ശാന്തിഗിരി വെണ്ണക്കല്‍ പര്‍ണ്ണശാല രാഷ്ട്രപതി സമര്‍പ്പിച്ചു

August 13th, 2010

santhigiri-ashram-lotus-epathram

തിരുവനന്തപുരം : രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പുതുതായി പണിത വെണ്ണക്കല്‍ പര്‍ണ്ണശാലയുടെ സമര്‍പ്പണം നടത്തി. തിരുവനന്തപുരം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി ഇന്ന് രാവിലെ പത്തരയ്ക്കാണ് ആശ്രമത്തില്‍ എത്തി വിരിഞ്ഞ താമരയുടെ രൂപത്തിലുള്ള ഈ മനോഹര സൌധത്തിന്റെ സമര്‍പ്പണം നടത്തിയത്. കരുണാകര ഗുരുവിന്റെ പര്‍ണ്ണശാല നിന്നിരുന്ന അതേ സ്ഥലത്താണ് വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ വിസ്മയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 28 മീറ്ററോളം ഉയരമുള്ള ഈ പര്‍ണ്ണശാലയുടെ നിര്‍മ്മിതിക്ക് 30 കോടി രൂപയിലധികം ചിലവ്‌ വന്നു എന്ന് കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

കെ. എം. മാത്യു അന്തരിച്ചു

August 1st, 2010

km-mathew-epathram

പത്രം എന്നാല്‍ മനോരമ എന്നാണ് മലയാളിയുടെ മനസ്സില്‍ ആദ്യം വരുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മലയാള പത്ര പ്രവര്‍ത്തന രംഗത്തെ ഭീഷ്മാചാര്യനായ കണ്ടത്തില്‍ മാമ്മന്‍ മാത്യുവിന് e പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു

July 23rd, 2010

sreedhara-menon-epathramതിരുവനന്തപുരം : കേരള ചരിത്രം രേഖപ്പെടുത്തുന്ന തില്‍ നിര്‍ണ്ണായക സംഭാവന കള്‍ നല്‍കിയ  പ്രമുഖ ചരിത്ര കാരനും അദ്ധ്യാപകനു മായ പ്രൊഫ. എ. ശ്രീധര മേനോന്‍  അന്തരിച്ചു. 84 വയസ്സാ യിരുന്നു. തിരുവനന്ത പുരത്ത് ജവഹര്‍ നഗറിലെ വസതി യില്‍ ഇന്ന്‍ രാവിലെ ആറ് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി  ഗ്രന്ഥങ്ങള്‍ എഴുതി യിട്ടുണ്ട്.  1997 ല്‍ കേരള ചരിത്ര ത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദ ങ്ങള്‍  ഉണ്ടാക്കി യിരുന്നു. പുന്നപ്ര വയലാര്‍ സമര വുമായി ബന്ധപ്പെട്ട് പുസ്തക ത്തില്‍ നടത്തിയ ചില പരാമര്‍ശ ങ്ങളാണ് ഇടതു പക്ഷ ബുദ്ധിജീവി കളുടെ വിമര്‍ശന ത്തിനു കാരണ മായത്.  പരാമര്‍ശ ങ്ങളുടെ പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീ കരിക്കാന്‍ 1997 ലെ നായനാര്‍ സര്‍ക്കാര്‍ തയാറായില്ല. സാഹിത്യ ത്തിനും വിദ്യാഭ്യാസ ത്തിനും നല്‍കിയ സംഭാവന കള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹ ത്തിന് പത്മ ഭൂഷണ്‍ ബഹുമതി ലഭിച്ചു.
ഭാര്യ: സരോജിനി ദേവി. മക്കള്‍ :  പൂര്‍ണ്ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് വൈദ്യുതി ശ്മശാന ത്തില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു

July 19th, 2010

kottakkal-sivaraman-epathramപെരിന്തല്‍മണ്ണ : പ്രസിദ്ധ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കഥകളിയരങ്ങില്‍ അധികവും സ്ത്രീ വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കുന്തിയും, ദമയന്തിയു മൊക്കെയായി നൂറു കണക്കിനു വേദികളില്‍ കോട്ടക്കല്‍ ശിവരാമന്‍ നിറഞ്ഞാടി. സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം വേദിയില്‍ അവതരിപ്പി ക്കുമ്പോള്‍ അതിനൊരു പ്രത്യേകത ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

kottakkal-sivaraman-kathakali-epathram

കോട്ടക്കല്‍ ശിവരാമന്‍

പുരാണങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടയിരുന്നു ഇദ്ദേഹത്തിന്. കഥകളിയെ ജനകീയ മാക്കുവാന്‍ കലാമണ്ഡലം രാമന്‍ കുട്ടിക്കും, ഗോപിക്കുമൊപ്പം അദ്ദേഹം വലിയ പങ്ക് വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സംസ്കാരം നാളെ സ്വന്തം വീട്ടുവളപ്പില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

37 of 381020363738

« Previous Page« Previous « കേരളത്തില്‍ കാലവര്‍ഷം എത്തി
Next »Next Page » പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine