സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും അവാര്‍ഡ്‌

January 11th, 2012

kavaalam sreekumar-epathram

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഇത്തവണത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയ സംഗീതം: രമേഷ് നാരായണന്‍, കാവാലം ശ്രീകുമാര്‍ (വായ്പാട്ട്), ലളിത സംഗീതം: സെല്‍മാ ജോര്‍ജ്, ഗുരുവായൂര്‍ ഗോപി (നാദസ്വരം), ശ്രീനാരായണപുരം അപ്പുമാരാര്‍ (ചെണ്ട), നാടകം: കെ. ജി. രാമു (ചമയം), മീനമ്പലം സന്തോഷ്, ദീപന്‍ ശിവരാമന്‍ (സംവിധാനം), പൂച്ചാക്കല്‍ ഷാഹുല്‍ (ഗാനരചന), കഥകളി:  ഈഞ്ചക്കാട് രാമചന്ദ്രന്‍പിള്ള, നൃത്തം: സുനന്ദ നായര്‍ (മോഹിനിയാട്ടം) ഗിരിജ റിഗാറ്റ (ഭരതനാട്യം), പാരമ്പര്യകല: മാര്‍ഗി മധു (കൂത്ത്,കൂടിയാട്ടം) കേളത്ത് അരവിന്ദാക്ഷമാരാര്‍ (ചെണ്ട), നാടന്‍ കല: തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം) ശ്രീധരന്‍ ആശാന്‍ (കാക്കാരശി നാടകം) ജനകീയ കല: ആര്‍.കെ. മലയത്ത് (മാജിക്) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
സംഗീത നാടക അക്കാദമി നല്‍കുന്ന ഇന്‍ഷുറന്‍സും മെഡിക്കല്‍ ക്ലെയ്മും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷേത്ര വാദ്യകലാകാരന്മാര്‍ക്ക് കൂടി അനുവദിക്കാന്‍ തീരുമാനിച്ചെന്ന് ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാകാരന്മാര്‍ക്കുള്ള മൂന്നുവര്‍ഷത്തെ പ്രീമിയം തുക വ്യവസായി ഡോ. ബി. ആര്‍. ഷെട്ടി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ട് അടയ്ക്കും. ഒരാള്‍ക്ക് രണ്ടായിരം രൂപ നിരക്കില്‍ 10 ലക്ഷം രൂപയാണ് ഒരുവര്‍ഷം അടയ്ക്കേണ്ടത്. പെരുവനം കുട്ടന്‍മാരാരുടെ അധ്യക്ഷതയിലുള്ള സമിതി അര്‍ഹരായ ക്ഷേത്രവാദ്യ കലാകാരന്മാരെ കണ്ടെത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വൈസ്ചെയര്‍മാന്‍ ടി. എം. എബ്രഹാം, അക്കാദമി സെക്രട്ടറി ഡോ. പി. വി. കൃഷ്ണന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിറന്നാള്‍ : യേശുദാസിനായി മൂകാംബികയില്‍ കച്ചേരി

January 10th, 2012

yesudas-mookambika-epathram

കൊല്ലൂര്‍ : കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന ആ പതിവ്‌ ഇത്തവണയും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ അരങ്ങേറി. ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ ഡോ. കെ. ജെ യേശുദാസ്‌ തന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച മൂകാംബികാ ക്ഷേത്രത്തില്‍ സംഗീത ദേവത സരസ്വതി ദേവിയുടെ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തന്റെ സംഗീത ജീവിതത്തിന്റെ 50ആം വാര്‍ഷികം ആഘോഷിക്കാന്‍ കലാ കേരളം തയ്യാറെടുക്കുന്ന വേളയില്‍ മലയാളിയുടെ പ്രിയ ഗായകന്‍ ഇന്നലെ തന്റെ 72ആം ജന്മദിനം ആഘോഷിക്കാന്‍ കൊല്ലൂര്‍ എത്തിയത് കുടുംബ സമേതമാണ്.

കാഞ്ഞങ്ങാട്‌ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 5:30ക്ക് ക്ഷേത്ര പരിസരത്തെ സരസ്വതീ മണ്ഡപത്തില്‍ ആരംഭിച്ച പ്രത്യേക സംഗീത കച്ചേരി യേശുദാസിന്റെ ആരോഗ്യത്തിനും സൌഭാഗ്യത്തിനും വേണ്ടി കഴിഞ്ഞ 12 വര്‍ഷമായി സംഘടിപ്പിച്ചു വരുന്നതാണ്. രാവിലെ 7:30യോടെ ക്ഷേത്ര നടയില്‍ ദര്‍ശനത്തിന് എത്തിയ യേശുദാസ്‌ മണ്ഡപത്തിലെത്തി സരസ്വതീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ നൂറിലേറെ ഗായകര്‍ ആദരവോടെ ഈ മാസ്മരിക രംഗത്തിന് സാക്ഷികളായി.

ദക്ഷിണാമൂര്‍ത്തി സ്വാമി, വിദ്യാധരന്‍ മാസ്റ്റര്‍, കോവൈ സുരേഷ്, തൃശൂര്‍ രാജേന്ദ്രന്‍, കെ. പി. എന്‍, പിള്ള, എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത സംഗീതജ്ഞര്‍ മലയാളത്തിന്റെ അഭിമാനമായ സുരലോക ഗായകന് ജന്മദിന ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു.

തിരക്ക് പിടിച്ച ദിവസത്തിനിടയില്‍ 300 ഓളം കുട്ടികളെ മടിയിലിരുത്തി വിദ്യാരംഭം കുറിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

December 22nd, 2011

pm-antony-epathram

ആലപ്പുഴ: പ്രശസ്ത നാടകകൃത്തും സംവിധായകനും, നാടക നടനുമായ പി. എം. ആന്‍റണി (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. എഴുപതുകളില്‍ നാടക രംഗത്ത്‌ തരംഗം സൃഷ്ടിച്ച നിരവധി നാടകങ്ങള്‍ കൈരളിക്ക് സമര്‍പിച്ച ഇദ്ദേഹത്തിന് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയ്യേറ്റെഴ്സ് അവതരിപ്പിച്ച ‘കടലിന്റെ മക്കള്‍’ എന്ന ആദ്യ രചനയ്ക്ക് തന്നെ മികച്ച പ്രൊഫഷണല്‍ നാടക അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടി.

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയും സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വിവാദം സൃഷ്ടിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’, ‘സ്പാര്‍ട്ടക്കസ്’, ‘ഇങ്ക്വിലാബിന്റെ പുത്രന്‍’, ‘അയ്യങ്കാളി’ എന്നീ നാടകങ്ങളുടെ രചയിതാവാണ്. ‘സ്റ്റാലിന്‍’ എന്ന നാടക രചന പൂര്‍ത്തിയായി സ്റ്റേജില്‍ കയറാ നിരിക്കുകയായിരുന്നു. ‘അയ്യങ്കാളി’ എന്ന നാടകം ജനുവരിയില്‍ ഷാര്‍ജയില്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കളിക്കാനിരിക്കെയാണ് ആകസ്മികമായ അന്ത്യം ഉണ്ടായത്‌.

ജനകീയ സാംസ്കാരിക വേദിയുടെ ആദ്യ സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഒരാളായിരുന്നു. ജനകീയ സാംസ്കാരിക വേദിക്കു വേണ്ടി ഇന്ത്യയിലുടനീളം തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. 1980ല്‍ നക്‌സലൈറ്റ് ഉന്‍മൂലനക്കേസില്‍ പ്രതിയെന്ന കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഒളിവിലായിരുന്നു. ഈ കേസില്‍ സെഷന്‍സ് കോടതി ആറു മാസത്തെ തടവ് മാത്രം വിധിച്ചെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി ഉയര്‍ത്തി. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993ലാണ് ജയില്‍മോചിതനായത്. ഗ്രേസിയാണ് ഭാര്യ. അജിത, അനില്‍, ആസാദ്, അനു എന്നിവരാണ് മക്കള്‍.

-

വായിക്കുക: , ,

Comments Off on നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. കെ. സാനുവിന്

December 21st, 2011

mk-sanu-epathram

കൊച്ചി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യ പുരസ്കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. എം. കെ. സാനുവിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമായ ‘ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍ ‘ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം.  ശ്രീ നാരായണ ഗുരു, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, എം. സി. ജോസഫ്, ബഷീര്‍, ചങ്ങമ്പുഴ, മാമ്മന്‍ മാപ്പിള തുടങ്ങി അടുത്ത കാലത്ത് പി. കെ. ബാലകൃഷ്ണന്‍, വൈലോപ്പള്ളി തുടങ്ങി നിരവധി പ്രമുഖരുടെ ജീവചരിത്രവും എം. കെ. സാനു രചിച്ചിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു

December 11th, 2011

mohanlal-sukumar-azhikode-epathram

തൃശൂര്‍: തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ അഴീക്കോട് ഇടപെടുകയും മോഹന്‍ലാലിനെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ അഴീക്കോടിന് മതിഭ്രമമാണെന്ന് ലാല്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അഴീക്കോട് നല്‍കിയ കേസിന് പരിസമാപ്തിയായി. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടുമായി മോഹന്‍ലാല്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പിണക്കം തീര്‍ക്കാന്‍ വഴിയൊരുക്കിയത്‌. തുടര്‍ന്ന് തൃശൂര്‍ കോടതിയിലുള്ള മാനനഷ്ടക്കേസ് ഒരു ഉപാധിയുമില്ലാതെ ഒത്തുതീരുകയും ചെയ്തു.

കേസ് ഒത്തുതീര്‍ക്കുന്നതിനായി അഴീക്കോടിന്റെ അഭിഭാഷക തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും. ലാലിലെ കൂടാതെ ലാലിന്റെ അമ്മ ശാന്തകുമാരിയും ഫോണില്‍ വിളിച്ച് അഴീക്കോടിന്റെ അസുഖവിവരങ്ങള്‍ തിരക്കി. ലാലും അമ്മയും സംസാരിച്ചപ്പോള്‍ത്തന്നെ തന്റെ അസുഖം പകുതിമാറിയെന്നാണ് അഴീക്കോട് പ്രതികരിച്ചത്. കേസ് പിന്‍വലിക്കുവാനുള്ള നടപടികള്‍ തയ്യാറാക്കാന്‍ അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്തു.

-

വായിക്കുക: , , ,

Comments Off on മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു


« Previous Page« Previous « മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും
Next »Next Page » അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine