സാമ്പത്തിക അസമത്വം കര്‍ഷക ആത്മഹത്യക്ക്‌ കാരണമാവുന്നു

November 16th, 2011

kerala-farmer-epathram

തിരുവനന്തപുരം : വര്‍ദ്ധിച്ച കട ബാദ്ധ്യത മാത്രമല്ല കേരളത്തില്‍ കണ്ടു വരുന്ന കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രസ്താവിച്ചു. ഒട്ടേറെ സാമൂഹികമായ കാരണങ്ങള്‍ കൂടി ഈ ആത്മഹത്യകള്‍ക്ക്‌ പുറകിലുണ്ട് എന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകരുടെ കട ബാദ്ധ്യത കര്‍ണ്ണാടകത്തിലെയോ തമിഴ്‌നാട്ടിലെയോ കര്‍ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ തങ്ങളുടെ സാമ്പത്തിക പരാധീനത പുറത്തു പറയാന്‍ നാണക്കേടും അപമാനവുമാണ്. മാദ്ധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചാരം നേടുന്ന വിവേചന രഹിതമായ ഉപഭോഗ ശീലങ്ങളും, സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കാത്ത മോഹങ്ങളും ഉല്‍ക്കര്‍ഷേച്ഛയും അഭിലാഷങ്ങളും മോഹഭംഗങ്ങളിലേക്ക് നയിക്കുന്നതാണ് പലപ്പോഴും ആത്മഹത്യകള്‍ക്ക്‌ കാരണമാവുന്നത്.

കര്‍ഷക ആത്മഹത്യകള്‍ നേരിടാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ പഠനങ്ങളുടെ വെളിച്ചത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഹാര മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി. ഇത്തരം പഠനങ്ങള്‍ ഉചിതമായി ഉപയോഗത്തില്‍ വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പ്രൊഫ. ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഒക്ടോബര്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും

September 26th, 2011
power-epathram
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉല്പന്നങ്ങളുടേയും വിലവര്‍ദ്ധനവില്‍ നട്ടം തിരിയുന്ന ജനത്തിനു മേല്‍ മറ്റൊരു ഭാരം കൂടെ. ഒക്ടോബര്‍ മുതല്‍ വൈദ്യുതിക്ക്  യൂണിറ്റിന് 25 പൈസ സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതിമാസം 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവരെ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ടി.വി ഫ്രിഡ്ജ് എന്നിവയുള്ള ഭൂരിപക്ഷം വീടുകളിലും ശരാശരി വൈദ്യുതി ഉപയോഗം 150-200 യൂണിറ്റ് വരെ ആണ്. എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ്ജ് ഈടാക്കുവാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു എങ്കിലും പ്രതിമാസം 120 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കുവാനും ഇതുമൂലം വരുന്ന സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുവാനും തീരുമാനിക്കുകയായിരുന്നു. ഈ തുക സമ്പ്സിഡിയായി വൈദ്യുതി ബോര്‍ഡിനു ലഭിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധമാളുന്നു

September 16th, 2011

sfi-protest-epathram

തിരുവനന്തപുരം : പെട്രോള്‍ വിലയുടെ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രതിഷേധം ആളിപ്പടരുന്നു. പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍‌വലിക്കണമെന്നും പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എസ്. എഫ്. ഐ – ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പ്രകടനക്കാരെ ലാത്തി വീശി ഓടിച്ചു. നിരവധി പേര്‍ക്ക് പറ്റിക്കേറ്റു. സംഘര്‍ഷത്തിനിടെ മൂന്നോളം സര്‍ക്കാര്‍ വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

3.14 രൂപയാണ് പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ദ്ധിച്ചതും ഡോ‍ളറുമായി ഇന്ത്യന്‍ രൂപക്കുള്ള വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടിതപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിവറേജസിന്റെ ഓണ വില്പന 235 കോടി

September 11th, 2011
KSBC-onam-sale-epathram
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയത് 235 കോടി രൂപയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെ ഉള്ള കണക്കുകള്‍ അനുസരിച്ച്  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ  ഉണ്ടായിരിക്കുന്നത്. 185 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ വിറ്റുവരവ്. കണ്‍സ്യൂമെര്‍ ഫെഡ്, വിവിധ ബാറുകള്‍ എന്നിവയിലൂടെ വിതരണം ചെയ്ത മദ്യത്തിന്റെ കണക്ക് ഇതില്‍പെടില്ല. ഉത്രാട ദിനത്തില്‍ 25.87 ലക്ഷം രൂപയുടെ മദ്യവില്പന നടത്തിയ കരുനാഗപ്പള്ളിയിലെ  ബീവറേജസ് കേന്ദ്രമാണ് ഒന്നാം സ്ഥാനത്ത്. 24.34 ലക്ഷത്തിന്റെ വില്പനയുമായി ചാലക്കുടി രണ്ടാംസ്ഥാനത്തെത്തി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചാലക്കുടിയിലായിരുന്നു ഉത്രാടത്തിന് ഏറ്റവും അധികം മദ്യം വില്‍ക്കപ്പെട്ടിരുന്നത്.  മൂന്നാംസ്ഥാനം 21.10 ലക്ഷത്തിന്റെ മദ്യം വില്പന നടത്തിയ ഭരണിക്കാവിലെ  കേന്ദ്രത്തിനാണ്. 1.41 ലക്ഷം രൂപയുടെ മദ്യം വിറ്റ ചിന്നക്കനാലിലെ വിതരണകേന്ദ്രമാണ് ഏറ്റവും കുറവ് മദ്യം വില്പന നടത്തിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ വില്പന കേന്ദ്രങ്ങളിലെ കണക്കനുസരിച്ച് 17 ലക്ഷം രൂപയുടെ മദ്യം വിറ്റ കുന്നംകുളമാണ് ഒന്നാം സ്ഥാനത്ത്.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »

നാനോ എക്സല്‍ കമ്പനി എം.ഡി.യെ കേരളാ പോലീസിനു കൈമാറി

September 11th, 2011

harish-maddineni-epathram

തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പ്‌ കേസില്‍ ഹൈദരാബാദില്‍ നിന്നും പിടിയിലായ കമ്പനി എം. ഡി. ഹരീഷ് മദനീനിയെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേരളാ പോലീസിനു കൈമാറി. ഉന്നത സ്വാധീനമുള്ള ഇയാളുടെ അറസ്റ്റ് ഏറെ വൈകിയത്‌ നേരത്തെ വിവാദം ആയിരുന്നു. ഇയാള്‍ക്കെതിരെ തെളിവില്ല എന്നാണു പോലീസ്‌ പറഞ്ഞു പോന്നത്. കമ്പനിയുടെ വില്‍പ്പന നികുതി കോടികള്‍ കൈക്കൂലി വാങ്ങി 22 കോടിയില്‍ നിന്നും 7 കോടിയാക്കി കുറച്ച വില്‍പ്പന നികുതി വകുപ്പ്‌ അസിസ്റ്റന്റ് കമ്മീഷണര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

33 of 381020323334»|

« Previous Page« Previous « അശരണര്‍ക്ക് ഓണ സദ്യയുമായി യുവ സംഘം
Next »Next Page » വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine