സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

December 10th, 2011

sukumar-azhikode-epathram

തൃശൂര്‍:അസുഖത്തെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്ട് ആസ്പത്രിയിലായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെ കൂടുതല്‍ വിദഗ്ദ്ധ പരിചരണത്തിനായി അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയതാണ് അമല ആസ്പത്രിയിലേക്ക് മാറ്റാന്‍ കാരണമായത്. രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അസുഖം മൂലം ക്ഷീണിതനായതിനാല്‍ കുറച്ചുനാളായി ആഴ്ചകളായി പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അഴീക്കോടിന്‍റെ എല്ലാ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ കഴിഞ്ഞദിവസം അഴീക്കോടുമായി സംസാരിച്ചിരുന്നു.

-

വായിക്കുക: , , ,

Comments Off on സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

ജോണ്‍‌സണ്‍ മാഷ്‌ അനുസ്മരണം എ. ആര്‍. റഹ്മാന്‍ പങ്കെടുക്കും

December 7th, 2011

A-R-Rahman-epathram

തൃശൂര്‍: മണ്‍‌മറഞ്ഞ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററെ ആദരിക്കാന്‍ ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന ചടങ്ങില്‍ ഓസ്കാര്‍ ജേതാവും സം‌ഗീത സം‌വിധായകനുമായ എ. ‌ആര്‍. റഹ്മാന്‍ സംബന്ധിക്കും. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഫെബ്രുവരി 11-ന് തൃശൂര്‍ പാലസ്‌ ഗ്രൗണ്ടില്‍ എ. ആര്‍. റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മെഗാ ഷോയില്‍ ഗാനഗന്ധര്‍‌വന്‍ യേശുദാസ്‌, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്‌ തുടങ്ങിയവരും പിന്നണി ഗായകരും പങ്കെടുക്കും.

ജോണ്‍‌സണ്‍ മാഷുടെ സ്മരണ നിലനിര്‍ത്താനായി ഒരു ഫൌണ്ടേഷന്‍ ആരംഭിക്കുക എന്നതാണ് ഈ മെഗാ ഷോയുടെ ലക്‌ഷ്യം. മെഗാ ഷോയിലൂടെ ജോണ്‍സണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണം നടത്താന്‍ രാമനിലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. എം. പി. വിന്‍സെന്റ്‌ എം എല്‍. എ. യെ സംഘാടക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു‍. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്‌ കോ – ഓര്‍ഡിനേറ്റര്‍. സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്റെയും ഇവന്റിന്റെയും ചുമതല വഹിക്കും. തൃശൂര്‍ മേയര്‍ ഐ. പി. പോള്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി. ദാസന്‍, കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ആര്‍. വിശ്വംഭരന്‍, സംവിധായകന്‍ പ്രിയനന്ദന്‍, ഗായകന്‍ ഫ്രാങ്കോ, വാണിജ്യ പ്രമുഖനായ റാഫി വടക്കന്‍, ഉണ്ണി വാര്യര്‍, ലിയോ ലൂയിസ്‌, തോമസ്‌ കൊള്ളന്നൂര്‍, എന്‍. ഐ. വര്‍ഗീസ്‌, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ഡോക്‌ടര്‍ സി. കെ. തോമസ്‌, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോയ്‌ എം. മണ്ണൂര്‍, എം. പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയിസ്‌, ആറ്റ്ലി തുടങ്ങിയവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശശികുമാറിന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം

December 3rd, 2011

sashi-kumar-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന് കെ. ശശികുമാറിന് നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 19 ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് എന്‍. എസ്. മാധവന്‍ എഴുതിയ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥയെ അടിസ്ഥാനമാക്കി എടുത്ത കായാതരണ്‍ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. ഈ ചിത്രത്തിന് 2004 ലെ ജി. അരവിന്ദന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. പി. രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ ജയരാജിന്‍റെ ‘ലൌഡ്‌സ്പീക്കര്‍’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി എംപവേര്‍ഡ് കമ്മറ്റിയംഗമാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരാണ് ജന്മദേശം. ലയോള കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്ന് സുബ്രമണ്യം സ്വാമി

November 26th, 2011

subramanian-swamy-epathram

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല എന്ന് പറയുന്നത് കേവലം ഭീതി പരത്താനാണ് എന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാകരനാണ് ഈ തന്ത്രം ആദ്യമായി പയറ്റിയത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ തമിഴ്നാട് ചെയ്തു കൊടുക്കുകയാണെങ്കില്‍ ജലനിരപ്പ്‌ വര്‍ദ്ധിപ്പിക്കാം എന്ന് കരുണാകരന്‍ സമ്മതിച്ചിരുന്നതാണ്. ഈ വാഗ്ദാനത്തില്‍ നിന്നും കേരളം പിന്നീട് പുറകോട്ടു പോയ സാഹചര്യത്തിലാണ് താന്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിയില്‍ എത്തിച്ചത്‌. എട്ടു വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ ഉയര്‍ത്തണമെന്ന് സുപ്രീം കോടതി 2006ല്‍ വിധിച്ചു.

റൂര്‍ക്കി ഐ. ഐ. ടി. പഠനം നടത്തി എന്ന് കേരളം പറയുന്നത് വ്യാജമാണ്. അത്തരം പഠനങ്ങളൊന്നും നടന്നിട്ടില്ല. അണക്കെട്ട് സുരക്ഷിതമല്ല എന്നൊക്കെ പറയുന്ന കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

കൊച്ചുബാവ കഥാലോകത്തെ വലിയ ബാവ

November 25th, 2011

tv-kochubava-epathram

കൊച്ചുബാവ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് (നവംബര്‍ 25) പതിനൊന്നു വര്‍ഷം തികയുന്നു. സമാനതകള്‍ ഇല്ലാത്ത പ്രതിഭയായിരുന്നു അദ്ദേഹം. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളോടെ നില്ക്കുന്നു, കഥയും ജീവിതവും ഒന്നായി തീരുന്നതിനെപ്പറ്റി, വൃദ്ധ സദനം, പെരുങ്കളിയാട്ടം, വിരുന്നു മേശയിലേക്ക് നിലവിളികളോടെ, സൂചിക്കുഴയിലൂടെ ഒരു യാക്കോബ് എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. വൃദ്ധ സദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് പുരസ്കാരവും 1996ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 1999 നവംബര്‍ 25നാണ് ഈ പ്രതിഭ അകാലത്തില്‍ പൊലിഞ്ഞത്.

അദ്ദേഹത്തിന്‍റെ ആത്മ സുഹൃത്തും കവിയുമായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘കൊച്ചുബാവ’ എന്ന കവിത:

ഓര്‍മകള്‍
കൈപുസ്തകം
തുറന്ന് ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നു,
ഒരു തുള്ളി
തിളക്കത്തിന്‍റെ തിളക്കം
ബാവയെന്ന കൊച്ചുബാവ.
കഥയില്‍ വലിയ ഭാവം
ഭാഷയില്‍ കയ്യൊതുക്കം.

കേട്ടുകേള്‍വി മാത്രമായിരുന്ന
വൃദ്ധസദനം
മലയാളത്തില്‍ വരച്ചു തന്നവന്‍.
കിളികള്‍ക്കും പൂക്കള്‍ക്കും
പറയാന്‍ കഥയുണ്ടെന്ന്
കാണിച്ചു തന്നവന്‍
മുഖമ്മൂടിയണിഞ്ഞ മനുഷ്യവേഷങ്ങള്‍
ചുവടുകള്‍ മാറ്റിച്ചവിട്ടും
ബംഗ്ലാവുകള്‍ മലര്‍ക്കെ തുറന്നവന്‍.

ഉച്ചയുറക്കമില്ലാത്തവന്‍.
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി
വെളിച്ചം കാണുന്ന സൃഷ്ടികളുടെ
ആദ്യാനുഭവം അറിയിക്കുന്നു.
പുതു നാമ്പുകള്‍ കണ്ടെത്തുമ്പോഴുള്ള
വേവലാതികള്‍ പങ്കു വെക്കുന്നു.
സാഹിത്യ സൌഹൃദ ചര്‍ച്ചകളില്‍
ആയിരം നാവുള്ള ചക്രം ഉരുളുന്നു.

പിണങ്ങാന്‍ കാരണം
തേടിയലയുമ്പോഴേക്കും
ഇണങ്ങിക്കഴിഞ്ഞിരിക്കും.
ഇണങ്ങിക്കഴിയുമ്പോഴേക്കും
പിണക്കം തുടങ്ങിയിരിക്കും.
ഇതെന്ത്‌ സൌഹൃദമെന്ന്‌
ചോദിക്കുന്നവര്‍ക്ക്
ഉത്തരം തന്നെ കൊച്ചുബാവ.

-

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ‘നോക്കുകൂലി’ ലോഡിറക്കാതെ പച്ചക്കറി കെട്ടിക്കിടക്കുന്നു
Next »Next Page » 30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം: പി. ജെ. ജോസഫ്‌ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine