കണ്ണൂര്‍ : വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതിന് സി. പി. എം. പാര്‍ട്ടി കോണ്ഗ്രസ് വ്യക്തമായ നയരേഖകള്‍ അംഗീകരിച്ചിട്ടുണ്ട് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സൌഹൃദ സംഭാഷണം നടത്തിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും അമേരിക്കന്‍ പ്രതിനിധികളെ കണ്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി വിദേശ മൂലധനം സ്വീകരിക്കില്ല. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ല. വായ്പ സ്വീകരിക്കുമ്പോള്‍ ധനപരമായ നിബന്ധനകള്‍ അംഗീകരിക്കാനാവില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എതിര്‍ക്കുക എന്നതാണ് പാര്‍ട്ടിയുടെ നയമെന്നും പിണറായി അറിയിച്ചു.