രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

March 7th, 2017

draught-issue-artificial-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹ ചര്യ ത്തില്‍ വരൾ ച്ചയെ പ്രതി രോധി ക്കുവാ നായി ക്ലൗഡ് സീഡിംഗ് സംവി ധാനം വഴി കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്ന തായി സംസ്ഥാന സർക്കാർ. വിദേശ രാജ്യ ങ്ങളിൽ വിജയിച്ച മാർഗ്ഗ മാണ് ക്ലൗഡ് സീഡിംഗ് എന്നും മുഖ്യ മന്ത്രി പിണ റായി വിജയൻ നിയമ സഭ യിൽ പറഞ്ഞു. വരൾച്ച യെ നേരിടുവാ നായി മനുഷ്യ സാദ്ധ്യ മായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടാലും ജല വിതരണം ഉറപ്പാക്കും എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ വ്യക്ത മാക്കി.

സംസ്ഥാനത്തിന്റെ പല ഭാഗ ങ്ങളിലും വേനൽ ചൂട് ശക്ത മായി അനു ഭവ പ്പെട്ടു തുടങ്ങി. കുടി വെള്ള ക്ഷാമവും നേരി ടുന്നുണ്ട്. വരൾച്ച നേരിടു വാനുള്ള എല്ലാ ഒരുക്ക ങ്ങളും സർക്കാർ മുൻ കൂട്ടി നടത്തി യിരുന്നു എന്ന് ദുരന്ത നിവാര ണത്തിന്‍റെ ചുമതല കൂടി യുള്ള റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖൻ സഭയെ അറിയിച്ചു.

ഈ വര്‍ഷം വരൾച്ച ഉണ്ടാകും എന്ന് 2016 സെപ്റ്റംബ റിലാണ് മുന്നറി യിപ്പ് ലഭിച്ചത്. ഒക്ടോബറിൽ തന്നെ സർക്കാർ മുന്നൊ രു ക്കങ്ങൾ നടത്തി. വിവിധ ജില്ല കളുടെ ചുമതല മന്ത്രിമാർക്ക് നൽകി യിരുന്നു. ദുരന്ത നിവാരണ സേന യുടെ യോഗ ങ്ങൾ ചേർന്നി ട്ടുണ്ട്. കുഴൽ കിണർ കുഴി ക്കരുത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സർക്കുലർ പുറ പ്പെടു വിച്ചി രുന്നു എന്നും മന്ത്രി ചന്ദ്ര ശേഖരൻ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വഴി തെറ്റി തോട്ടില്‍ എത്തിയ ഡോള്‍ഫിനെ കടലില്‍ വിട്ടു

November 17th, 2016

കൊച്ചി : കടലില്‍ കാണുന്ന ഡോള്‍ഫിനെ വൈപ്പിന്‍ നായരമ്പലം തോട്ടില്‍ കണ്ടത് നാട്ടുകാര്‍ക്ക് ഏറെ കൗതുക മായി.

തിങ്കളാഴ്ച വൈകുന്നേര മാണ് നായരമ്പലം തോട്ടില്‍ പുഞ്ചേല്‍ പാല ത്തിന് അടുത്തായി ഡോള്‍ഫിന്‍ നീന്തി തുടിക്കുന്നത് കണ്ടത്.

തടിച്ചു കൂടിയ ജനം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ യില്‍ ഇട്ട തോടെ സംഗതി ഹിറ്റു മായി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗ സ്ഥരും മുങ്ങല്‍ വിദഗ്ദരും എത്തി.

ഞാറക്കല്‍ ഭാഗത്തു വെച്ച് ഡോള്‍ഫി നെ പിടി കൂടി കട ലില്‍ വിടു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാൻ ശുപാർശ

October 31st, 2016

draught_epathram

കോട്ടയം : കാലാവസ്ഥ ഇക്കുറിയും പ്രതീക്ഷകൾ തെറ്റിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. മഴയുടെ അളവ് ക്രമാതീതമായി കുറഞ്ഞത് കാർഷിക വിളകളുടെ നാശത്തിനും കുടിവെള്ളക്ഷാമത്തിനും കാരണമായി. ഇതോടെ എല്ലാ ജില്ലകളെയും വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ദുരന്ത നിവാരണ സമിതി ശുപാർശ ചെയ്യുകയായിരുന്നു.

2012 നു ശേഷം ഇതാദ്യമായാണ് സംസ്ഥാനത്തെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നത്. വരൾച്ചയിൽ കാർഷിക മേഖലക്കുണ്ടായ നഷ്ടം മൂലം വിദ്യാഭ്യാസ വായ്പ എടുത്തവരാണ് പ്രതിസന്ധിയിലായത്.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

നീലക്കുറിഞ്ഞി പൂത്തു

August 6th, 2016

neelakurinji-epathram

മൂന്നാർ: പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പരുന്തുംപാറ കല്യാണത്തണ്ട് മലകളിൽ പൂത്തുലഞ്ഞു. പശ്ചിമ ഘട്ടത്തിലെ രാജമലയിൽ 2018ൽ നീലക്കുറിഞ്ഞി പൂക്കാൻ ഇരിക്കെയാണ് പൊടുന്നനെ കല്യാണത്തണ്ടിൽ ഈ പ്രതിഭാസം അരങ്ങേറിയത്. അവസാനമായി 2006ൽ ആണ് രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത്.

രണ്ട് മാസത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ഈ പൂക്കൾ സൂര്യപ്രകാശമേറ്റ് നീല നിറം പ്രാപിക്കുന്നതോടെ മലനിരകൾ നീലക്കമ്പളം പുതച്ചു നിൽക്കുന്ന പ്രതീതിയാവും ഇവിടമാകെ. ഈ മനോഹര ദൃശ്യം കാണാൻ വിദേശികൾ അടക്കം ഒട്ടനവധി വിനോദ സഞ്ചാരികളും ഇവിടെയെത്തും.

സമുദ്ര നിരപ്പിൽ നിന്ന് 2000 ത്തോളം മീറ്റർ ഉയരത്തിലാണ് നീലക്കുറിഞ്ഞി പൂക്കുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി

March 24th, 2015

കൊച്ചി: അഞ്ചു ഹെക്ടറില്‍ താഴെ വിസ്ത്രീര്‍ണ്ണമുള്ളതും 2012 മെയ് 18 നു മുമ്പ് തുടങ്ങിയതും ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനവും പരിസ്ഥിതി അനുമതിയും ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ പുതിയ ക്വാറികള്‍ തുടങ്ങുന്നതിന് പരിസ്തിതി അനുമതി നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ചട്ടമനുസരിച്ച് ലൈസന്‍സ് പുതുക്കുവാനും അനുമതി വേണം. തര്‍ക്കങ്ങള്‍ ഉള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം അതാതു ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ആലുവയിലെ ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ഉള്‍പ്പെടെഉള്ളവര്‍ സമര്‍പ്പിച്ച 31 ഹര്‍ജികളും ഒരു അപ്പീലുമാണ് ഹൈകോടതി പരിഗണിച്ച് തീര്‍പ്പാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് കണ്ണൂര്‍ ജയിലില്‍ അതീവ സുരക്ഷ
Next »Next Page » ഇന്ത്യയിലെ പ്രായം ചെന്ന മുത്തശ്ശി തൃശ്ശൂരില്‍ അന്തരിച്ചു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine