
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം
കൊച്ചി : സംസ്ഥാനത്തെ കെ. എസ്. ആര്‍. ടി. സി ബസ്സുകള്‍ പ്രകൃതിവാതകത്തില്‍ ഓടിക്കാന്‍ ശ്രമം തുടങ്ങി. രണ്ടായിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് പ്രകൃതിവാതക വിതരണത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബസ്സുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറുന്നത്. കെ. എസ്. ആര്‍. ടി. സി യുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമായി ബാധിക്കാതിരിക്കനുമാണ് പ്രകൃതി വാതകം ഉപയോഗിക്കാന്‍ തീരുമാനിച്ചത് എന്ന് കെ. എസ്. ആര്‍. ടി. സി അധികൃതര്‍ പറഞ്ഞു. കേരളസംസ്ഥാന വ്യവസായ വിതരണ കോര്‍പ്പറേഷന്‍ നോയിഡയിലെ ഗെയിലുമായി ചേര്‍ന്ന് രൂപവത്ക്കരിച്ച കേരള ഗെയില്‍ ഗാസ് ലിമിറ്റഡ് ആണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സി. എന്‍. ജി സ്റ്റേഷനുകള്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ കെ. എസ്. ആര്‍. ടി. സിക്ക് ആറായിരം ബസുകളാണ് ഉള്ളത് സി. എന്‍. ജിയിലേക്ക് മാറുന്നതിലൂടെ ഇന്ധന ഇനത്തില്‍ ഏറെ സാമ്പത്തിക ലാഭം ഉണ്ടാകും
-
വായിക്കുക: പരിസ്ഥിതി, സാമ്പത്തികം
കല്‍പ്പറ്റ : കട ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഭാര്യയ്ക്ക് വായ്പ നല്‍കിയ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കര്‍ഷക സംഘടനകള്‍ തടസ്സപ്പെടുത്തി. നവംബര്‍ 8ന് ജീവന്‍ ഒടുക്കിയ വര്‍ഗ്ഗീസ് എന്ന കര്‍ഷകന്റെ ഭാര്യ ജെസ്സിക്കാണ് നവംബര്‍ 12ന് നോട്ടീസ് ലഭിച്ചത്. നവംബര്‍ 10 എന്ന തീയതിയാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് കേരള കര്‍ഷക കോണ്ഗ്രസ്, കേരള കര്‍ഷക സംഘം, ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.
വായ്പ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്ക് എതിരെയുള്ള എല്ലാ നടപടികളും നിര്‍ത്തി വെയ്ക്കാന്‍ നവംബര്‍ 9ന് മന്ത്രിസഭാ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ കുറിച്ചുള്ള ഒരു സര്‍ക്കാര്‍ ഉത്തരവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്.
- ജെ.എസ്.
വായിക്കുക: കൃഷി, തൊഴിലാളി, ദുരന്തം, സാമ്പത്തികം
തിരുവനന്തപുരം : വര്‍ദ്ധിച്ച കട ബാദ്ധ്യത മാത്രമല്ല കേരളത്തില്‍ കണ്ടു വരുന്ന കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രസ്താവിച്ചു. ഒട്ടേറെ സാമൂഹികമായ കാരണങ്ങള്‍ കൂടി ഈ ആത്മഹത്യകള്‍ക്ക് പുറകിലുണ്ട് എന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകരുടെ കട ബാദ്ധ്യത കര്‍ണ്ണാടകത്തിലെയോ തമിഴ്‌നാട്ടിലെയോ കര്‍ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ തങ്ങളുടെ സാമ്പത്തിക പരാധീനത പുറത്തു പറയാന്‍ നാണക്കേടും അപമാനവുമാണ്. മാദ്ധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചാരം നേടുന്ന വിവേചന രഹിതമായ ഉപഭോഗ ശീലങ്ങളും, സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കാത്ത മോഹങ്ങളും ഉല്‍ക്കര്‍ഷേച്ഛയും അഭിലാഷങ്ങളും മോഹഭംഗങ്ങളിലേക്ക് നയിക്കുന്നതാണ് പലപ്പോഴും ആത്മഹത്യകള്‍ക്ക് കാരണമാവുന്നത്.
കര്‍ഷക ആത്മഹത്യകള്‍ നേരിടാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ പഠനങ്ങളുടെ വെളിച്ചത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഹാര മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി. ഇത്തരം പഠനങ്ങള്‍ ഉചിതമായി ഉപയോഗത്തില്‍ വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പ്രൊഫ. ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
വായിക്കുക: കൃഷി, തൊഴിലാളി, ദുരന്തം, മനുഷ്യാവകാശം, സാമ്പത്തികം
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം