പച്ചത്തേങ്ങ സംഭരണം ജനുവരി അഞ്ചു മുതൽ

January 1st, 2022

coconut-tree-ePathram
തിരുവനന്തപുരം : 2022 ജനുവരി അഞ്ചു മുതൽ കർഷകരിൽ നിന്ന് കിലോ ഗ്രാമിന് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിച്ചു തുടങ്ങും എന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അറിയിച്ചു.

നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയില്‍ ആക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും എന്നും മന്ത്രി അറിയിച്ചു. കേര ഫെഡ്, നാളികേര വികസന കോർപ്പറേഷൻ, കേര ഗ്രാമം പദ്ധതിപ്രകാരം രൂപീകരിച്ച പഞ്ചായത്തു തലസമിതികൾ, സഹകരണ സംഘ ങ്ങൾ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തില്‍ ആക്കുവാന്‍ കൃഷി വകുപ്പു ഡയറക്ടറെ ചുമതലപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് മരണം : സർക്കാർ ധന സഹായത്തിന് അപേക്ഷിക്കാം

December 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപ എക്‌സ്‌-ഗ്രേഷ്യ ധന സഹായവും ആശ്രിതരായ ദാരിദ്ര്യ രേഖക്കു താഴെ യുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധന സഹായവും ലഭിക്കുന്നതിന് റിലീഫ് കേരള എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം.

കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കൊവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷക്കു കൂടെ സമർപ്പിക്കണം എന്ന് ലാൻഡ് റവന്യു കമ്മീഷണർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

December 14th, 2021

bank-note-indian-rupee-2000-ePathram
കൊച്ചി : പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വല്‍ക്കരി ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 16 വ്യാഴം, 17 വെള്ളി ദിവസങ്ങളില്‍ പണി മുടക്കുന്നു.

രണ്ട് പൊതു മേഖലാ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സ്വകാര്യവല്‍ക്ക രിക്കും എന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് (യു. എഫ്. ബി. യു.) എന്ന സംഘടന രണ്ടു ദിവസത്തെ പണി മുടക്കിന്ന് ആഹ്വാനം ചെയ്തിരി ക്കുന്നത്. ഇതിന്റെ ഭാഗമായി #BankBachao_DeshBachao എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമായി.

ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാദ്ധ്യതയുണ്ട് എന്ന് എസ്. ബി. ഐ., പി. എന്‍. ബി.,ആര്‍. ബി. എല്‍. തുടങ്ങിയ ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ബാങ്കുകളുടെ ദൈനം ദിന പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു

July 25th, 2021

coconut-tree-ePathram
തിരുവനന്തപുരം : പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളിൽ കുറഞ്ഞ സാഹചര്യത്തിൽ കിലോക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കും എന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്.

തിരുവനന്തപുരം, കോട്ടയം, പൊന്നാനി തുടങ്ങിയ സ്ഥല ങ്ങളില്‍ പച്ചത്തേങ്ങ യുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.

കാർഷികോല്‍പ്പാദന കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പ്രൈസസ് ബോർഡ്, നാഫെഡ്, കേരഫെഡ്, നാളികേര വികസന കോർപ്പ റേഷൻ ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Pulic Relation Department 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം

July 16th, 2021

vegetables-epathram
തിരുവനന്തപുരം : ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂലായ് 18, 19, 20 തീയ്യതി കളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കേരള ത്തില്‍ ജൂലായ് 21 ബുധനാഴ്ച യാണ് ബക്രീദ്.

എ. ബി. സി. വിഭാഗങ്ങളില്‍ പ്പെടുന്ന മേഖല കളിലാ ണ് ഇളവു കള്‍ അനുവദിക്കുക. ഞായര്‍, തിങ്കള്‍, ചൊവ്വ, ദിവസ ങ്ങളില്‍ എ. ബി. സി. വിഭാഗ ങ്ങളിലെ മേഖല കളില്‍ അവശ്യ വസ്തു ക്കള്‍ വില്‍ക്കുന്ന പല ചരക്ക്, പഴം, പച്ച ക്കറി, ബേക്കറി, മല്‍സ്യ- മാംസ കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാം.

തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് – ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഉള്ള ഡി വിഭാഗ ത്തിലെ പ്രദേശ ങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ല.

(പി. എൻ. എക്സ് 2359/2021‌)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഹൈക്കോടതി
Next »Next Page » വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയി ലൂടെ കേട്ട് കേട്ട് പഠിക്കാം »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine