സ്മാര്‍ട്ട്‌ സിറ്റി പാട്ട കരാര്‍ ഒപ്പു വെച്ചു

February 23rd, 2011

smart-city-kochi-epathram

കൊച്ചി : കേരളം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക് ഒപ്പ് വീണു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ. ടി. സെക്രട്ടറി സുരേഷ് കുമാറും ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രൂപ്‌ സി. ഇ. ഓ. അബ്ദുല്‍ ലതീഫ്‌ അല്മുല്ലയും ഒപ്പ് വച്ചു. വിശദമായ മാസ്റ്റര്‍ പ്ലാനിനു അടുത്ത ഡയറക്ടര്‍ ബോര്‍ഡ്‌ സമ്മേളനത്തില്‍ അംഗീകാരം നല്‍കും. സെസ്‌ വിജ്ഞാപനം വന്നാലുടന്‍ നിര്‍മ്മാണം തുടങ്ങും. പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നിര്‍മ്മാണം തുടങ്ങുക. യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്ന് എസ്. ശര്‍മ അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട് കരാര്‍ ; പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും

February 13th, 2011

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും. ഇതിനായി ടീകോം പ്രതിനിധികള്‍ 15-ാം തിയതി കേരളത്തിലെത്തും. ടീകോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്‍മുള്ളയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേരളത്തിലെത്തുക. നിയമ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും പാട്ടകരാര്‍ ഒപ്പുവെക്കുക.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മഅദ്‌നിക്ക് മോചനമില്ല; ജാമ്യാപേക്ഷ തളളി

February 12th, 2011

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ജാമ്യാപേക്ഷ തളളി. കര്‍ണ്ണാടക ഹൈക്കോടതിയാണ്‌ അപേക്ഷ തളളിയത്‌. മഅ്‌ദനിക്കെതിരെയുളള കേസ്‌ അങ്ങേയറ്റം ഗൗരവമുളളതാണെന്നും പ്രഥമദൃഷ്‌ട്യ കേസ്‌ നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയായവര്‍ക്ക്‌ ഈ സമയത്ത്‌ ജാമ്യം നല്‍കാവാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ജഗനാഥന്‍ ഉത്തരവിട്ടു. അതോടൊപ്പം മഅദനിക്ക് ജയിലില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാറിനു നിര്‍ദേശം നല്കിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി സപ്തംബര്‍ 13നു ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 13നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. അതേസമയം, ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതിയടക്കം വിവിധ കോടതികളുടെ സമാന്തര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ജഗനാഥന്‍ ജാമ്യഹര്‍ജി തള്ളിയത്. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി രാജ്യസുരക്ഷയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തി. ബാംഗ്ലൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേസിലെ പ്രതികള്‍ രാജ്യത്തുണ്ടായ മറ്റു സ്‌ഫോടനങ്ങളിലും പ്രതികളാണ്. സ്‌ഫോടന ഗൂഢാലോചനയില്‍ മഅദനിക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീറുമായി സ്‌ഫോടനത്തിനു മുമ്പും ശേഷവും മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . രാജ്യ ദ്രോഹപരമായ കുറ്റകൃത്യം അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതിരിക്കുന്നവര്‍ കുറ്റകൃത്യം നടപ്പാക്കുന്നവരെപ്പോലെതന്നെ കുറ്റവാളികളാണെന്ന് മുന്‍കാല സുപ്രീംകോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കോടതി വിലയിരുത്തി. മഅദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന സാക്ഷികളായ റഫീക്ക്, യോഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക കേരള പ്രതിനിധി ഷാഹിനയ്‌ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്ത കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി . ജയിലില്‍ കഴിയുമ്പോള്‍ മഅദനി പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവുണ്ട്. മാത്രമല്ല, കേസിലെ പ്രധാന പ്രതികളുമായി മഅദനി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.

2007 ജൂലായ് മുതല്‍ 2008 ജൂണ്‍ വരെ മഅദനി നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിഴവില്ലാത്തതാണെന്നും മഅദനിക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അശോക് ഹരനഹള്ളിയായിരുന്നു ഹാജരായത്. ബാംഗ്ലൂരിലെ പ്രമുഖ നിയമ ഗ്രൂപ്പായ ഹെഗ്‌ഡെ അസോസിയേറ്റ്‌സിലെ അഭിഭാഷകരായ ഉസ്മാനും മുതിര്‍ന്ന അഭിഭാഷകനായ ബി.വി. ആചാര്യയോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.

-

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

വല്ലാര്‍പ്പാടം ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതയ്ക്കും സമര്‍പ്പിച്ചു

February 12th, 2011

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതക്കും സമര്‍പ്പിച്ചു. വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചു. വ്യവസായ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനു സമ്പന്നമായ മനുഷ്യവിഭവശേഷിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സവിശേഷതകളെ ഉപയോഗിക്കാത്തതിന് ഒരു ന്യായീകരണമില്ല.

മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി കേരളം മാറണം. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍ തരംഗമുണര്‍ത്തുന്ന വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കേരളത്തിനത് അഭിമാനനിമിഷം കൂടിയായി.

കേരളത്തോടു കേന്ദ്രസര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണു വല്ലാര്‍പാടം കണെ്ടയ്‌നര്‍ ടെര്‍മിനലെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തം പൊതുനന്മയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണു പദ്ധതി. ഐക്യ അറബ് എമിറേറ്റ്‌സ് അടക്കം പശ്ചിമേഷ്യയിലെ നമ്മുടെ അയല്‍ക്കാരുമായി നാം ആഗ്രഹിക്കുന്ന അടുത്ത ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നതിന്റെ സൂചകം കൂടിയാണിത്.

സാമ്പത്തിക-ലോജിസ്റ്റിക്കല്‍ ഹബ്ബായി കൊച്ചിയെ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിയുടെ ആണിക്കല്ലായും ഇതു തീരും. ഈ ടെര്‍മിനല്‍ സജ്ജമായതോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്കു മെയിന്‍ലൈന്‍ കണെ്ടയ്‌നര്‍ കപ്പലുകള്‍ക്കായി കൊച്ചിയിലേക്ക് എത്തിയാല്‍ മതി. ഭാവിയില്‍ തുറമുഖാധിഷ്ഠിതമായ നിരവധി സേവന വ്യവസായങ്ങള്‍ ഇവിടെ വികസിക്കും. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന ആധുനിക എല്‍എന്‍ജി ഇറക്കുമതി, റീഗ്യാസിഫിക്കേഷന്‍ കേന്ദ്രം 2012 മാര്‍ച്ചിനകം പ്രവര്‍ത്തനസജ്ജമാ കും. 2013 ഒക്‌ടോബര്‍ ഒന്നിനു മുമ്പു പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.

പൗരപ്രമുഖരും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെസമാദരണീയരുമട ങ്ങുന്ന പ്രൗഢസദസിനെ സാക്ഷിയാക്കിയായിരുന്നു അറബിക്കടലിന്റെ റാണിക്കു മഹനീയ കിരീടധാരണം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ടെര്‍മിനല്‍ വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നലെ കമ്മീഷന്‍ ചെയ്തത്. ഇതോടെ കൊളംബോ, ദുബായി, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് കണെ്ടയ്‌നര്‍ ടെര്‍മിനലുകളോടു കിടപിടിക്കുന്ന തുറമുഖമായി കൊച്ചി മാറി. കണെ്ടയ്‌നര്‍ ടെര്‍മിനലിനൊപ്പം പുതിയ റോഡിന്റെയും റെയിലിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ ആദ്യഘട്ടം രാജ്യത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മഖ്തൂം എന്നിവര്‍ ആമുഖപ്രസംഗം നടത്തി.

കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെതന്നെ വികസനചരിത്രത്തില്‍ ഇതൊരു സുദിനമാണെ ന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥലം വിട്ടുനല്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ആ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു പദ്ധതിയില്‍ തൊഴില്‍ നല്കണമെന്നും ആവശ്യപ്പെട്ടു. എല്‍എന്‍ജി ടെര്‍മിനല്‍ യഥാസമയം കമ്മീഷന്‍ ചെയ്യണം. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ അലോട്ട്‌മെന്റില്‍ കേരളത്തിനു പ്രത്യേക പരിഗണന നല്കി ന്യായവില നിശ്ചയിക്കണം. മെട്രോ റെയില്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.

പാലക്കാട്ട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഇടപെടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി. കെ. വാസന്‍ സ്വാഗതം പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷി, സഹമന്ത്രിമാരായ പ്രഫ.കെ.വി. തോമസ്, മുകുള്‍ റോയ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, യുഎഇ വിദേശ വ്യാപാരമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ഖ്വാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ബജറ്റ് 2011 പൂര്‍ണ്ണരൂപം

February 10th, 2011

ശബരിമല വികസനം: ആദ്യഘട്ടത്തിന് 100 കോടി
കേബിള്‍ ടി.വി വരിസംഖ്യ കുറയും
ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും
ചെമ്മണ്ണിന് വില കൂടും
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് 20 കോടി
പൂജാ സാധനങ്ങളുടെ വില കുറയും
നൈലോണ്‍ പ്ലാസ്റ്റിക് കയറുകളുടെ വില കുറയും
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയ്ല്‍ മാനോജ്‌മെന്റിന് 5 കോടി
ആരാധനാലയങ്ങളിലും സമീപത്തും വില്‍ക്കുന്ന പൂജാദ്രവ്യങ്ങള്‍ക്ക് നികുതിയില്ല
ആലപ്പുഴയിലും കോഴിക്കോടും കെ.ടി.ടി.സി ഹോട്ടലുകള്‍ക്ക് 5 കോടി
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും
ഇരിങ്ങാലക്കുടയില്‍ കുടുംബക്കോടതി

രണ്ട് മദ്യ പരിശോധനാ ലാബുകള്‍ സ്ഥാപിക്കും
മെട്രോനഗരങ്ങളില്‍ കെ.എസ്.എഫ്.ഇ ശാഖകള്‍ ആരംഭിക്കും
പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
കോഴിക്കോട് നഗര വികസനത്തിന് 182 കോടി
ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 1 കോടി
രജിസ്‌ട്രേഷന്‍ വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍ 4 കോടി
പോലീസിന് 32 കോടി
കൊച്ചി ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 5 കോടി
കൊച്ചിയില്‍ ബസ് ടെര്‍മിനിലിന് 5 കോടി
ആരോഗ്യമേഖലയ്ക്ക് 252 കോടി
സഹകരണ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി
കുടുംബശ്രീക്ക് 100 കോടി
തലസ്ഥാന നഗരവികസന പദ്ധതിക്ക് പത്തരക്കോടി
സഹകരണ മേഖലയ്ക്ക് 43 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും
കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി
കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഒഴിവാക്കി
വിശപ്പില്ലാ നഗരം പദ്ധതിക്കായി 2 കോടി
ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
10 പുതിയ ഐ.ടി.ഐകള്‍

മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍ സ്‌റ്റൈപ്പന്റ് 23000 രൂപയാക്കി
കുഷ്ടം, ക്യാന്‍സര്‍, ക്ഷയം എന്നിവയുടെ ചികിത്സയ്ക്ക് ധനസഹായം
കൊച്ചിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 400 കോടി മുടക്കി എക്‌സിബിഷന്‍ സെന്റര്‍
ആലപ്പുഴയില്‍ ടി.വി തോമസ് സ്മാരക സഹകരണ ആസ്​പത്രി സ്ഥാപിക്കാന്‍ 1 കോടി
ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പില്‍ ഫിലിംഫെസ്റ്റുവലകള്‍ക്കും ഫിലിം സൊസൈറ്റികള്‍ക്കും 50 ലക്ഷം
അഹാഡ്‌സ് മാതൃകയില്‍ വയനാടിന് പ്രത്യേക പദ്ധതി
വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ബസിനായി 6 കോടി
അടുത്ത ര്‍ഷം 1 കോടി സി,.എഫ് ലാമ്പുകള്‍ നല്‍കും
50 കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍
കാസര്‍കോട് കേന്ദ്രസര്‍കലാശാലയ്ക്ക് 220 കോടി
സര്‍വകലാശാലകളില്‍ മലയാളം വികസനത്തിന് 10 കോടി
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 22 കോടി
കലാമണ്ഡലത്തിന് 6 കോടി
എറണാകുളം ജില്ലയ്ക്ക് 202 കോടി
മലപ്പുറം പ്രസ് ക്ലബിന് 15 ലക്ഷം

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4000 രൂപയാക്കി
അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്
മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്
കലാ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് 80 കോടി
ജലാശയങ്ങളുടേയും കുളങ്ങളുടേയും വികസനത്തിന് 43 കോടി
റീജണല്‍ ക്യാന്‍സര്‍ സെന്റിന് 25 കോടി
മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡിന് 50 ലക്ഷം
ദേശീയ ഗെയിംസ് സ്‌റ്റേജഡിയം നവീകരണത്തിന് 120 കോടി
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി
മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 25 ലക്ഷം
നീര്‍ത്തട വികസനത്തിന് 35 കോടി
വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി രൂപവത്ക്കരിക്കും

ദേശീയ ജലപാതാ വികസനത്തിന് 94 കോടി
റോഡ് വികസനത്തിന് 120 കോടിയുടെ കൊല്ലം പാക്കേജ്
10 പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
ഉന്നത വിദ്യാഭ്യാസത്തിന് 2296 കോടി വകയിരുകത്തും
വെറ്റിനറി, മെഡിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ക്കായി 30 കോടി
കാര്‍ഷിക സര്‍വകലാശാലയ്ക്കായി 45 കോടി
കൊച്ചി സര്‍കലാശാലയ്ക്കായി 12 കോടി
ജൈവകൃഷിക്ക് 5 കോടി
നാളികേര കൃഷിക്ക് 30 കോടി
കുട്ടനാട്ടില്‍ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി
ഹരിത ഫണ്ടിലേക്ക് 100 കോടി കൂടി
വനം വകുപ്പിലെ മുഴുവന്‍ ഫീല്‍ഡ് സ്റ്റാഫിനും മൊബൈല്‍ ഫോണ്‍ നല്‍കും
വനിതാ വികസന വകുപ്പ് രൂപവത്ക്കരിക്കും
സ്ത്രീകള്‍ക്ക് രാത്രി താമസത്തിന് സൗകര്യം ഏര്‍പ്പെടുത്തും
ഇസ്‌ലാമിക് ബാങ്ക് അല്‍ബറാക് പ്രവര്‍ത്തന ക്ഷമമാക്കും
40 വയസ് മുതലുള്ള അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കും
142 കോടിയുടെ തൃശ്ശൂര്‍ പാക്കേജ്
നെല്ലിന്റെ സംഭരണവില 14 രൂപയാക്കും
മത്സ്യമേഖലയ്ക്കായി 80 കോടി
വനിതാ ക്ഷേമത്തിനായി 770 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
കയര്‍മേഖലയ്ക്ക് 82 കോടി
രാത്രികാലങ്ങളില്‍ ട്രെയിനുകളില്‍ വനിതാ പോലീസിനെ നിയമിക്കും
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര സ്ഥാപിക്കും
വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒന്നര കോടി
പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം
ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി
കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156കോടി
ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ പ്രത്യേക പദ്ധതി
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം 366 രൂപയാക്കി
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 5 കോടി
ഖാദി വ്യവസായത്തിന് 9 കോടി
വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി
വികലാംഗ പെന്‍ഷന്‍ 400 രൂപയാക്കി
മൈത്രി ഭവനവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളും
ബാര്‍ബര്‍മാരുടെ ക്ഷേമനിധിക്ക് 1 കോടി
കൈത്തറി കശുവണ്ടി മേഖലകള്‍ക്ക് 52 കോടി
റോഡ് വികസനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 528 കോടി
കൈത്തറി യൂണിഫോമാക്കുന്ന സ്‌കൂളുകള്‍ക്ക് സൗജന്യമായി തുണി
മാരക രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടി

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി
സ്വകാര്യ ആസ്​പത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും
കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി
റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് നല്‍കും
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സീഡി 75 കോടി
ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി
മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി
കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് 2 കോടി
പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി
ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി
കൊടുങ്ങല്ലൂര്‍ പട്ടണം മ്യൂസിയത്തിന് 5 കോടി
അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി
കുട്ടികളുടെ ഹൃദയ വൃക്ക ചികിത്സകള്‍ക്ക് ധനസഹായം
10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി
ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി
3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും
ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി
20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും
ടൂറിസത്തിന് 105 കോടി
ഓരോ നവജാത ശിശുവിനും 10,000 രൂപയുടെ ഇന്‍ഷുറന്‍സ്

ക്ഷേമ പെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി
അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി
40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും
കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും
പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും
കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും
കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിന് 150 കോടി
സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി

ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് 5 കോടി
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
മ്യൂസിയങ്ങള്‍ക്ക് 1 കോടി
മലബാര്‍ സ്​പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല നിര്‍മിക്കും
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലിന് 15 കോടി
കിന്‍ഫ്ര പാര്‍ക്കുകള്‍ക്കായി 62 കോടി രൂപ അനുവദിക്കും
വാതകപൈപ്പ്‌ലൈനിന് 12 കോടി
12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി
തെക്കുവടക്ക് പാതയുടെ സര്‍വെ നടത്തും
കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
തങ്കശ്ശേരി പോര്‍ട്ട് വികസനത്തിന് 160 കോടി
പൊന്നാനി പോര്‍ട്ടിന് 761 കോടി
കോഴിക്കോട് വിമാനത്താവളത്തിന് 25 കോടി
250 കോടിയുടെ തിരുവനന്തപുരം പാക്കേജ്
കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി
പലിശരഹിത സ്ഥാപനങ്ങളില്‍ നിന്ന് 40,000 കോടി സ്വരൂപിക്കും
രണ്ട് പുതിയ സംസ്ഥാന പാതകള്‍ക്ക് അനുമതി
1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പിലാക്കും

പാറശ്ശാല – കൊല്ലം മലയോര പാത നിര്‍മിക്കും
10 സംസ്ഥാന പാതകള്‍ വികസിപ്പിക്കും
റോഡ്ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ പുതിയ സംവിധാനം
പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കും
36 ജില്ലാറോഡുകള്‍ രണ്ടു വരിപ്പാതയാക്കും
റോഡ്‌സ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുവാദം നല്‍കും
സംസ്ഥാന നികുതി വരുമാനം കൂടി
ചെലവ് കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തി
ട്രഷറി ഒരു ദിവസം പോലും അടച്ചിടേണ്ടു വന്നില്ല
കേന്ദ്രസഹായം കുറഞ്ഞു
2001-2006 ല്‍ റവന്യൂക്കമ്മി 28.5 ശതമാനമായിരുന്നു
2010-1011 ല്‍ ഇത് 15.5 ശതമാനമായിക്കുറഞ്ഞു

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

36 of 371020353637

« Previous Page« Previous « 1000 കോടി രൂപയുടെ ബൈപ്പാസ് പാക്കേജ്
Next »Next Page » തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കുറച്ചു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine