രാഹുൽ ഗാന്ധി കേരള ത്തിൽ

August 28th, 2018

congress-president-rahul-gandhi-epathram
തിരുവനന്തപുരം : പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ ശിക്കു വാ നായി കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധി കേരള ത്തില്‍ എത്തി. രാവിലെ 8.30 ന് തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഇറങ്ങിയ അദ്ദേഹ ത്തെ കോണ്‍ഗ്രസ്സ് നേതാ ക്കള്‍ ചേര്‍ന്നു സ്വീക രിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ ചെങ്ങന്നൂ രിലേക്ക് പോയി.

ആലപ്പുഴയിലെ ദുരി താശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മത്സ്യ ത്തൊഴി ലാളി കളെ ആദരി ക്കുന്ന ചടങ്ങില്‍ രാഹുല്‍  പങ്കെ ടുക്കും. മഴ ക്കെടുതി യിൽ വീട് നഷ്ടപ്പെട്ടവർക്ക് കെ. പി. സി. സി. നിർമ്മിച്ചു നൽകുന്ന 1000 വീടുകളിൽ 20 വീടു കൾ ക്കുള്ള തുക ചടങ്ങിൽ കൈമാറും.

ആലുവ, പറവൂര്‍, ചാലക്കുടി, വയനാട് എന്നി വിടങ്ങ ളിലെ ദുരന്ത ബാധിത പ്രദേശ ങ്ങളിലും സന്ദര്‍ശനം നടത്തും. പ്രതി പക്ഷ നേതാവ് രമേശ് ചെന്നി ത്തല, എം. പി. മാരായ കൊടി ക്കുന്നിൽ സുരേഷ്, കെ. സി. വേണു ഗോപാൽ. കെ. പി. സി. സി. പ്രസിഡണ്ട് എം. എം. ഹസൻ എന്നിവർ രാഹുല്‍ ഗാന്ധി യെ അനു ഗമി ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെടുമ്പാശേരി വിമാന ത്താവളം ബുധനാഴ്ച മുതല്‍ തുറക്കും

August 27th, 2018

nedumbassery-airport-epathram
കൊച്ചി : കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയ ത്തെ തുടര്‍ന്ന് ഉണ്ടായ വെള്ള പ്പൊക്കത്തില്‍ സർവ്വീ സു കൾ നിര്‍ത്തി വെച്ചിരുന്ന നെടുമ്പാശേരി വിമാന ത്താവള ത്തിന്റെ പ്രവര്‍ത്തന ങ്ങൾ ആഗസ്റ്റ് 29 ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും എന്ന് സിയാല്‍ അറി യിച്ചു.

flood-effect-cochin-inter-national-airport-kerala-ePathram

എല്ലാ വിമാന ക്കമ്പനികളെയും ഇക്കാര്യം അറിയിച്ചി ട്ടുണ്ട് എന്നും സിയാല്‍ വ്യക്തമാക്കി. നെടുമ്പാശേരി യിൽ നിന്നുള്ള ടിക്കറ്റു കള്‍ വിമാന കമ്പനി കളുടെ സൈറ്റില്‍ ലഭ്യമാകും എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷം സര്‍ക്കാരിനൊപ്പം : രമേശ് ചെന്നിത്തല

August 26th, 2018

ramesh-chennithala-epathram
തിരുവനന്തപുരം : കേരള ത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങളില്‍ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാ രി നോ ടൊപ്പം നില്‍ക്കും എന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരി ന്റെ വീഴ്ച കള്‍ ചൂണ്ടിക്കാ ണിക്കുന്ന തിനൊപ്പം പുനരധി വാസ പ്രവര്‍ ത്തന ങ്ങളില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുവാനും പ്രതി പക്ഷം തയ്യാ റാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിദേശ സഹായം സ്വീകരി ക്കുന്ന തിന് ആവശ്യ മായ നടപടി കേന്ദ്ര സര്‍ ക്കാര്‍ സ്വീകരിക്കണം എന്നും രമേശ് ചെന്നിത്തല അഭി പ്രായ പ്പെട്ടു. പ്രളയ ബാധിത പ്രദേ ശങ്ങ ളിലുള്ള വരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി ത്ത ള്ളു ന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോ ചിക്കണം.

സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണം എന്നും പ്രളയ ദുരിതത്തെ ത്തുടര്‍ന്ന് ബന്ധു വീടു കളില്‍ അഭയം തേടിയ വരെ യും ഇതില്‍ പരി ഗണി ക്കണം എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യുടെ ധന സഹായം : അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി

August 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : യു. എ. ഇ. യുടെ ധന സഹായ വു മായി ബന്ധപ്പെട്ട് അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. തിരു വനന്ത പുരത്ത് വാര്‍ത്താ സമ്മേ ളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദുരിതാശ്വാസ സഹായ ത്തെ ക്കുറിച്ച് പ്രധാന മന്ത്രി യും യു. എ. ഇ. ഭരണാധി കാരി യു മാണ് സംസാ രിച്ചത്. ഇക്കാര്യം ലോകത്തെ അറി യിച്ചതും ഇരുവരും ചേർന്നാണ്. ഈ സഹായം കേന്ദ്രം സ്വീക രിക്കും എന്ന് തന്നെ യാണ് ഇപ്പോഴും തന്റെ പ്രതീക്ഷ എന്നും മുഖ്യ മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പു കളില്‍ ഉള്ളവര്‍ വീടു കളിലേക്കു തിരിച്ചു പോകു മ്പോൾ ഒരു കുടുംബ ത്തിന് അക്കൗ ണ്ടിൽ 10,000 രൂപ നൽകും. ഇതി നായി അക്കൗണ്ട് വിവര ങ്ങൾ ക്യാമ്പു കളിലെ റവന്യു അധി കൃതരെ അറിയി ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട വർ ഓൺ ലൈനായി അപേക്ഷ നൽകണം. ദുരന്തം നേരിട്ട വർ അക്ഷയ കേന്ദ്ര ങ്ങൾ വഴി വഴി റജി സ്റ്റർ ചെയ്യണം. നേരിട്ടും റജിസ്റ്റർ ചെയ്യാം.  സേവനം സൗജന്യം ആയി രിക്കും. മഴ ക്കെടുതി നാശം വിതച്ച എല്ലാ യിട ത്തും ഇതു ബാധക മായി രിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

August 22nd, 2018

uae-president-sheikh-khalifa-bin-zayed-al-nahyan- uae-donates-700-crores-kerala-flood-ePathram
തിരുവനന്തപുരം : കേരളത്തിന് 700 കോടി രൂപ യുടെ സഹായം യു. എ. ഇ. വാഗ്ദാനം ചെയ്തു എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

അബുദാബി കിരീട അവ കാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻ ഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്‍, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് ഇക്കാര്യ ങ്ങൾ അറി യിച്ചിട്ടു ണ്ട്.

കേരള ത്തിന്റെ വിഷമം ഉള്‍ക്കൊണ്ട് സഹായം വാഗ്ദാനം ചെയ്ത യു. എ. ഇ. ഭരണാധി കാരി കൾ ക്ക് മല യാളി കളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

പ്രമുഖ വ്യവസായി എം. എ. യൂസഫ് അലി പെരു ന്നാൾ ആശംസ കൾ അറിയി ക്കുവാന്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നെ സന്ദര്‍ശി ച്ചപ്പോ ഴാണ് യു. എ. ഇ. യുടെ സഹായം സംബ ന്ധിച്ച കാര്യ ങ്ങൾ പ്രധാന മന്ത്രി യോട് അറിയിച്ചു എന്ന് സൂചി പ്പിച്ചത് എന്നു മുഖ്യ മന്ത്രി പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടി ന്റെ നാമ ധേയ ത്തിലുള്ള ഖലീഫ ഫൗണ്ടേഷനി ലൂടെ കേരള ത്തി നായുള്ള ധന സമാ ഹരണം മുന്നോട്ടു പോകുന്നു. ഫണ്ട് സമാ ഹരണം പൂർത്തി യായ ശേഷം കേന്ദ്ര സർക്കാറു മായി ആശയ വിനിമയം നടത്തി കേരള ത്തിന് കൈമാറും.

 

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ
Next »Next Page » യു. എ. ഇ. യുടെ ധന സഹായം : അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine