ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുവാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

December 16th, 2017

prime-minister-narendra-modi-ePathram

തിരുവനന്തപുരം : ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. അടുത്ത ആഴ്ചയിൽ എതെങ്കിലും ഒരു ദിവസമായിരിക്കും പ്രധാനമന്ത്രി എത്തുക. കേരളത്തിൽ രണ്ടു ദിവസം അദ്ദേഹം താമസിക്കും.

നേരത്തെ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി എത്താൻ വൈകിയതെന്നാണ് സൂചന. പ്രധാനമന്ത്രി ഇതുവരെ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രിയെ വിളിച്ച് അന്വേഷിച്ചില്ല എന്ന് പരാതി ഉയർന്നിരുന്നു. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും കഴിഞ്ഞ ദിവസം ദുരന്ത ബാധിത പ്രദേശം സന്ദർശിച്ചിരുന്നു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തോമസ് ചാണ്ടി രാജി വെച്ചു

November 15th, 2017

thomas-chandi_epathram
തിരുവനന്തപുരം: കായൽ കയ്യേറ്റ ക്കേസിൽ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചു. എൻ. സി. പി. നേതാവ് ടി. പി. പീതംബരൻ മുഖേന തോമസ് ചാണ്ടി മുഖ്യമന്ത്രി പിണ റായി വിജയന് രാജി ക്കത്ത് കൈമാറി.

കായൽ കൈയ്യേറ്റം നടത്തി എന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോർട്ടിന് എതിരെ തോമസ് ചാണ്ടി നൽകിയ ഹരജി ഹൈക്കോടതി തള്ളുകയും ചാണ്ടിയെ രൂക്ഷ ഭാഷയിൽ വിമർശി ക്കുകയും ചെയ്ത സാഹചര്യ ത്തി ലാണ് മന്ത്രി സ്ഥാനം രാജി വെക്കുന്നത്.

തോമസ് ചാണ്ടി യുടെ രാജി ക്കത്ത് ലഭിച്ചു എന്നും കത്ത് ഗവർണ്ണ ർക്ക് കൈമാറി എന്നും മുഖ്യമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം

November 4th, 2017

thomas-chandi_epathram

കോട്ടയം: നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചുവെന്ന പരാതിയിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.ജനതാദൾ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നൽകിയ പരാതിയിലാണ് അന്വേഷണം.

കായൽ നികത്തി റിസോർട്ട് നിർമ്മിച്ചു, രണ്ട് എം.പിമാരുടെ ഫണ്ടടക്കം 65 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്നും നഷ്ടം വന്നുവെന്നും പരാതിക്കാരന്റെ ഹർജിയിൽ പറയുന്നു. പത്തു ദിവസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇതിൽ ഒരു തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവിട്ടത്. ഭൂമി കൈയ്യേറിയിട്ടില്ലെന്നും വഴിയിൽ മണ്ണിട്ടു നികത്തുക മാത്രമാണ് ചെയ്തതെന്നും തോമസ് ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശബരി മലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കും : മുഖ്യമന്ത്രി

October 18th, 2017

sabarimala-epathram
കോട്ടയം : ശബരി മലയെ ദേശീയ തീർത്ഥാടന കേന്ദ്ര മാക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

തീർത്ഥാട കരുടെ സുരക്ഷയെ മുന്‍ നിറുത്തി ശബരി മല യിൽ കൂടുതൽ കോൺ ക്രീറ്റ് കെട്ടിട ങ്ങൾ വേണ്ടാ. പകരം ഭക്തർക്ക് പ്രാഥമിക സൗകര്യ ങ്ങളാണ് ഒരു ക്കേണ്ടത്.

മാസ്റ്റർ പ്ലാനിന്റെ ഭാഗ മായുള്ള വികസന മാണ് ശബരി മലയിൽ നടക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ പുണ്യ ദർശനം കോംപ്ലക്സിന്റെയും ജല സംഭരണി യു ടേയും നിർമ്മാണ പ്രവര്‍ ത്തന ങ്ങളുടെ ഉദ്ഘാടനം നിർവ്വ ഹിച്ചു സംസാരി ക്കുക യായി രുന്നു മുഖ്യ മന്ത്രി.

ബജറ്റിൽ വക യിരുത്തിയ 204 കോടി രൂപയും കേന്ദ്ര സർ ക്കാരിന്റെ 100 കോടി രൂപയും ഉപ യോഗി ച്ചുള്ള വികസന പദ്ധതിക ളാണ് നടപ്പാ ക്കാനി രിക്കുന്നത്. ഇതിൽ പുണ്യ ദർശനം കോംപ്ലക്സ്, പാണ്ടി ത്താവള ത്തിൽ ജല സംഭരണി എന്നിവ യുടെ ശിലാ സ്ഥാപന മാണ് മുഖ്യ മന്ത്രി നിർവ്വ ഹിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നടിയെ ആക്രമിച്ച കേസ് : ദിലീപ് ഒന്നാം പ്രതി ആയേക്കും
Next »Next Page » ശമ്പള വര്‍ദ്ധന : നഴ്‌സുമാര്‍ പണി മുടക്കിലേക്ക് »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine