സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി

September 30th, 2010

blind-family-winners-epathram

തിരുവനന്തപുരം : കൈരളി ചാനലില്‍ നടന്ന റിയാലിറ്റി ഷോയിലെ വിജയികളായ തങ്ങള്‍ക്കു സമ്മാനം നല്‍കിയില്ല എന്ന് ആരോപിച്ച് ഒരു അന്ധ കുടുംബം നടത്തിയ പത്ര സമ്മേളനം സത്യം ഭാഗികമായി മറച്ചു വെച്ച് കൊണ്ടായിരുന്നു എന്ന് ചാനല്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു. സമ്മാനമായി തങ്ങള്‍ക്ക് വീടിനു പകരം വീടിന്റെ വില പണമായി തരണം എന്നുമുള്ള ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പത്ര സമ്മേളനം നടത്തുകയും ചാനലിനും പരിപാടിയുടെ സ്പോണ്‍സര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് എന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

gift-villa-epathram

സമ്മാന വീട്

വീട് സമ്മാനമായി നല്‍കുമ്പോള്‍ സമ്മാന ജേതാവ്‌ രെജിസ്ട്രേഷന്‍ ചിലവുകളും നികുതിയും മറ്റും സര്‍ക്കാരിലേക്ക്‌ അടയ്ക്കണം എന്നാണ് നിയമം. എന്നാല്‍ ഇതിനുള്ള പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന കാരണത്താലാണ് ഇവര്‍ സമ്മാനം പണമായിട്ടു നല്‍കണം എന്നാവശ്യപ്പെട്ടത്‌ എന്നും വെബ്സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.

Thankamma Building Permit

ബില്‍ഡിംഗ് പെര്‍മിറ്റ്‌

ചാനലിനെതിരെ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ഈ അന്ധ കുടുംബത്തിന്റെ ദുരവസ്ഥയെ മുതലെടുത്ത് നടത്തിയ കുപ്രചരണമായിരുന്നു ഈ വിവാദത്തിന്റെ അടിസ്ഥാനം. ഇതിനെതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

പ്രസ്താവന ഇവിടെ വായിക്കുക.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

റിയാലിറ്റി ഷോയുടെ റിയാലിറ്റി

September 24th, 2010

thankamma-ellaarum-paadanu-winner-epathram

റിയാലിറ്റി ഷോ നടത്തിപ്പുകാര്‍ തങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച വീട് നല്‍കിയില്ല എന്ന പരാതിയുമായി ഒരു അന്ധ കുടുംബം എറണാകുളം പ്രസ്‌ ക്ലബില്‍ പത്ര സമ്മേളനം നടത്തി. കൈരളി ചാനലില്‍ നടന്ന “എല്ലാരും പാടണ് ” എന്ന മല്‍സരത്തില്‍ “തങ്കമ്മ ആന്‍ഡ്‌ ഫാമിലി” എന്ന പേരിലുള്ള തങ്ങളുടെ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സമ്മാനം പ്രഖ്യാപിച്ച് രണ്ടു വര്ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കു സമ്മാനം ലഭിച്ചില്ല എന്ന് അന്ധരായ നാല് മക്കളുടെ അമ്മ തങ്കമ്മ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കരുനാഗപ്പള്ളി തഴവയിലെ തങ്കമ്മയും അന്ധരായ നാല് മക്കളും അടങ്ങുന്ന ടീമിന്റെ കൂടെ രണ്ടു പേരക്കുട്ടികളും പങ്കെടുത്തു പാടിയിരുന്നു. ഓരോ എപ്പിസോഡിലും നല്ല വസ്ത്രങ്ങളും മറ്റും ധരിച്ച് മല്‍സരത്തില്‍ പങ്കെടുത്ത ഇവര്‍ക്ക്‌ ആകെയുള്ള പ്രതീക്ഷ മത്സരത്തിന്റെ സമ്മാനം ലഭിച്ചാല്‍ കടങ്ങള്‍ വീട്ടാം എന്നുള്ളതായിരുന്നു. മല്‍സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ ഡോ. രാധാകൃഷ്ണന്‍ തന്റെ പേരില്‍ കണ്ടാണിശ്ശേരി വില്ലേജില്‍ 5 സെന്റ്‌ സ്ഥലം ഇഷ്ടദാനമായി എഴുതി രെജിസ്റ്റര്‍ ചെയ്തു തന്നു എന്ന് തങ്കമ്മ പറയുന്നു. 2009 ഏപ്രിലില്‍ ഗുരുവായൂരില്‍ വെച്ച് നടന്ന ശാന്തി മഠത്തിന്റെ പരിപാടിയില്‍ വെച്ച് ഒന്നാം സമ്മാനമായി ലഭിക്കേണ്ട വീടിന്റെ താക്കോല്‍ തരും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പരിപാടിയില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കുകയും അന്ധരായ തന്റെ മക്കളെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

നിരന്തരം വീട് ചോദിച്ചു ചെന്ന തങ്ങളോട് മറ്റൊരു ടി.വി. പരിപാടിയുടെ ഫൈനല്‍ മല്‍സര ചടങ്ങില്‍ വെച്ച് ഗാനഗന്ധര്‍വന്‍ ഡോ. കെ. ജെ. യേശുദാസ്‌ വീടിന്റെ താക്കോല്‍ നല്‍കും എന്ന് ഇവര്‍ അറിയിച്ചു. വടക്കന്‍ പറവൂരില്‍ വെച്ച് നടന്ന ഈ ചടങ്ങില്‍ വെച്ച് പക്ഷെ യേശുദാസ്‌ തങ്ങള്‍ക്ക് തന്നത് വീടിന്റെ ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ മാതൃകയും തെര്‍മോക്കോള്‍ കൊണ്ടുണ്ടാക്കിയ താക്കോലുമായിരുന്നു.

സമ്മാനം പ്രഖ്യാപിച്ചു വര്ഷം രണ്ടു കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഇനിയും സമ്മാനം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നിയമോപദേശം തേടിയിരിക്കുകയാണ്.

റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തിന് തങ്ങളുടെ അനുഭവം ഒരു പാഠമാവാനും ഇനിയും ഇത്തരം വഞ്ചന നടത്താന്‍ ആര്‍ക്കും അവസരം ഉണ്ടാവരുത് എന്ന ആഗ്രഹത്താലാണ് തങ്ങള്‍ ഈ പത്ര സമ്മേളനം നടത്തുന്നത് എന്നും തങ്കമ്മ വിശദീകരിച്ചു.

press release
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തണം : ഹൈക്കോടതി

September 23rd, 2010

medical-entrance-kerala-epathram

എറണാകുളം : സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെയും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെയും മാര്‍ക്കുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ക്ക്‌ ലിസ്റ്റ് പ്രസിദ്ധപ്പെടു ത്തുന്നതോടെ മെഡിക്കല്‍ പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന പ്രക്രിയ സുതാര്യമാവും. തെറ്റായ മാര്‍ക്കുകള്‍ കാണിച്ചു കൃത്രിമമായി മെഡിക്കല്‍ പ്രവേശനം നേടുന്ന സംഭവങ്ങള്‍ വ്യാപകമാണ് എന്ന് പരാതിക്കാരി പറയുന്നു. മാര്‍ക്കുകള്‍ വെളിപ്പെടുത്തണം എന്ന് താന്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെ ട്ടിരുന്നുവെങ്കിലും തന്റെ ആവശ്യം മാനേജ്മെന്റുകള്‍ നിരസിക്കു കയായിരുന്നു എന്നും പരാതിക്കാരി അറിയിച്ചു.
മാനേജ്മെന്റുകള്‍ മെഡിക്കല്‍ പ്രവേശന യോഗ്യതാ നിര്‍ണ്ണയ പ്രക്രിയ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്ന് പരാതിക്കാരി ആരോപിച്ചു. കഴിവിന്റെ അടിസ്ഥാനത്തില്‍ നടക്കേണ്ട ഈ പ്രക്രിയ നീതിപൂര്‍വം നടത്തേണ്ട ബാദ്ധ്യത മാനേജ്മെന്റു കള്‍ക്കുണ്ട്. മാര്‍ക്ക്‌ ലിസ്റ്റ് വെളിപ്പെടുത്താന്‍ തയ്യാറാവാത്തത് തന്റെ ഭരണഘടനാ പരമായ മൌലികാവ കാശത്തിന്റെ ലംഖനമാണ് എന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആല്‍ബങ്ങളുടെ മറവില്‍ പീഡനം – അന്വേഷണം തുടങ്ങി

September 21st, 2010

music-album-sex-racket-epathram

കോഴിക്കോട്: സംഗീത ആല്‍‌ബങ്ങളുടെ മറവില്‍ പെണ്‍‌ വാണിഭം നടക്കുന്നതായുള്ള ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുപ്പത്തയ്യായിരം രൂപ മുടക്കിയാല്‍ ആല്‍ബം തയ്യാറാക്കാമെന്നും, ഒപ്പം അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ നിര്‍മ്മാതാവിനു ലൈംഗികമായി ഉപയോഗിക്കാം എന്നുമെല്ലാം ഒരു ഏജന്റ് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വാര്‍ത്തയാണ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കേരളത്തിലെ ഏതു ഭാഗത്തു നിന്നും ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്‍പര്യം ഉള്ള പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കാമെന്നും ഇയാള്‍ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷനില്‍ പെങ്കെടുത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെ ട്ടതനുസരിച്ച് ഇയാള്‍ രണ്ടു പെണ്‍കുട്ടികളെ ഒരു ഹോട്ടലില്‍ എത്തിച്ചതും ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

ആല്‍ബങ്ങളുടെ മറവില്‍ അനാശാ‍സ്യം നടത്തുന്നതായി ഉള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. അഭിനയ മോഹം ഉള്ള പെണ്‍കുട്ടികള്‍ ആണ് ഇത്തരക്കാരുടെ ഇരകള്‍ ആകുന്നത്. സിനിമ, സീരിയല്‍, പരസ്യം എന്നിവ യിലേയ്ക്കുള്ള ചവിട്ടു പടിയായാണ് ചില പെണ്‍‌കുട്ടികള്‍ ആല്‍ബത്തെ കാണുന്നത്. അതു കൊണ്ടു തന്നെ പലരും ഇത്തരം ഏജന്റുമാരുടെ വാക്കു കേട്ട് ചതികളില്‍ പെട്ടു പോകുന്നു. പിന്നീട് പല തരം പ്രലോഭനങ്ങള്‍ / ഭീഷണികള്‍ എന്നിവയിലൂടെ ഇവരെ നിരന്തരമായ ലൈംഗിക ചൂഷണ ങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറു കണക്കിനു ആല്‍ബങ്ങള്‍ നിര്‍മ്മിക്ക പ്പെടുന്നുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ വിജയിക്കാറുള്ളൂ. നിലവാരം ഇല്ലാത്ത ആല്‍ബങ്ങള്‍ ചില പ്രാദേശിക ചാനലുകളില്‍ വരും എന്നതല്ലാതെ കാര്യമായി ശ്രദ്ധിക്ക പ്പെടാറില്ല. അനാശാസ്യ ത്തിനായി തട്ടിക്കൂട്ടുന്ന ആല്‍ബങ്ങള്‍ പലതും പുറത്തു വരാറു പോലും ഇല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാത്രമല്ല ആല്‍ബത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ദുഷ്പേര് നല്ല നിലയില്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക്

September 11th, 2010

toddy-shop-kerala-epathramപാലക്കാട്: മലപ്പുറം വ്യാജക്കള്ള് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും കള്ളു ഷാപ്പുകള്‍ അടച്ചു. മലപ്പുറം, തൃശ്ശൂര്‍ തുടങ്ങി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അടച്ചതു കൂടാതെ അബ്കാരികള്‍ സ്വന്തം നിലയ്ക്കും ഷാ‍പ്പുകള്‍ അടച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കള്ളെത്തിയിരുന്നത് പാലക്കാട്ടെ ചിറ്റൂര്‍ മേഖലയില്‍ നിന്നും ആയിരുന്നു. അവിടെ ഏകദേശം ആയിരത്തിനടുത്ത് തോട്ടങ്ങളില്‍ നിന്നും ചെത്തുന്ന കള്ളാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഷാപ്പുകളിലേക്കും എത്തിയിരുന്നത്. മൂന്നു ലക്ഷത്തോളം ലിറ്റര്‍ കള്ളാണ് ഇവിടെ നിന്നും വിതരണം ചെയ്തിരുന്നത്. എന്നാല്‍ ചിറ്റൂരിലെ കള്ള് അന്യ ജില്ലകളിലേക്ക് കൊണ്ടു പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഷാപ്പുകളില്‍ കള്ളിനു ദൌര്‍ലഭ്യം ആയി. അതാതു ഷാപ്പിന്റെ പരിധിയില്‍ ഉള്ള ചെത്തുകാര്‍ അളക്കുന്ന കള്ള് ഒരു മണിക്കൂര്‍ പോലും വില്‍ക്കുവാന്‍ തികയില്ല. ചിറ്റൂര്‍ കള്ളിന്റെ കൂടെ പിന്‍ബലത്തില്‍ ആയിരുന്നു ഒട്ടുമിക്ക ഷാപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്.

mapranam-toddy-shop-epathram

മാപ്രാണം കള്ളുഷാപ്പ്‌

കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ചിറ്റൂരിലെ തെങ്ങുകളില്‍ നിന്നും കള്ളിന്റെ ലഭ്യത കൂടുതലാണ്. ഇവിടെ വലിയ തോട്ടങ്ങളില്‍ കൂലിക്ക് ആളെ നിര്‍ത്തി ചെത്തിക്കുകയാണ് പതിവ്. എന്നാല്‍ ജില്ലക്ക് പുറത്തേക്ക് കള്ള് കൊണ്ടു പോകുവാന്‍ ആകില്ലെന്ന് വന്നതോടെ ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഇവിടെ ചെത്തുന്ന കള്ള് ഒഴുക്കി കളയേണ്ട അവസ്ഥയുമായി. അബ്കാരികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും ഇതോടെ പ്രതിസന്ധിയില്‍ ആയി. പല തൊഴിലാളികളും തല്‍ക്കാലം ചെത്തു നിര്‍ത്തുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത് തെങ്ങിനേയും ദോഷകരമായി ബാധിക്കും. പെട്ടെന്ന് ചെത്ത് നിര്‍ത്തിയാല്‍ ആ കുലകളില്‍ നിന്നും പിന്നെ കള്ളു ചെത്തുവാന്‍ പറ്റില്ല. മാത്രമല്ല ചിലപ്പോള്‍ തെങ്ങ് തന്നെ നശിച്ചു പോകുവാനും ഇടയുണ്ട്.

mapranam-toddy-shop-food-epathram

കള്ളുഷാപ്പിലെ കറികള്‍ ഏറെ പ്രസിദ്ധമാണ്

കള്ള് ഷാപ്പിനോടനുബന്ധിച്ച് കറിക്കച്ചവടം നടത്തുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഈ മേഖലയിലും പ്രതിസന്ധിയായിട്ടുണ്ട്. കള്ളിനേക്കാള്‍ കറിക്ക് പ്രസിദ്ധമായ ഷാപ്പുകള്‍ ഉണ്ട് കേരളത്തില്‍ പലയിടത്തും. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം ഷാപ്പ് ഇത്തരത്തില്‍ ഏറെ പ്രസിദ്ധമാണ്. അമ്പതോളം വരുന്ന വൈവിധ്യമാര്‍ന്ന കറികള്‍ ഉണ്ട് അവിടെ. ധാരാളം ആളുകള്‍ ശുദ്ധമായ കള്ള് കുടിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുവാനും ഇത്തരം ഷാപ്പുകളെ തേടിയെത്തുന്നു. എന്നാല്‍ കള്ള് ഷാപ്പിന്റെ മറവില്‍ വ്യാജ കള്ള് വ്യാപകമായി വിതരണം ചെയ്തതാണ് ഈ മേഖലയെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കുന്ന വിധത്തിലേക്ക് എത്തിച്ചത്.

(ഫോട്ടോകള്‍ “മാപ്രാണം കള്ളുഷാപ്പ്‌” എന്ന ബ്ലോഗില്‍ നിന്നും. ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.)

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

17 of 1910161718»|

« Previous Page« Previous « കെ അച്യുതന്‍ കള്ളു കച്ചവടം നിര്‍ത്തിയത്‌ വിവാദമാകുന്നു
Next »Next Page » മലപ്പുറത്ത് എസ്.ഐ. വെടിയേറ്റ് മരിച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine