശമംഗലം പള്ളം സ്വദേശി തിയ്യാടിപ്പടിയില്‍ 38 കാരനായ സുബ്രഹ്മണ്യ നെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്.
























