നിയമന തട്ടിപ്പ് : ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

December 21st, 2010

തിരുവനന്തപുരം : വയനാട്ടിലെ കളക്ട്രേറ്റില്‍ നടന്ന പി. എസ്. സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രനെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആണ് അടിയന്തിര പ്രമേയത്തിനു അപേക്ഷ നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിനു പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സഭയില്‍ വിശദീകരണം നല്‍കി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.

പോലീസ് വെരിഫിക്കേഷനില്‍ പോലും കൃത്രിമം കാണിക്കുകയും പി. എസ്. സി. യുടെ നിയമനത്തെ അട്ടിമറിച്ചു കൊണ്ട് പണം കൈപ്പറ്റി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നടത്തുകയും ചെയ്തത് അങ്ങേയറ്റം ഗുരുതരമായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജൈവ കൃഷിയുടെ മറവില്‍ തട്ടിപ്പ്

December 11th, 2010

organic-farming-epathram

കൊച്ചി: ജൈവ കൃഷിയുടെ മറവില്‍ തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്തതിനു മൂന്നു പേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിനി ഉഷയും, അങ്കമാലി കോട്ടക്കല്‍ വീട്ടില്‍ ലക്ഷ്മി ചന്ദ്, കോതമംഗലം പരണം കുന്നില്‍ വീട്ടില്‍ ഷിജി കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

കൊച്ചി ഇടപ്പള്ളിയില്‍ നവ ധാന്യം ഫാംസ് ആന്റ് പ്ലാന്റേഷന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. ജൈവ കൃഷിയുടെ പേരു പറഞ്ഞ് ഇവര്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയില്‍ 10,000 രൂപ “നിക്ഷേപി” ക്കുന്നവര്‍ക്ക് 150 ദിവസത്തിനു ശേഷം 30,000 രൂപയോ അത്രയും രൂപയ്ക്കുള്ള കാര്‍ഷിക ഉല്പന്നങ്ങളോ തിരികെ നല്‍കും എന്നതാണ് വാഗ്ദാനം. കേരളത്തിനു പുറമേ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഇവര്‍ സ്ഥാപനത്തിന്റെ പേരില്‍ പാട്ടത്തിനു ഭൂമിയെടുത്തതായി പറയപ്പെടുന്നു. ഇതിന്റെ മറവില്‍ ആയിരുന്നു നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയിരുന്നത്. ഇവരുടെ തട്ടിപ്പില്‍ വിദേശ മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് പണ നഷ്ടമായതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം

October 4th, 2010

തിരുവനന്തപുരം : ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡി. ഡി. യുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പി. ഡി. പി. നേതാവ് സി. കെ. അബ്ദുള്‍ അസീസിനു ജാമ്യം. മധുരയിലെ പ്രത്യേക കോടതിയില്‍ നിന്നുമാണ് അസീസിനു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യ വാരമായിരുന്നു  കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ അസീസ് അറസ്റ്റിലായത്. പത്തോളം വ്യാജ ഡി. ഡി. യുണ്ടാക്കി പണം തട്ടിയെന്നതാണ് ഇയാള്‍ക്ക്‌ എതിരായുള്ള കേസ്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ ഇയാള്ക്കെതിരെയുണ്ട്.

പി. ഡി. പി. യുടെ മുന്‍ നിര നേതാക്കളില്‍ ഒരാളാണ് സി. കെ. അബ്ദുള്‍ അസീസ്. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹമായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി

September 30th, 2010

blind-family-winners-epathram

തിരുവനന്തപുരം : കൈരളി ചാനലില്‍ നടന്ന റിയാലിറ്റി ഷോയിലെ വിജയികളായ തങ്ങള്‍ക്കു സമ്മാനം നല്‍കിയില്ല എന്ന് ആരോപിച്ച് ഒരു അന്ധ കുടുംബം നടത്തിയ പത്ര സമ്മേളനം സത്യം ഭാഗികമായി മറച്ചു വെച്ച് കൊണ്ടായിരുന്നു എന്ന് ചാനല്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു. സമ്മാനമായി തങ്ങള്‍ക്ക് വീടിനു പകരം വീടിന്റെ വില പണമായി തരണം എന്നുമുള്ള ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പത്ര സമ്മേളനം നടത്തുകയും ചാനലിനും പരിപാടിയുടെ സ്പോണ്‍സര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് എന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

gift-villa-epathram

സമ്മാന വീട്

വീട് സമ്മാനമായി നല്‍കുമ്പോള്‍ സമ്മാന ജേതാവ്‌ രെജിസ്ട്രേഷന്‍ ചിലവുകളും നികുതിയും മറ്റും സര്‍ക്കാരിലേക്ക്‌ അടയ്ക്കണം എന്നാണ് നിയമം. എന്നാല്‍ ഇതിനുള്ള പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന കാരണത്താലാണ് ഇവര്‍ സമ്മാനം പണമായിട്ടു നല്‍കണം എന്നാവശ്യപ്പെട്ടത്‌ എന്നും വെബ്സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.

Thankamma Building Permit

ബില്‍ഡിംഗ് പെര്‍മിറ്റ്‌

ചാനലിനെതിരെ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ഈ അന്ധ കുടുംബത്തിന്റെ ദുരവസ്ഥയെ മുതലെടുത്ത് നടത്തിയ കുപ്രചരണമായിരുന്നു ഈ വിവാദത്തിന്റെ അടിസ്ഥാനം. ഇതിനെതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

പ്രസ്താവന ഇവിടെ വായിക്കുക.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

റിയാലിറ്റി ഷോയുടെ റിയാലിറ്റി

September 24th, 2010

thankamma-ellaarum-paadanu-winner-epathram

റിയാലിറ്റി ഷോ നടത്തിപ്പുകാര്‍ തങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച വീട് നല്‍കിയില്ല എന്ന പരാതിയുമായി ഒരു അന്ധ കുടുംബം എറണാകുളം പ്രസ്‌ ക്ലബില്‍ പത്ര സമ്മേളനം നടത്തി. കൈരളി ചാനലില്‍ നടന്ന “എല്ലാരും പാടണ് ” എന്ന മല്‍സരത്തില്‍ “തങ്കമ്മ ആന്‍ഡ്‌ ഫാമിലി” എന്ന പേരിലുള്ള തങ്ങളുടെ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സമ്മാനം പ്രഖ്യാപിച്ച് രണ്ടു വര്ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കു സമ്മാനം ലഭിച്ചില്ല എന്ന് അന്ധരായ നാല് മക്കളുടെ അമ്മ തങ്കമ്മ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കരുനാഗപ്പള്ളി തഴവയിലെ തങ്കമ്മയും അന്ധരായ നാല് മക്കളും അടങ്ങുന്ന ടീമിന്റെ കൂടെ രണ്ടു പേരക്കുട്ടികളും പങ്കെടുത്തു പാടിയിരുന്നു. ഓരോ എപ്പിസോഡിലും നല്ല വസ്ത്രങ്ങളും മറ്റും ധരിച്ച് മല്‍സരത്തില്‍ പങ്കെടുത്ത ഇവര്‍ക്ക്‌ ആകെയുള്ള പ്രതീക്ഷ മത്സരത്തിന്റെ സമ്മാനം ലഭിച്ചാല്‍ കടങ്ങള്‍ വീട്ടാം എന്നുള്ളതായിരുന്നു. മല്‍സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ ഡോ. രാധാകൃഷ്ണന്‍ തന്റെ പേരില്‍ കണ്ടാണിശ്ശേരി വില്ലേജില്‍ 5 സെന്റ്‌ സ്ഥലം ഇഷ്ടദാനമായി എഴുതി രെജിസ്റ്റര്‍ ചെയ്തു തന്നു എന്ന് തങ്കമ്മ പറയുന്നു. 2009 ഏപ്രിലില്‍ ഗുരുവായൂരില്‍ വെച്ച് നടന്ന ശാന്തി മഠത്തിന്റെ പരിപാടിയില്‍ വെച്ച് ഒന്നാം സമ്മാനമായി ലഭിക്കേണ്ട വീടിന്റെ താക്കോല്‍ തരും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പരിപാടിയില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കുകയും അന്ധരായ തന്റെ മക്കളെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

നിരന്തരം വീട് ചോദിച്ചു ചെന്ന തങ്ങളോട് മറ്റൊരു ടി.വി. പരിപാടിയുടെ ഫൈനല്‍ മല്‍സര ചടങ്ങില്‍ വെച്ച് ഗാനഗന്ധര്‍വന്‍ ഡോ. കെ. ജെ. യേശുദാസ്‌ വീടിന്റെ താക്കോല്‍ നല്‍കും എന്ന് ഇവര്‍ അറിയിച്ചു. വടക്കന്‍ പറവൂരില്‍ വെച്ച് നടന്ന ഈ ചടങ്ങില്‍ വെച്ച് പക്ഷെ യേശുദാസ്‌ തങ്ങള്‍ക്ക് തന്നത് വീടിന്റെ ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ മാതൃകയും തെര്‍മോക്കോള്‍ കൊണ്ടുണ്ടാക്കിയ താക്കോലുമായിരുന്നു.

സമ്മാനം പ്രഖ്യാപിച്ചു വര്ഷം രണ്ടു കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഇനിയും സമ്മാനം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നിയമോപദേശം തേടിയിരിക്കുകയാണ്.

റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തിന് തങ്ങളുടെ അനുഭവം ഒരു പാഠമാവാനും ഇനിയും ഇത്തരം വഞ്ചന നടത്താന്‍ ആര്‍ക്കും അവസരം ഉണ്ടാവരുത് എന്ന ആഗ്രഹത്താലാണ് തങ്ങള്‍ ഈ പത്ര സമ്മേളനം നടത്തുന്നത് എന്നും തങ്കമ്മ വിശദീകരിച്ചു.

press release
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 1910151617»|

« Previous Page« Previous « മുസ്ലിം ലീഗിന്റെ പെരുമാറ്റച്ചട്ടം ചര്‍ച്ചയാകുന്നു
Next »Next Page » ഓ.എന്‍.വി.ക്ക് ജ്ഞാനപീഠം »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine