ഉച്ചഭാഷിണി ഉപയോഗ ത്തിന്​ കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു

August 14th, 2017

loud-speaker-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോ ഗത്തിന് കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ചുള്ള നട പടി ക്രമ ങ്ങൾ ആരംഭിച്ചു.

1988 ലെ ഹൈകോടതി ഉത്തര വിന്റെ അടിസ്ഥാന ത്തിൽ, 1993ൽ ആഭ്യന്തര വകുപ്പ് പുറപ്പെടു വിച്ച മാർഗ്ഗ രേഖ യുടെ ചുവടു പിടിച്ച് കൊണ്ടാണ് ഉച്ച ഭാഷിണി നിയന്ത്രണം കർശനമായി നടപ്പാക്കുവാൻ ഒരുങ്ങുന്നത്.

ജന്മ ദിനം, ഗൃഹ പ്രവേശനം, വിവാഹം തുടങ്ങിയ ആഘോഷ ങ്ങള്‍ക്ക് ബോക്‌സ് രൂപ ത്തിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാൻ പാടുള്ളൂ.

കോളാമ്പി രൂപ ത്തിലുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണ്ണ മായും നിരോധിച്ചു. ബോക്‌സുകളില്‍ നിന്നുള്ള ശബ്ദ പരിധി, പരിപാടി നടക്കുന്ന ഹാളി ന്റെ പരിസര ത്തിന്ന് ഉള്ളില്‍ ഒതുങ്ങു കയും വേണം.

ആരാധനാലയ ങ്ങളിലേത് ഉൾപ്പെടെ യുള്ള ഉച്ച ഭാഷിണി കൾക്കും ഈ നിയന്ത്രണ ങ്ങൾ ബാധക മാണ്.

ക്ഷേത്ര ങ്ങൾ, മുസ്ലിം – ക്രിസ്ത്യന്‍ പള്ളികള്‍ മറ്റു ആരാധ നാലയ ങ്ങള്‍ എന്നിവിട ങ്ങളില്‍ ബോക്‌സ് മാതൃക യിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാന്‍ പാടുള്ളൂ. എന്നാല്‍, ഇവയുടെ ശബ്ദം ഈ ആരാധനാ ലയ ങ്ങളുടെ വളപ്പിന് പുറത്തു പോകു വാനും പാടില്ല.

തെരുവു കളിലും വാഹന ങ്ങളിലും ഉച്ച ഭാഷിണി ഉപയോഗം പരമാവധി ഒഴിവാക്കണം. പൊലീസി ന്റെ മുന്‍കൂർ അനുമതി കൂടാതെ ഉച്ച ഭാഷിണി ഉപയോഗി ക്കുവാന്‍ പാടില്ല എന്നും നിയമ ത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളി പദ്ധതി യുടെ പ്രാരംഭ നടപടി കൾ ആരംഭിച്ചു

August 9th, 2017

athirapally-waterfall-epathram
തിരുവനന്തപുരം : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി യുടെ പ്രാരംഭ നടപടി കൾ ആരംഭിച്ചു എന്ന് വൈദ്യുതി വകുപ്പു മന്ത്രി എം. എം. മണി നിയമസഭ യെ അറിയിച്ചു.

വനേതര പ്രവർത്തന ങ്ങൾക്കു വന ഭൂമി ഉപയോഗി ക്കുവാ നുള്ള നടപടി കള്‍ പൂർത്തീ കരിച്ചു എന്നും മന്ത്രി പറഞ്ഞു. വി. കെ. ഇബ്രാഹിം കുഞ്ഞ് എം. എല്‍. എ. ക്കു രേഖാമൂലം നല്‍കിയ മറുപടി യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വൈദ്യുതി അഥോറിറ്റി യും കേന്ദ്ര ജല കമ്മീ ഷനും നടത്തിയ പഠന ത്തില്‍ പദ്ധതി ഗുണകരം എന്നാണ് കണ്ടെത്തി യത് എന്നും വന സംരക്ഷണ നിയമ പ്രകാരം വന ഭൂമി മറ്റ് ആവശ്യ ങ്ങള്‍ക്കു വേണ്ടി ഉപയോഗി ക്കുന്നതിന് സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമ ങ്ങളും കെ. എസ്. ഇ. ബി. പൂര്‍ത്തീ കരി ച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുന്ദംകുളത്ത് ചുഴലിക്കാറ്റ് : വ്യാപകനാശം

June 25th, 2017

storm-kundamkulam

കുന്ദംകുളം : കുന്ദംകുളത്തുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. 45 പേര്‍ക്ക് പരിക്കേറ്റതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടേയും ഹോളി ക്രോസ്സ് പള്ളിയുടേയും മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ചുഴലിക്കാറ്റില്‍ സാരമായി പരിക്കേറ്റ ആളുകളെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട് മേഖലകളില്‍ ഗതാഗതവും വൈദ്യുത വിതരണവും നിര്‍ത്തിവെച്ചു. മരങ്ങള്‍ വീടിനുമേലെ വീണതിനെ തുടര്‍ന്ന് ഒരുപാട് വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളം വരള്‍ച്ചാ ബാധിത സംസ്ഥാനം

April 6th, 2017

draught-issue-artificial-rain-ePathram
തിരുവനന്ത പുരം : കേരളം അടക്കം എട്ടു സംസ്ഥാന ങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശ മായി പ്രഖ്യാ പിച്ചു. മഴ യുടെ അളവിൽ ഗണ്യ മായ കുറവു വന്ന തിനാ ലാണു കേരളം, തമിഴ്‌ നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ എട്ടു സംസ്ഥാന ങ്ങളെ വരൾച്ചാ ബാധിത പ്രദേശ ങ്ങളാ യി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാ പിച്ചത്. വരള്‍ച്ച നേരിടു ന്നതി നായി 24,000 കോടി രൂപ ധന സഹായ മായി അനു വദി ച്ചിട്ടു ണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജലചൂഷണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോള വില്‍പ്പന നിര്‍ത്തുന്നു

March 9th, 2017

cocacola-plant
കോഴിക്കോട് : ശീതള പാനീയ കമ്പനി കള്‍ നടത്തുന്ന ജലചൂഷണ ത്തില്‍ പ്രതി ഷേധിച്ച് കേരള ത്തില്‍ പെപ്‌സി, കൊക്കോ കോള ഉല്‍പന്ന ങ്ങളുടെ വില്‍പന നിര്‍ത്തി വെക്കാൻ വ്യാപാരികള്‍ തീരുമാനിച്ചു.

ബഹു രാഷ്ട്ര ശീതള പാനീയ കമ്പനി കള്‍ നടത്തുന്ന വലിയ ജല ചൂഷണം കേരള ത്തില്‍ വരള്‍ച്ച യ്ക്ക് കാരണ മാകുന്നു എന്നും മാലിന്യ സംസ്‌കരണ ത്തില്‍ ശരി യായ നട പടി കള്‍ സ്വീകരി ക്കുവാൻ കമ്പനി കള്‍ തയ്യാറാകുന്നില്ല എന്നും ഇതിനാലാണ്‌ വില്‍പന നിര്‍ത്തി വെക്കു വാൻ തീരുമാനിച്ചത് എന്നും കേരളാ വ്യാപാരി വ്യവസായി ഏകോ പന സമിതി ഭാരവാഹികൾ അറിയിച്ചു.

വ്യാപക മായ രീതി യിൽ ജലം ഊറ്റു ന്നതി നാലും കോള ഉത്പന്ന ങ്ങളില്‍ വിഷാംശം ഉള്ള തായി പരി ശോധ നകളില്‍ വ്യക്ത മായ കാരണ ത്താലും കർ ണ്ണാ ടകത്തി ലെയും തമിഴ്‌ നാട്ടി ലെയും വ്യാപാരി കള്‍ കൊക്കോ കോള, പെപ്‌സി എന്നിവ യുടെ വില്‍പന നിര്‍ത്തി യിരുന്നു. ഇതും ഇത്തരം ഒരു തീരു മാന ത്തിന് വ്യാപാരി കളെ പ്രേരി പ്പിച്ചി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം : പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന
Next »Next Page » മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine