ഷുക്കൂര്‍ വധക്കേസ്: മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് കെ.എം.ഷാജി

March 26th, 2012
km-shaji-epathram
കണ്ണൂര്‍: പട്ടുവം അരിയിലെ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ  കൊലപ്പെടുത്തിയതുമായ് ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് കെ. എം. ഷാജി എം. എല്‍. എ ആവശ്യപ്പെട്ടു. സി. പി. എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്നും നിയമ സഭയ്ക്കകത്തായാലും പുറത്തായാലും പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും  ഷാജി പറഞ്ഞു. ഷുക്കൂര്‍ വധം :ജനകീയ വിചാരണ എന്ന പേരില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ നിയോജക മണ്ഡലം സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പും കണ്ണൂരില്‍ രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അവയിലൊക്കെ സി. പി. എം വിലകൊടുത്തു വാങ്ങുന്ന വാലുകളാണ് പിടിക്കപ്പെട്ടിട്ടുള്ളതെന്നും എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ വാലുകളെ അല്ല തലകളെ തന്നെ പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വണ്ടി ആക്രമിച്ചവന്‍ തന്നെയാണ് മരിച്ചതെന്നും ഗതികെട്ടാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും സി. പി. എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തളിപ്പറമ്പില്‍ പറഞ്ഞതായി കെ. എം. ഷാജി പറഞ്ഞു. ജയരാജനും സി. പി. എമ്മിനും മനോരോഗമാണെന്നും അത് ചികിത്സിക്കുവാന്‍ ഫണ്ട് തങ്ങള്‍ പിരിച്ചു നല്‍കാമെന്നും ഷാജി തുറന്നടിച്ചു. അഷ്‌റഫ് ബംഗാളി മൊഹല്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു, കെ. പി. താഹിര്‍, പി. കെ. ഇസ്മായില്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈ-മെയില്‍ ചോര്‍ത്തല്‍: എസ്. ഐ ബിജു സലിമിനു തീവ്രവാദബന്ധമെന്ന് പോലീസ്

March 20th, 2012
biju salim-epathram
തിരുവനന്തപുരം: ഈ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ എസ്. ഐ ബിജു സലിമിനു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ്. ബിജു സലിം ഉള്‍പ്പെടെ പ്രതികള്‍ നടത്തിയ ഗൂഢാലോചന രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി.ഔദ്യോഗിക രഹസ്യ രേഖകള്‍ ചോര്‍ത്തല്‍, മതസ്പര്‍ദ്ദയുണ്ടാക്കും വിധം രേഖകളില്‍ കൃത്രിമം കാണിച്ച് പ്രസിദ്ധീകരണത്തിനു നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ബിജു സലിമിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ 14 ദിവസത്തെക്ക് റിമാന്റു ചെയ്ത  കോടതി ഈ മാസം 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ ഈ-മെയില്‍ ചോര്‍ത്തിയതായി മാധ്യമം വാരിക പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ച രേഖയിലെ പട്ടികയില്‍ നിന്നും അന്യമതസ്ഥരുടെ പേരുകള്‍ ബോധപൂര്‍വ്വം നീക്കിയിരുന്നതാ‍യി ആരോപണമുണ്ട്.  ഇതിന്റെ ചുവടു പിടിച്ച് വര്‍ഗ്ഗീയതയുടെ നിറം നിറഞ്ഞു നില്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഹൈടെക് സെല്ലില്‍ നിന്നും ഈ-മെയില്‍ ലിസ്റ്റ് ചോര്‍ത്തിയത് ബിജു സലിം ആണെന്ന് വ്യക്തമായി. രേഖകള്‍ ചോര്‍ത്തിയതോടൊപ്പം ഇയാള്‍ എസ്. പി. ജയമോഹന്‍ ഹൈടെക് സെല്ലിലേക്ക് അയച്ച കത്ത് വ്യജമായി ഉണ്ടാക്കുകയും അതില്‍ എസ്. പിയുടെ കള്ള ഒപ്പിടുകയും ചെയ്തയായി കണ്ടെത്തിയിട്ടുണ്ട്. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തീവ്രവാദി ബന്ധമുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈ-മെയില്‍ വിവാദം: എസ്.ഐ ബിജു സലിം അറസ്റ്റില്‍

March 18th, 2012
eMail-epathram
കൊച്ചി: ഈ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ ബിജു സലിമിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.  കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു തുടര്‍ന്ന് ഇയാളെ  അറസ്റ്റു ചെയ്യുകയായിരുന്നു.  വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിജു സലിമിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.  നേരത്തെ പ്രാഥമിക അന്വേഷണത്തില്‍ ഇയാളാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
ഹൈടെക് സെല്ലിലേക്ക് ഇന്റലിജെന്‍സ് ആസ്ഥാനത്തുനിന്നും എസ്. പി അയച്ച കത്തും ഈ-മെയില്‍ ഐഡികളുടെ ലിസ്റ്റും ചോര്‍ത്തിയെടുത്തതായാണ് കരുതുന്നത്. ഇത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന രീതിയിലാണ് വാര്‍ത്ത വന്നത്. ഇതിനു തെളിവെന്ന വിധം ഒരു വ്യാജകത്തും പുറത്ത് വന്നിരുന്നു. ഈ വ്യാജകത്ത് തയ്യാറാക്കിയത് ബിജുവാണെന്നാണ് സൂചന. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ ഈ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മംഗലാപുരത്ത് ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം

March 15th, 2012

byari-academy-epathram

മംഗലാപുരം:ബ്യാരി അക്കാദമി പ്രസിഡന്റ് റഹീം ഉച്ചിലിന് വെട്ടേറ്റു. റഹീമിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലാപുരത്ത് കര്‍ണാടക ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം നടന്ന അക്രമിത്തിലാണ് റഹീം ഉച്ചിലിന് വെട്ടേറ്റത്. അക്രമ കാരണം വ്യക്തമല്ല. സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി ഭാഷയിലുള്ള സിനിമക്ക്‌ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on മംഗലാപുരത്ത് ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം

സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

March 15th, 2012

എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി. ബി. ഐ ഉദ്യോഗസ്ഥന്‍ ഡി. വൈ. എസ്. പി  ജി. ഹരിദത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണം നടത്തിയ സി. ബി. ഐ യാണ് മരിച്ച നിലയില്‍ എറണാകുളം ജില്ലയിലെ നായരമ്പലത്തുള്ള വീട്ടില്‍ കാണപ്പെട്ടത്. ഈ കേസില്‍ പോലീസിലെ ചില ഉന്നതര്‍ക്കെതിരെ ഹരിദത്ത് റിപ്പോര്‍്ട്ട സമര്‍പ്പിച്ചിരുന്നു. സ്വന്തം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെതിരെ പോലും സി. ബി. ഐ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനമുന്നയിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സി. ബി. ഐ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി


« Previous Page« Previous « ഇടുക്കിയില്‍ ഭൂചലനം ജനങ്ങള്‍ ഭീതിയില്‍
Next »Next Page » മംഗലാപുരത്ത് ബ്യാരി അക്കാദമിയ്ക്ക് നേരെ ആക്രമണം »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine