കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മ ഭൂമി പത്ര ത്തിന്റെ ചീഫ് എഡിറ്ററു മായ ലീല മേനോൻ (86) അന്തരിച്ചു. ഞായറാഴ്ച രാത്രി യിലായിരുന്നു അന്ത്യം. ദീര്‍ഘ കാല മായി രോഗ ബാധിത യായി ചികിത്സ യിലാ യിരുന്നു.
എറണാകുളം വെങ്ങോല തുമ്മാരു കുടി വീട്ടിൽ പാല ക്കോട്ട് നീലകണ്ഠൻ കർത്താ – ജാനകിയമ്മ ദമ്പതി കളു ടെ മകളായി 1932 ലാണു ജനനം.
വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാ ബാദ് നൈസാം കോളേജ് എന്നി വിട ങ്ങളില്‍ ആയി രുന്നു വിദ്യാഭ്യാസം.1978 ൽ പത്ര പ്രവര്‍ ത്തന രംഗത്തേക്ക് വന്നു. ഇന്ത്യൻ എക്സ് പ്രസ്സ് പത്ര ത്തിന്റെ ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നി വട ങ്ങളിൽ പ്രവർത്തിച്ചു. 2000 ല്‍ പ്രിന്‍സിപ്പല്‍ കറ സ്പോ ണ്ടന്റ് ആയിരിക്കെ വിരമിച്ചു.
തുടര്‍ന്ന് കേരള മിഡ്ഡേ ടൈം, കോർപ്പറേറ്റ് ടുഡേ എന്നിവ യിൽ എഡിറ്റര്‍ ആയും വനിത, മലയാളം, മാധ്യമം, ഒൗട്ട്ലുക്ക്, ഹിന്ദു തുടങ്ങിയ വയിൽ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചു.
ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോൻ. ‘നിലയ്ക്കാത്ത സിംഫണി’ എന്ന ആത്മ കഥയും ‘ഹൃദയ പൂര്‍വ്വം’ എന്ന പേരിലുള്ള ലേഖന സമാഹാര വും പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.