

- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്

കോഴിക്കോട് : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ജഗതിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച വി. എസ്. ജഗതിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ് എന്ന് അറിയിച്ചു.
വിതുര സ്ത്രീ പീഡന കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിന് ഒരു പൊതു ചടങ്ങിൽ വെച്ച് ചടങ്ങിന്റെ ഭാഗമായി ഖാദി വസ്ത്രം കൈമാറാൻ വി. എസ്. വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണ പരിപാടിയുടെ ഉൽഘാടനത്തിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി. എസ്. അച്യുതാനന്ദൻ ജഗതിക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉൽഘാടനം നടത്താൻ വിസമ്മതിച്ചത്. ഈ അപമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം അച്യുതാനന്ദനിൽ നിന്നും സ്വീകരിക്കാൻ ജഗതിയും തയ്യാറായില്ല.
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം
തന്നെ ജഗതി ശ്രീകുമാർ ഹോട്ടൽ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് പീഡിപ്പിച്ചത് എന്നാണ് വിതുര കേസിലെ പെൺകുട്ടി പറയുന്നത്. ഏറെ ദുഷ്ടനാണ് അയാൾ എന്ന് ആണയിട്ട് പറയുന്ന പെൺകുട്ടി താൻ ഇയാളുടെ ക്രൂരതകൾക്ക് വിധേയയാകുന്നതിന് മുൻപ് തന്നെ ഇയാളെ സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. എന്നാൽ പ്രതികളെ തിരിച്ചറിയാനുള്ള പരേഡിൽ ഇയാളെ മാത്രം നിർത്തിയിരുന്നില്ല എന്നും പെൺകുട്ടി ഓർമ്മിക്കുന്നു. തന്റെ അടുത്തേക്ക് വന്ന ജഗതിയോട് തന്നെ ഉപദ്രവിക്കരുതേ എന്ന് പെൺകുട്ടി അപേക്ഷിച്ചപ്പോൾ “എന്നും ഒരേ പാത്രത്തിൽ നിന്നും ഉണ്ണാൻ പറ്റുമോ” എന്ന് ഇയാൾ തന്നോട് ചോദിച്ചതായും പെൺകുട്ടി പറയുന്നു. തന്റെ കഥ അന്ന് കേട്ടവരാരും പിന്നീട് ഇയാളുടെ സിനിമ കാണാൻ പോയിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ അന്ന് പോലീസ് ജഗതിയോട് തന്റെ മകൾക്ക് എത്ര വയസായി എന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചൂണ്ടിക്കാട്ടി ഈ കൊച്ചിന് എത്ര വയസായി എന്നും ചോദിച്ചു. എങ്ങനെ തോന്നിയെടോ എന്ന പോലീസിന്റെ ചോദ്യത്തിന് കോടതിയിൽ കാണാം എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഈ സംഭവങ്ങൾ വിവരിക്കുന്ന “അന്യായങ്ങൾ” എന്ന പുസ്തകത്തിൽ സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. ഗീത വെളിപ്പെടുത്തുന്നു.

- ജെ.എസ്.
വായിക്കുക: അപകടം, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പീഡനം, വിവാദം, സിനിമ, സ്ത്രീ
തിരുവനന്തപുരം: നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ അത് കൊള്ളയായി കണക്കാക്കി കേസെടുക്കണമെന്ന് ഡി. ജി. പിയുടെ സര്‍ക്കുലര്‍. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്നും പൊതു ജനത്തിനും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുവാനും തീരുമാനമായി.നോക്കുകൂലിയ്ക്കായി ഭീഷണിപ്പെടുത്തിയാല്‍ സബ്‌ഇര്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗ്സ്ഥര്‍ ഉടര്‍ തന്നെ സംഭവസ്ഥലത്തെത്തി നടപടിയെടുക്കണമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. നോക്കുകൂലി കേസില്‍ ട്രേഡ് യൂണിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടുകയാണെങ്കില്‍ അക്കാര്യം ലേബറ് ഓഫീസറേയും അറിയിക്കണം. നോക്കുകൂലി സംബന്ധിച്ചുള്ള കേസുകളെ കുറിച്ച് ഓരോ മാസവും ജില്ലാ സൂപ്രണ്ടുമര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ നോക്കുകൂലിയ്ക്കെതിരെ ഹൈക്കോടതിയുടെ വിധി വന്നിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്
കണ്ണൂര്‍: കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. വി. ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ ശ്യാംജിത്തിനേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച പ്രതി പട്ടികയിലാണ് ശ്യാംജിത്ത് ഉള്‍പ്പെടെ എട്ടു പേരെ കൂടെ ഉള്‍പ്പെടുത്തിയത്. 18 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. സി. പി. എം ലീഗ് സംഘര്‍ഷങ്ങള്‍ക്കിടെ കഴിഞ്ഞ മാസം 20 നായിരുന്നു ഒരു സംഘം ഷുക്കൂറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, പോലീസ് അതിക്രമം

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്ററ് അഭയയുടെ ജഡം 1992 മാര്‍ച്ച് 27നു രാവിലെ ആയിരുന്നു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും സിസ്റ്ററുടെ മരണം സംബന്ധിച്ച് ദുരൂഹത ഉണ്ടെന്ന വിവാദം ഉയര്‍ന്നതോടെ കേസ് 1993-മാര്‍ച്ച് 29 നു സി. ബി. ഐ ഏറ്റെടുത്തു. ആദ്യം ആത്മഹത്യയാണെന്ന് പറഞ്ഞിരുന്ന സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് പിന്നീട് വ്യക്തമായി. വൈദികരായ ഫാ. ജോസ് പൂതൃക്കയില്‍, ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ സി. ബി. ഐ കേസ് ചാര്‍ജ്ജ് ചെയ്തു കൊണ്ട് കുറ്റപത്രവും സമര്‍പ്പിച്ചു.
നിരവധി അന്വേഷണോദ്യോഗസ്ഥന്മാര്‍ മാറിവന്നതും വര്‍ക്ക് ബുക്ക് ഉള്‍പ്പെടെ പലതും തിരുത്തിയതായുള്ള അരോപണങ്ങളും നിറഞ്ഞ ഈ കേസില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തുടരുന്ന നിയമ പോരാട്ടം നിര്‍ണ്ണായകമായി. ഇരുപതു വര്‍ഷമായിട്ടും അഭയയുടെ കൊലപാതകത്തിന്റെ അന്വേഷണം ദുരൂഹതകള്‍ ഒഴിവാക്കി കേസ് അന്തിമ തീര്‍പ്പു കല്പിക്കുവാന്‍ ആയിട്ടില്ല.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, സ്ത്രീ