- എസ്. കുമാര്‍
വായിക്കുക: തട്ടിപ്പ്, പോലീസ്, സാമ്പത്തികം
തിരുവനന്തപുരം: ശ്രാപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളിലെ നിധിയെ കുറിച്ച് ലോകമറിയുവാന് ഇടവരുത്തിയ അഡ്വ. സുന്ദര രാജന്(70) അന്തരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. അവിവാഹിതനായിരുന്നു. സംസ്കാരം പുത്തന്‍ കോട്ടെ ശ്മശാനത്തില്‍ നടത്തി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കൂടിയായ സുന്ദരരാജന് ഇന്റലിജന്‍സ് ബ്യൂറോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഐ.പി.എസ് ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി, അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഇടയ്ക്ക് ലോ കോളേജില്‍ വിസിറ്റിംഗ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ഭജനയും പ്രാര്‍ഥനയുമായി കഴിഞ്ഞു കൂടുകയായിരുന്നു.
സുന്ദരരാജന് നടത്തിയ ദീര്‍ഘമായ നിയമപോരാട്ടങ്ങളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് അതിനകത്തെ സ്വത്തുക്കള്‍ പരിശോധിക്കുവാന്‍ ഇടവരുത്തിയത്. കേസുമായി മുന്നോട്ടു പോകുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനു ചില ഭീഷണികള്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി നിയോഗിച്ച പരിശോധക സംഘം ഏതാനും നിലവറകള്‍ തുറക്കുകയും “നിധിയെ“ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ അവിടെ കണ്ടെത്തിയ ഉരുപ്പിടികളുടെ വിവരങ്ങള്‍ കോടതിക്ക് പുറത്ത് വിട്ടതിനെതിരെ സുന്ദരരജന്‍ ശക്തമായി വിയോജിച്ചിരുന്നു.
-
വായിക്കുക: മതം, സാമ്പത്തികം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1000 കോടി വകയിരുത്തി റോഡ് വികസനത്തിനും അടിസ്ഥാന തൊഴില്‍ മേഖലയ്ക്കും കൂടുതല്‍ തുക അനുവദിച്ചുള്ള ആദ്യ ബജറ്റ് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 10 കോടി രൂപ അനുവദിക്കും. ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിനായി ആദ്യഘട്ടം അഞ്ച് കോടി രൂപ വകയിരുത്തി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. റോഡ് പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി, വിഴിഞ്ഞം പദ്ധതിക്ക് 180 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം.
കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി, കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന് 25 കോടി, സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി, മലയാരോ വികസന പദ്ധതിക്ക് ആദ്യ ഘട്ടമായി അഞ്ച് കോടി, കോട്ടയം ടൂറിസ്റ്റ് ഹൈവേയ്ക്ക് അഞ്ച് കോടി, എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി, ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റവന്യു ടവര്‍, പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റിന് 25 ലക്ഷം, തീരദേശ വികസന അതോറിറ്റിക്ക് അഞ്ച് കോടി, വള്ളുവനാട് വികസന അതോറിറ്റി, ചേര്‍ത്തല-മണ്ണുത്തി ദേശീയപാത മാതൃകാ റോഡ്, ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി, പാല, പാണക്കാട് വിദ്യാഭ്യാസ ആരോഗ്യ ഹബിന് ഒരു കോടി, തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി, ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം, തലസ്ഥാനനഗര വികസനത്തിന് 30 കോടി, മഞ്ചേരി, മമ്പുറം എന്നിവിടങ്ങളില്‍ റിങ് റോഡുകള്‍ക്ക് 10 കോടി, അരുവിക്കരയില്‍ കണ്വെന്ഷന് സെന്ററിന് 50 ലക്ഷം, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി, ഹില്‍ ഹൈവേക്ക് അഞ്ച് കോടി എന്നിവയാണ് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളും പദ്ധതി വിഹിതവും. റോഡ്,റെയില്‍, തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ചുകൊണ്ടുകൊണ്ടുള്ള ബൃഹത് പദ്ധതിയായി കോട്ടയത്ത് മൊബിലിറ്റി ഹബ് സ്ഥാപിക്കും.
-
വായിക്കുക: കേരള രാഷ്ട്രീയം, സാമ്പത്തികം
തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂല്യം നിശ്ചയിച്ചു വരുന്ന സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് പ്രാപ്തമാണെന്നും സി. ഐ. എസ്. എഫ്. പോലുള്ള സേനയുടെ സഹായം ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണം ക്ഷേത്രത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വത്തുക്കളുടെ മുല്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. സ്വത്തുക്കളുടെ മൂല്യം കണക്കാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനാണ് ഉത്തരവ്. അത് അതേ പടി നടപ്പിലാക്കും – മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്നും സുപ്രീം കോടതിയുടെ അനുമതിയോടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിശ്വാസികള്‍ക്ക് ആചാര അനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുക എന്ന് ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. ഡി. ജി. പി. ജേക്കബ് പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഇന്റലിജന്‍സ് എ. ഡി. ജി. പി. എ. ഹേമചന്ദ്രന്, ദക്ഷിണമേഖലാ എ. ഡി. ജി. പി. ചന്ദ്രശേഖരന്, ഐ. ജി. ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
-
വായിക്കുക: കോടതി, മതം, വിവാദം, സാമ്പത്തികം
തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിയുടെ കണക്കെടുപ്പ് മുക്കാല്‍ ഭാഗം പൂര്‍ത്തിയായപ്പോള്‍ ഇത് വരെ കണ്ടെത്തിയ വസ്തു വകകളുടെ മാത്രം മൂല്യം ഏതാണ്ട് 90,000 കോടി രൂപ വരുമെന്ന് അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അമൂല്യമായ രത്നങ്ങളും സ്വര്‍ണ്ണ വിഗ്രഹങ്ങളും സ്വര്‍ണ്ണ നാണയങ്ങളും ആഭരണങ്ങളും മറ്റുമാണ് കണ്ടെത്തിയ വസ്തുക്കള്‍. ഇപ്പോള്‍ കണക്കെടുപ്പ് നടക്കുന്ന നിലവറയ്ക്ക് പുറമേ ഇനിയും രണ്ടു അറകള്‍ കൂടി പരിശോധിയ്ക്കാന്‍ ബാക്കിയുണ്ട്.
കണ്ടെടുത്ത നിധി നിലവറയില്‍ തന്നെ സൂക്ഷിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ക്ഷേത്രത്തിന്റെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: കൌതുകം, സാമ്പത്തികം